ജോണ്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ഫോമ 2020 ന്യൂയോര്‍ക്ക് ടീമിന്റെ സ്വപ്ന പദ്ധതികള്‍ പ്രഖ്യാപിച്ചു !

2020@11. അമേരിക്കന്‍ മലയാളി കുടുംബങ്ങളിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് !

അമേരിക്കന്‍ മലയാളി കുടുംബങ്ങളിലെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്തി റീജിയന്‍ തലങ്ങളില്‍ സ്കോളര്‍ഷിപ്പുകള്‍ നല്‍കും. അതിനുവേണ്ടി എന്‍ഡോവ്മെന്റ് ഫൗണ്ടേഷനുകള്‍ രൂപീകരിക്കും.

2) യൂത്ത് കണ്‍വന്‍ഷന്‍, യൂത്ത് ഫെസ്റ്റിവല്‍ കൂടാതെ സ്പെല്ലിംഗ് ബീ മത്സരങ്ങളും കുട്ടികളുടെ കലാമേളയും സംഘടിപ്പിക്കും.

യുവജങ്ങള്‍ക്കുവേണ്ടി യൂത്ത് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും, എല്ലാ അംഗ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് രാജ്യമാകമാനം യൂത്ത് ഫെസ്റ്റിവെലുകള്‍ നടത്തും, ന്യൂയോര്‍ക്ക് കണ്‍വന്‍ഷനില്‍ വച്ച് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയികള്‍ക്ക് സ്കോളര്‍ഷിപ്പ് അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കും, കുട്ടികളുടെ കലാകായിക ബൗദ്ധിക രംഗത്തെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്പെല്ലിംഗ് ബീ അടക്കമുള്ള മത്സരങ്ങള്‍, കലാകായിക മേളകള്‍ അംഗ സഘടനകളുടെ സഹകരണത്തോടു കൂടെ സംഘടിപ്പിക്കും. ഗ്രാന്‍ഡ് ഫിനാലെ ന്യൂയോര്‍ക്ക് കണ്‍വന്‍ഷനില്‍ വച്ച് നടത്തും, വിജയികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അടക്കമുള്ള സമ്മാനങ്ങള്‍.

3) 2020 ക്രിക്കറ്റ് ആന്‍ഡ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്.

രാജ്യമാകമാനം യുവാക്കള്‍ക്ക് വേണ്ടി ഇപ്പോള്‍ ഈ രംഗത്തുള്ള വിവിധ ക്ലബ്ബ്കളുടെ സഹകരണത്തോടെ 2020 മാതൃകയില്‍ ക്രിക്കറ്റ്, ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കും, ഫിനാലെ മത്സരങ്ങള്‍ ന്യൂയോര്‍ക്ക് കണ്‍വന്‍ഷന്റെ ഭാഗമായി നടത്തും. വിജയികളെ കാത്തിരിക്കുന്നത് വന്‍ സമ്മാനങ്ങള്‍.

4) സുശക്തമായ വിമന്‍സ് ഫോറം.

സുശക്‌തമായ വിമന്‍സ് ഫോറം സംഘടിപ്പിക്കും, നിലവിലുള്ള കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ട് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൂടി വേണ്ടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളും കൂടാതെ ചാരിറ്റി പ്രവര്‍ത്തനങ്ങളും ശക്തമാക്കും, എല്ലാ രംഗങ്ങളിലും കമ്മറ്റികളിലും വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും.

5) മലയാളി യുവാക്കളെ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുവാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുവാന്‍ നേതൃത്വം നല്‍കും, പരിശീലനക്കളരികള്‍ സംഘടിപ്പിക്കും, ഇതിനുവേണ്ടി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ മുന്‍നിരയിലുള്ള മലയാളി നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു വിദഗ്‌ധ സമിതി രൂപീകരിക്കും.

6) റിട്ടയേര്‍ഡ് അമേരിക്കന്‍ മലയാളി ഫെഡറേഷന്‍ സംഘടിപ്പിക്കും!

ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന മലയാളികള്‍ക്ക് വേണ്ടി ഒരു പുതിയ കൂട്ടായ്മ സംഘടിപ്പിക്കും, ഇവിടെയും നാട്ടിലും വിശ്രമ ജീവിതം നയിക്കുവാനാഗ്രഹിക്കുന്ന അവരോടൊപ്പം നിലകൊണ്ടു അവര്‍ക്കാവശ്യമായ പദ്ധതികള്‍ രൂപീകരിക്കുവാന്‍ സീനിയര്‍ സിറ്റിസന്‍സ് അടങ്ങുന്ന ഒരു കമ്മറ്റി രൂപീകരിക്കും, അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുവാന്‍ ബോധവത്കരണ സെമിനാറുകള്‍ എല്ലാ റീജിയനുകളിലും സംഘടിപ്പിക്കും, ആരോഗ്യ, നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ അടക്കമുള്ള വിദഗ്ധരുടെ ഒരു പാനല്‍ അതിനുവേണ്ടി രൂപീകരിക്കും,

7) ചാരിറ്റി ഫണ്ട് ഫോര്‍ ഇന്ത്യന്‍സ് ആന്‍ഡ് അമേരിക്കന്‍സ്!

അമേരിക്കയിലും കേരളത്തിലും സാമ്പത്തക സഹായം ആവശ്യമുള്ള മലയാളികള്‍ക്ക് വേണ്ടി ഫോമാ ചാരിറ്റി ഫണ്ട് പദ്ധതി പ്രാബല്യത്തില്‍ വരും, നിലവിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടരുവാന്‍ ഇപ്പോഴുള്ള കമ്മറ്റിയിലെ അടക്കം ഭാരവാഹികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ കമ്മറ്റി രൂപീകരിക്കും.

8) ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റ്കളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാന്‍ ഒരു വിദഗ്ധ സമിതി.

വിസ, പാസ്പോര്‍ട്ട്, മറ്റ് അടിയന്തിര പ്രശ്നങ്ങള്‍, നാട്ടിലുള്ള വസ്‌തുവകകളുടെ സംരക്ഷണം തുടങ്ങിയ മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ ഒരു സമിതി രൂപീകരിക്കും, കേരളത്തിലും ഗവണ്മെറ്റുമായി ചേര്‍ന്നുകൊണ്ട് പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ അടക്കമുള്ള പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തും. ഇതിനു വേണ്ടി റീജിയണ്‍ അടിസ്ഥാനത്തില്‍ ടീമുകള്‍ രൂപീകരിക്കും.

2020@29) അംഗ സംഘടനകള്‍ക്ക് ഫണ്ട് സമാഹരണത്തിന് ഫോമയുടെ സഹകരണത്തോടെ സ്റ്റാര്‍ നൈറ്റുകള്‍.

അംഗ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി സ്റ്റേജ് ഷോകള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും സംഘടനകളുടെ സഹകരണത്തോടു കൂടെ ഒരു കര്‍മ്മ പദ്ധതി നടപ്പിലാക്കും, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സഹകരണം തേടും.

10) രാജ്യമൊട്ടാകെയുള്ള മലയാളി വ്യവസായികളുടെ ഒരു ബിസിനസ് നെറ്റ്‌വര്‍ക്ക് സംഘടിപ്പിക്കും.

രാജ്യമൊട്ടാകെയുള്ള മലയാളി വ്യവസായികളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കും, നിലവില്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പല സംഘടനകളുടെയും സഹകരണം ഇതിനു വേണ്ടി തേടും, ഈ രംഗത്തേക്ക് കടന്നു വരുവാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കും. മലയാളികള്‍ക്ക് വേണ്ടി ജോബ് ഫെസ്റ്റ് അടക്കമുള്ള പ്രോഗ്രാമുകള്‍ നടപ്പിലാക്കുന്നതിന് സഹകരണം തേടും.

11) ന്യൂയോര്‍ക്ക് 2020 കണ്‍വന്‍ഷന്റെ ഭാഗമായി ഡിന്നര്‍ ക്രൂയിസ് നൈറ്റ് വിത്ത് സ്റ്റാര്‍സ്. ന്യൂയോര്‍ക്ക് സിറ്റി ടൂര്‍ ആന്‍ഡ് ഫാമിലി വെക്കേഷന്‍ പാക്കേജ്.

ലോക മലയാളികളുടെ സ്വപ്ന നഗരമായ ന്യൂയോര്‍ക്കില്‍ വച്ച് നടത്തുന്ന 2020 കണ്‍വന്‍ഷന്റെ ഭാഗമായി ഡിന്നര്‍ ക്രൂയിസ് നൈറ്റ് വിത്ത് സ്റ്റാര്‍സ്, ന്യൂയോര്‍ക്ക് സിറ്റി ടൂര്‍ ആന്‍ഡ് ഫാമിലി വെക്കേഷന്‍ പാക്കേജുകള്‍ തുടങ്ങി അനേകം എന്റര്‍ടൈന്‍മെന്റ് പാക്കേജുകള്‍ വളരെ കുറഞ്ഞ ചിലവില്‍ ലഭ്യമാക്കും.

Print Friendly, PDF & Email

Related News

Leave a Comment