ഫോമ 2020 കണ്‍വന്‍ഷന് ഏറ്റവും അനുയോജ്യം ന്യൂയോര്‍ക്ക് തന്നെ

Sholy pictureന്യൂയോര്‍ക്ക്: ഫോമാ 2020 കണ്‍വന്‍ഷന് ഏറ്റം അനുയോജ്യമായ സ്ഥലം ലോക തലസ്ഥാനമായ ന്യൂയോര്‍ക്ക് തന്നെയാണെന്ന് ഫോമാ നാഷ്ണല്‍ കമ്മറ്റി അംഗവും(ഇലക്ട്) സാമൂഹികസാംസ്കാരിക പ്രവര്‍ത്തകനുമായ ഷോളി കുമ്പിളുവേലി അഭിപ്രായപ്പെട്ടു.

ചിക്കാഗോ കണ്‍വന്‍ഷനോടു കൂടി ഫോമ വളര്‍ച്ചയുടെ പുതിയൊരു തലത്തിലേക്ക് ഉയരുകയാണ്. അതില്‍ ശ്രീ ബെന്നി വാച്ചാച്ചിറക്കും ടീമിനും അഭിമാനിക്കാവുന്നതാണ്. എന്നാല്‍ ഈ വളര്‍ച്ച നിലനിര്‍ത്തുകയോ, മുന്നോട്ടു കൊണ്ടു പോകുകയോ ചെയ്യണമെങ്കില്‍ ന്യൂയോര്‍ക്ക് തന്നെയായിരിക്കും ഉത്തമമെന്ന് ഷോളി പറഞ്ഞു.

ന്യൂയോര്‍ക്കിലെ എംപയര്‍, മെട്രോ റീജനുകളിലെ 99% പ്രവര്‍ത്തകരും, ഫോമായുടെ അഭ്യുതയകാംക്ഷികളും ആഗ്രഹിക്കുന്നതും അടുത്ത കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ തന്നെ വേണമെന്നാണ്. എന്നാല്‍ ‘ഇതൊന്നും നടക്കില്ല’ എന്നു കരുതുന്ന ഒരു ശതമാനം ആള്‍ക്കാര്‍എല്ലാ സംഘടനകളിലുമുണ്ട്; അതു ഫോമയിലുമുണ്ട്, ന്യൂയോര്‍ക്കിലും ഉണ്ട്. അത്ര മാത്രം!വാഷിംഗ്ടണ്‍ മുതല്‍ ബോസ്റ്റണ്‍ വരെയുള്ള സ്‌റ്റേറ്റുകളില്‍ മാത്രമായി ഫോമയുടെ 35ല്‍പ്പരം അംഗസംഘടനകളുണ്ട്. ഇത് മൊത്തം അംഗസംഘടനകളുടെ പകുതി വരും.

ഈ സ്ഥലങ്ങളില്‍ നിന്നും വാഹനം ഓടിച്ച് മൂന്നുനാല്ു മണിക്കൂറുകള്‍ കൊണ്ട് ന്യൂയോര്‍ക്കിലെത്താം.വാഹനം ഓടിച്ച് വരാവുന്നതുകൊണ്ട്, കൂടുതല്‍ ആളുകളും കുടുംബമായിട്ടായിരിക്കും, ന്യൂയോര്‍ക്ക് കണ്‍വന്‍ഷന് എത്തുക. 400500 കുടുംബങ്ങള്‍, അതായത് 12001500 ആള്‍ക്കാര്‍ ഈ സ്ഥലങ്ങളില്‍ നിന്നു മാത്രമായി ന്യൂയോര്‍ക്ക് കണ്‍വന്‍ഷനില്‍ പ്രതീക്ഷിക്കാം! ഈ 12001500 ആള്‍ക്കാര്‍ ഡാളസിനാണ് പോകേണ്ടതെങ്കില്‍ ശരാശരി 200250 ഡോളര്‍ ഒരു എയര്‍ ടിക്കറ്റിന് കണക്കാക്കിയാല്‍പ്പോലും, നമ്മുടെ കമ്മ്യൂണിറ്റിയുടെ നഷ്ടം മൂന്നര ലക്ഷം ഡോളറോളം വരും!!

ഇതു നിസാര കാര്യമാണോ?’മാത്രമല്ല, ന്യൂയോര്‍ക്കിലാണ് കണ്‍വന്‍ഷനെങ്കില്‍, വിദൂര സ്‌റ്റേറ്റുകളില്‍ നിന്നും നല്ല ജനപങ്കാളിത്വം ഉണ്ടാകും. കാരണം അവര്‍ക്ക് ന്യൂയോര്‍ക്കാണെങ്കില്‍ കുട്ടികളേയും കൂട്ടി നല്ലൊരു വെക്കേഷന്‍ ചെലവഴിക്കാന്‍ സാധിക്കും. കുട്ടികള്‍ക്കും ന്യൂയോര്‍ക്കാണെങ്കില്‍ വരുവാന്‍ താല്‍പര്യമായിരിക്കും! അത്രക്കും അവരെ ആകര്‍ഷിക്കുന്ന ടൂറിസ്റ്റ് സ്‌പോട്ടുകള്‍ ഇവിടെയുണ്ട്. ഇതിലൂടെ നമ്മുടെ രണ്ടാം തലമുറയില്‍പ്പെട്ട കുട്ടികളേയും ഫോമയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ സാധിക്കുമെന്നത് വലിയൊരു കാര്യം തന്നെയാണ്.

അങ്ങനെ, ഫോമാ എന്താണോ വിഭാവനം ചെയ്യുന്നത് അത് സാധിച്ചെടുക്കുവാന്‍ ന്യൂയോര്‍ക്ക് കണ്‍വന്‍ഷനിലൂടെ കഴിയും!മറ്റൊരു കാര്യം, കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കിലാണെങ്കില്‍, വലിയ കമ്പനികളുടെ ധാരാളം സ്‌പോണ്‍സര്‍ഷിപ്പ് കണ്‍വന്‍ഷന് ലഭിക്കും. അതിലൂടെ ചെലവുകള്‍ ചുരുക്കുവാനും, ഇപ്പോഴത്തെ കണ്‍വന്‍ഷന്‍ നിരക്കില്‍ തന്നെ, എല്ലാവര്‍ക്കും പങ്കെടുക്കുവാനും സാധിക്കും.

ന്യൂയോര്‍ക്ക് 2020 ടീമിന് നേതൃത്വം നല്‍കുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ സി. വര്‍ഗീസ് (സലീം), ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി മാത്യു വര്‍ഗീസ് (ബിജു), ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷിനു ജോസഫ്, വൈസ് പ്രസിഡന്റായി മത്സരിക്കുന്ന അന്നമ്മ മാപ്പിളശ്ശേരി, ജോ.സെക്രട്ടറിയായി മത്സരിക്കുന്ന സാജു ജോസഫ്, ജോ.ട്രഷറര്‍ ആയി മത്സരിക്കുന്ന ജെയിന്‍ മാത്യു എന്നിവരെ തെരഞ്ഞെടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ലോകത്തിലെ ഏറ്റം വലിയ മലയാളി കൂട്ടായ്മയായ ഫോമയുടെ ഭാഗമാണ് നമ്മള്‍ എന്നതില്‍ അഭിമാനിക്കാം.

ജയ് ഫോമ !!

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment