പി.സി.എന്‍.എ.കെ കോണ്‍ഫറന്‍സ് തീം സോങ്ങ് പുറത്തിറക്കി

PCNAK SONGബോസ്റ്റൺ: ജൂലൈ 5 മുതല്‍ 8 വരെ സ്പ്രിംഗ്ഫീല്‍ഡ് മാസ് മ്യൂച്ചല്‍ സെന്റര്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന 36 – മത് മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിന്റെ തീം സോങ്ങ് പുറത്തിറക്കി.

“നിന്റെ രാജ്യം വരേണമേ” എന്നുള്ള ഈ വര്‍ഷത്തെ പി.സി.എന്‍.എ.കെ കോണ്‍ഫറൻസ് ചിന്താവിഷയത്തെ ആസ്പദമാക്കി സിസ്റ്റര്‍ പ്രിയ വെസ്ലി ഡാളസ്സ് എഴുതി തയ്യാറാക്കിയ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് പ്രമുഖ ക്രൈസ്തവ ഗായകനും രചയിതാവുമായ ഡോ. ബ്ലസന്‍ മേമന ഏബ്രഹാമാണ്. നാഷണല്‍ മ്യൂസിക് കോഓര്‍ഡിനേറ്റര്‍ പ്രിന്‍സ് മാത്യു ഏകോപനവും ജിന്‍സ് മാത്യൂ ഓര്‍ക്കസ്ട്രേഷനും നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം പവ്വര്‍വിഷന്‍ യു.എസ്.എ യുടെ സഹകരണത്തില്‍ ഡോണ്‍ വലിയ വെളിച്ചമാണ് (ഡി മൂവിസ്) ചിത്രീകരിച്ച് പുറത്തിറക്കിയിരിക്കുന്നത്. ഫേസ്ബുക്കിലും യൂടൂബിലുമായി അരലക്ഷത്തിലധികം ആളുകള്‍ ഇതുവരെ തീം സോങ്ങ് കണ്ടുകഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.

റവ. ബഥേല്‍ ജോണ്‍സന്‍ (നാഷണല്‍ കണ്‍വീനര്‍), വെസ്ളി മാത്യു (നാഷണല്‍ സെക്രട്ടറി), ബാബുക്കുട്ടി ജോര്‍ജ് (നാഷണല്‍ ട്രഷറര്‍), ഷോണി തോമസ് (നാഷണല്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍), ആശ ഡാനിയേല്‍ (നാഷണല്‍ ലേഡീസ് കോഓര്‍ഡിനേറ്റര്‍), ഡോ. തോമസ് ഇടിക്കുള (കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് പി.സി.എന്‍.എ.കെ ദേശിയ ഭാരവാഹികള്‍.

Print Friendly, PDF & Email

Related News

Leave a Comment