അമേരിക്കയിലെ മലയാളി സംഘടനകളില്‍ ഏറ്റവും കൂടുതൽ അംഗബലം ഉള്ള ഫോമയുടെ 2020 ലെ പ്രവര്‍ത്തന കേന്ദവും കണ്‍വെന്‍ഷനും ആര് എവിടെ നടത്തണം എന്നുള്ള ചര്‍ച്ചയും വിലയിരുത്തലുമാണിപ്പോള് നടക്കുന്നത്. ഫോമായുടെ പ്രവര്‍ത്തന മികവും സാമൂഹ്യ പ്രശസ്തിയും ദേശീയതലത്തില്‍ അംഗീകരിക്കപ്പെടണം, അതിനു സംഘടനാപ്രവര്‍ത്തനം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കണം.
അംഗസംഘടനകളില്ലാത്ത നഗരങ്ങളും സ്റ്റേറ്റുകളിലും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരെ കണ്ടെത്തി സംഘടനകള്‍ രൂപീകരിക്കേണ്ടത് ഫോമായുടെ വളര്‍ച്ചക്ക് അനിവാര്യമാണ്. ആ ശ്രമകരമായ ദൗത്യം പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തന പരിചയവും സംഘടനശേഷിയും ഉള്ള നേതൃത്വം കൂടിയേ തീരൂ. ഫോമയുടെ തുടക്കം മുതല്‍ അതിന്റെ വളര്‍ച്ചക്ക് വേണ്ടി ആത്മാര്‍ഥമായി ശ്രമിക്കുകയും ത്യാഗം സഹിക്കുകയും ചെയ്തിട്ടുള്ള ജോണ്‍ സി വര്‍ഗീസ് (സലിം) പ്രഗത്ഭനായ ഒരു സംഘടകനാണ് എന്നതില്‍ ഒരു സംശയവും വേണ്ട. ആ രംഗത്തുള്ള അദ്ദേഹത്തിന്റെ കഴിവ് ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പരിചയസമ്പന്നതയും വിശ്വാസ്യതയും സേവനപാരമ്പര്യവും യുവത്വവും ചേര്‍ന്ന ഒരു ടീമിനെയാണ് അദ്ദേഹം നയിക്കുന്നത്.
ലോക തലസ്ഥാനം എന്നറിയപ്പെടുന്ന ന്യൂയോര്‍ക്ക് ലോക സാമ്പത്തിക സിരാകേന്ദ്രം കൂടിയാണ്. അവിടെ നടക്കുന്ന, അനേകായിരങ്ങള്‍ പങ്കെടുക്കുന്ന ഒരു കണ്വെന്ഷന് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടും. കുടുംബ സമേതം ഡ്രൈവ് ചെയ്തു വരാന്‍ കഴിയുന്ന അനേകായിരങ്ങള്‍ ബോസ്റ്റണ്‍ മുതല്‍ വിര്‍ജീനിയ വരെയുണ്ട്. ഇവിടെ നടക്കുന്ന കണ്വെന്ഷന് ജനപങ്കാളത്തത്തില്‍ സ്മരണീയമായിരിക്കും എന്നതില്‍ ഒരു സംശയവും വേണ്ട. അമേരിക്കയിലുള്ള ഇന്ത്യന്‍ സംഘടനകളുടെ മുന്‍നിരയിലേക്ക് ഫോമാ ഉയര്‍ത്തപ്പെടും.
ഫോമയുടെ നന്മക്കും വളര്‍ച്ചക്കും ജോണ്‍ സി വര്‍ഗീസ് (സലിം) നയിക്കും “ടീം ന്യൂയോര്‍ക്ക് 20-20″ ടീമിന്റെ വിജയം ആവശ്യമാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply