ന്യൂജേഴ്സി: മലയാളികളുടെ മനസ്സില്‍ തങ്ങിനില്ക്കുന്ന ഒട്ടനവധി കലാസന്ധ്യകള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് സമ്മാനിച്ച ത്രിവേണി മൂവീസ് ഒരുക്കുന്ന “സര്‍ഗ്ഗ സന്ധ്യ 2018” താരനിശയുടെ ആദ്യ ഷോ ഹൂസ്റ്റണില്‍ അരങ്ങേറും. ഷോയിലേക്കുള്ള താരങ്ങള്‍ എല്ലാം ഹ്യൂസ്റ്റണില്‍ എത്തിച്ചേര്‍ന്നു.
സമയത്തിന്റെ തിരയൊഴുക്കില്‍ ജീവിതം മറക്കുന്ന അമേരിക്കന്‍മലയാളികള്‍ക്കു എല്ലാം മറന്നൊന്നു ചിരിക്കാന്‍ കോമഡിയും, നൃത്തവും സംഗീത മഴയില്‍ തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പെയ്തിറങ്ങുന്ന “സര്‍ഗ്ഗ സന്ധ്യ 2018” താരനിശ സോമര്‍സെറ്റ് സെന്റ്.തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ജൂണ്‍ 30ന് ശനിയാഴ്ച വൈകീട്ട് 4.30 ന് ന്യൂ ജേഴ്സിയിലെ സോമര്‍സെറ്റ് ഫ്രാങ്ക്ളിന് ടൗണ്‍ഷിപ് ഹൈസ്കൂളില്‍ വച്ച് അരങ്ങേറുന്നു
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായികയായി അഭിനയിച്ചു ലോക റെക്കാര്‍ഡ് നേടിയ മുന്‍ ചലച്ചിത്ര ദേശീയ അവാര്‍ഡ് ജേതാവ് പ്രശസ്ത നടി ഷീലയും, ഹാസ്യതാരം ജഗദീഷും നയിക്കുന്ന ഷോയില്‍ മലയാളത്തിലെ പ്രമുഖ ചലച്ചത്ര ടെലിവിഷന്‍ താരങ്ങളും, സംഗീത ലോകത്തെ പ്രശസ്ത ഗായിക ഗായകരും ഒപ്പം മിമിക്രി താരങ്ങളും ഒരുമിക്കുന്നു.
ഷീലാമ്മക്കും, ജഗദീഷിനുമൊപ്പം, കേരള സാഹിത്യ നാടക അക്കാദമി പുരസ്കാര ജേതാവ്, പ്രമുഖ ചലച്ചിത്ര സീരിയല്‍ താരവും, കഴിഞ്ഞ കൊല്ലത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് കൂടിയായ സുരഭി ലക്ഷ്മി, എം.ഐ.റ്റി മൂസാ, സമകാലീക വിഷയങ്ങളെ ഹാസ്യന്മാകമായി അവതരിപ്പിക്കുന്ന “മറിമായം” എന്നീ സൂപ്പര്‍ ഹിറ്റ് പരിപാടിയിലെ പ്രധാന താരം വിനോദ് കോവൂര്‍, പ്രമുഖ നായിക നീതു, എന്നിവര്‍ക്കൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ ഗായികയും ചലച്ചിത്ര താരവുമായ രഞ്ചിനി ജോസ്, പ്രമുഖ ഗായകന് സുനില്‍ കുമാര്‍, കഴിഞ്ഞ അഞ്ചു വര്‍ഷമായി കൈരളി ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്ത 1200ലേറെ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ കാര്യം നിസ്സാരം എന്ന സൂപ്പര്‍ ഹിറ്റ് പ്രോഗ്രാമിന്റെ എല്ലാമെല്ലാമായ അനീഷ് രവി, അനു ജോസ് എന്നിവരും ഈ ദൃശ്യവിസ്മയത്തിന് ഒരേവേദിയില്‍ ഒരുമിക്കുന്നു.
തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പെയ്തിറങ്ങുന്ന “സര്‍ഗ്ഗ സന്ധ്യ 2018”ല്‍ കേരളത്തിലെ പ്രമുഖ കീബോര്‍ഡ് പ്ലേയര്‍ രജീഷിനോടൊപ്പം അമേരിക്കയില്‍ നിന്നുമുള്ള പ്രമുഖ വാദ്യ മേള വിദഗ്ദ്ധരും പങ്കെടുക്കും. സര്‍ഗ്ഗ സന്ധ്യ 2018ന്റെ ശബ്ദ നിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയര്‍ ഫ്രാന്‍സിസ് ആയിരിക്കും.
ഡെയിലി ഡിലൈറ്റും, റിയാ ട്രാവല്‍സും ആണ് ഗ്രാന്‍ഡ് സ്പോണ്‍സര്‍മാര്‍.
പ്രൊഫഷണലിസത്തിന്റെ മികവും, നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ് ത്രിവേണിമൂവീസ് “സര്‍ഗ്ഗ സന്ധ്യ 2018” ലൂടെ മലയാളീ പ്രേക്ഷകര്‍ക്ക് കാഴ്ചവെയ്ക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റിനും ബന്ധപ്പെടുക : സെബാസ്റ്റ്യന്‍ ആന്റണി (732)6943934,സുനില്‍ പോള്‍ (732)3974451, ടോം പെരുംപായില്‍ (646)3263708, മിനേഷ് ജോസഫ് (ട്രസ്റ്റി) (201)9789828, മേരീദാസന് തോമസ് (ട്രസ്റ്റി) (201)9126451, ജസ്റ്റിന് ജോസഫ് (ട്രസ്റ്റി) (732)7626744, സാബിന് മാത്യു (ട്രസ്റ്റി) (848)3918461.
ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെയും ലഭ്യമാണ്.
web: www.Megashownj.com
Venue: Franklin High school Auditorium, 500 Elizabeth Ave, Somerset, NJ 08873
(Etnrance and parking is at the back side of the school)
Date: June 30 Saturday 4.30 PM
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply