Flash News

ഫോമയുടെ പാരമ്പര്യം നിലനിര്‍ത്തുവാന്‍ 2020 ന്യൂയോര്‍ക് ടീമിനെ വിജയിപ്പിക്കുക: സണ്ണി പൗലോസ് (ന്യൂയോര്‍ക്ക് )

June 20, 2018 , ഇടിക്കുള ജോസഫ്

SUNNY PAULOSE

ന്യൂയോര്‍ക്ക് : 2018 ജൂലൈ മുതല്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഫോമയുടെ സംഘടനാബലം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു, അംഗ സംഘടനകളില്ലാത്ത സ്ഥലങ്ങളില്‍ പുതിയ സംഘടനകള്‍ രൂപീകരിച്ചു ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലാകെ വ്യാപിപ്പിക്കാന്‍ കഴിയണം.

നേതൃഗുണവും സംഘടനാശേഷിയും അനുഭവജ്ഞാനവും ഉള്ള പ്രവര്‍ത്തകനാണ് ജോണ്‍ സി വര്‍ഗീസ് (സലിം), ഫോമയുടെ സ്ഥാപകരില്‍ ഒരാളാണ് അദ്ദേഹം, സംഘടനയുടെ വിഷമഘട്ടങ്ങളില്‍ ഒട്ടും തളരാതെ മറ്റുള്ളവര്‍ക്ക് ആവേശം പകര്‍ന്നുകൊടുത്ത സംഘടനാ സ്‌നേഹിയാണ് അദ്ദേഹം.അതിനുവേണ്ടി സമയവും സമ്പത്തും സ്വമനസ്സാലെ ചെലവഴിച്ചിട്ടുണ്ട് അദ്ദേഹം. ഒന്നുമില്ലായ്മയില്‍ നിന്നും ആരംഭിച്ചു, 36 സംഘടനകളെ ഫോമയുടെ അംഗങ്ങളാക്കി ചേര്‍ത്ത്, ലാസ് വെഗാസ് കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ ജോണ്‍ ടൈറ്റസിനോടൊപ്പം പ്രയത്‌നിച്ച ആദ്യകാല സെക്രട്ടറി ആണ് സലിം.

സ്വാര്‍ത്ഥലാഭത്തിനു വേണ്ടി സത്യത്തിനു നേരെ കണ്ണടക്കാറില്ല, മനസാക്ഷിയെ മറച്ചുവച്ച് കേള്‍വിക്കാരെ സുഖിപ്പിക്കാനുള്ള രാഷ്ട്രീയ അടവ് അദ്ദേഹത്തിന് അറിയില്ല, അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് മുമ്പില്‍ ഒട്ടും പതറാതെ, തലയുയര്‍ത്തി നില്‍ക്കുന്ന ധീരത അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി ആണ്, ഫോമാ 2018 2020 ലെ പ്രവര്‍ത്തനങ്ങളും കണ്‍വന്‍ഷനും വിജയിപ്പിക്കാന്‍ ഏറ്റവും യോഗ്യനായ പ്രസിഡന്റായിരിക്കും ജോണ്‍ സി വര്‍ഗീസ് (സലിം).

കണ്‍വെന്‍ഷന്‍ നടത്താന്‍ ന്യൂയോര്‍ക്ക് യോഗ്യമല്ലെന്നു പറയുന്നവര്‍ക്ക് ന്യൂയോര്‍ക്കിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധ്യമില്ല. അങ്ങനെ പറയുന്ന എല്ലായിടത്തെയും പോലെ എട്ടുകാലി മമ്മൂഞ്ഞുകള്‍ വളരെ കുറച്ചു പേര്‍ ന്യൂയോര്‍ക്കിലുമുണ്ട്. അവര്‍ മനസാക്ഷിയെ പണയംവച്ചവരോ സ്വന്തം സംഘടനയെയോ അംഗങ്ങളെയോ ഒറ്റിക്കൊടുത്തവരോ ആണെന്ന് മനസിലാക്കുക, അവര്‍ക്കു സ്വാര്‍ത്ഥത നിറഞ്ഞ രഹസ്യ അജണ്ടകളുണ്ട്. അവരുടെ ലക്ഷ്യം ഫോമായിലൂടെ സ്വന്തം നേട്ടങ്ങളാണ്, അവരുടെ കാപട്യം പൊതുപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.

ഫോമാ ഒരു സ്വകാര്യ സംഘടന അല്ല, ഫോമയ്ക് ഇന്ന് സ്വകാര്യ വ്യക്തികളുടെ പണമാവശ്യമില്ല, എങ്ങും അഭിമാനം പണയം വെച്ചിട്ടല്ല മറിച്ച് തലയുയര്‍ത്തിപ്പിടിച്ചു തന്നെയാണ് ഫോമയും അംഗ സംഘടനകളും ഓരോ അംഗങ്ങളും നിലകൊള്ളുന്നത്, ചില ഒറ്റപ്പെട്ട തുരുത്തുകളിലിരുന്ന് ഫോമയെ കുതന്ത്രങ്ങളിലൂടെ പിടിച്ചെടുക്കാമെന്ന് കരുതുന്നവര്‍ക്ക് ഒരു മറുപടിയാകണം ഈ തിരഞ്ഞെടുപ്പ്, ഫോമായില്‍ ഭിന്നിപ്പുണ്ടാക്കാന്‍ കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരില്‍ നിന്നും സംഘടനയെ രക്ഷിക്കേണ്ടിയിരിക്കുന്നു, ഫോമയുടെ നന്മയ്ക്കു വേണ്ടി, ടീം ക്യാപ്റ്റന്‍ ജോണ്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള 2020 ന്യൂയോര്‍ക്ക് ടീമിനെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

*സണ്ണി പൗലോസ് ഫൊക്കാന 1998 റോച്ചെസ്റ്റര്‍ കണ്‍വെന്‍ഷന്റെയും ഫോമാ ക്രൂസ് കണ്‍വെന്‍ഷന്റെയും കണ്‍വെന്‍ഷന്‍ ചെയര്‍മാനായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top