Flash News

പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെ ദൃക്‌സാക്ഷിയുടെ മൊഴി

June 21, 2018

vishak-gavaskar-sudesh-1-830x412പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച കേസില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ക്കെതിെര സാക്ഷിമൊഴി. പ്രഭാത നടത്തത്തിന് ശേഷം എ.ഡി.ജി.പിയുടെ ഭാര്യയും മകളും കയറിയ വാഹനം പെട്ടെന്ന് നിര്‍ത്തുന്നത് കണ്ടു. പിന്നീട് റോഡില്‍ നിന്ന് ബഹളം കേട്ടെന്നും കനകക്കുന്നിലെ ജ്യൂസ് കച്ചവടക്കാരന്‍ വൈശാഖ് പറഞ്ഞു. കേസിലെ സാക്ഷിയായ വൈശാഖിന്റെ മൊഴി പൊലീസും രേഖപ്പെടുത്തി.

സുദേഷ് കുമാറിന്റെ മകളെയും ഭാര്യയെയും കനകക്കുന്നില്‍ പ്രഭാത നടത്തത്തിനെത്തിച്ച് തിരികെ പോകാന്‍ വണ്ടിയില്‍ കയറിയപ്പോള്‍ മര്‍ദിച്ചെന്നാണ് ഗവാസ്കറുടെ പരാതി. ഇത് ശരിവയ്ക്കുന്നതാണ് കേസിലെ ഏക സാക്ഷിയായി പൊലീസ് കണ്ടെത്തിയിരിക്കുന്ന ജ്യൂസ് കച്ചവടക്കാരന്റെ മൊഴി. സംഭവം നടന്ന ദിവസം എ.ഡി.ജി.പിയുടെ വാഹനത്തില്‍ ഭാര്യയും മകളും നടക്കാനെത്തിയതും തിരികെ വാഹനത്തില്‍ കയറിയതും കണ്ടെന്നും പിന്നീട് റോഡില്‍ ബഹളം കേട്ടെന്നും വൈശാഖ് പറയുന്നു.

എന്നാല്‍ മര്‍ദിക്കുന്നത് കണ്ടില്ലെന്നാണ് മൊഴി. എങ്കിലും സംഭവം ദിവസം എ.ഡി.ജി.പിയുടെ ഭാര്യയും മകളും ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നിലെത്തിയതിന് സ്ഥിരീകരണമാകുന്നുണ്ട്. കൂടാതെ ഗവാസ്കറുടെ പരാതിയില്‍ പറയുന്ന അതേ സമയത്ത് അതേ സ്ഥലത്ത് വാഹനം നിര്‍ത്തിയതിനും മൊഴി തെളിവാകുന്നു. അതിനാല്‍ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരാണ് സാക്ഷിമൊഴിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എ.സി.പി പ്രതാപന്റെ േനതൃത്വത്തില്‍ പൊലീസ് ശേഖരിച്ച ഈ മൊഴിയടങ്ങിയ കേസ് ഡയറി ക്രൈംബ്രാഞ്ചിന് കൈമാറി.

എഡിജിപിയായിരുന്ന സുദേഷ് കുമാറിന്റെ വീട്ടില്‍ അടിമപ്പണി പതിവെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. ജീവനക്കാരെ വിട്ടുവേല ചെയ്യിക്കുന്നത് എ.ഡി.ജി.പിയുടെ അറിവോടെയായിരുന്നു. ഇതിന് തയ്യാറാകാതിരുന്ന 12 ക്യാംപ് ഫോളോവര്‍മാരെ പിരിച്ചുവിടുകയും ചെയ്തു. ഭാര്യയും മകളും ബന്ധുക്കളും ഔദ്യോഗികവാഹനം ദുരുപയോഗിക്കുന്നതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒരു ബന്ധു തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍ക്കു പോയത് സര്‍ക്കാര്‍ വാഹനത്തിലാണ്.

ഇത്തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങളാണ് എഡിജിപി സുദേഷ് കുമാറിനെതിരെ ഉയരുന്നത്. ഈ പരാതികളുടെയും രഹസ്യാന്വേഷണ റിപ്പോര്‍ട്ടന്റെയും അടിസ്ഥാത്തിലാണ് സുദേഷ് കുമാറിനെ സ്ഥാനത്ത് നീക്കാന്‍ തീരുമാനിച്ചത്. എസ്പി ബറ്റാലിയന്‍ സ്ഥാനത്തു നിന്നാണ് സുദേഷ് കുമാറിനെ നീക്കിയത്. പുതിയ പദവി തത്കാലം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി ആനന്ദകൃഷ്ണന് അധിക ചുമതല നല്‍കി.

അതേസമയം കീഴുദ്യോഗസ്ഥരെ അടിമപ്പണിക്ക് നിയോഗിക്കുന്ന ദുഷ്പ്രവണത എ.ഡി.ജി.പി സുധേഷ് കുമാറിന്റെ വീട്ടില്‍ മാത്രമല്ലെന്നതാണ് പുതിയ പരാതികള്‍ തെളിയിക്കുന്നത്. പേരൂര്‍ക്കട എസ്.എ.പി ക്യാംപിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി രാജു സ്വന്തം വീട്ടില്‍ !!ൈടലിടാന്‍ നിയോഗിച്ചത് രണ്ട് ക്യാംപ് ഫോളോവേഴ്‌സിനെയാണ്. ഒരു പകല്‍ മുഴവന്‍ അവര്‍ക്ക് ആ പണി ചെയ്യേണ്ടിവന്നു. ഇതിനിടെ എ.ഡി.ജി.പിയുടെ വീട്ടിലെ അടിമപ്പണി വാര്‍ത്തയായതോടെ അപകടം മണത്ത ഡെപ്യൂട്ടി കമാന്‍ഡന്റ് പണി മതിയാക്കി ജീവനക്കാരെ പറഞ്ഞ് വിടുകയായിരുന്നു. പി.വി. രാജുവിനെതിരെ പരാതി നല്‍കുമെന്ന് പൊലീസ് അസോസിയേഷനും ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷനും അറിയിച്ചു.

അതേസമയം ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലെ അടിമപ്പണിക്കെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വാഹനങ്ങളുടെ ദുരുപയോഗം പരിശോധിക്കാനും ഡി.ജി.പി നിര്‍േദശിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top