ജസ്നയുടെ തിരോധാനം; അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു: വനിതാ കമ്മീഷന്‍

jasnപത്തനംതിട്ട: ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട ഉത്തരങ്ങള്‍ വൈകുന്നത് ദുരൂഹത വര്‍ധിപ്പിക്കുകയാണെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. അന്വേഷണം കുറച്ചുകൂടി വേഗത്തിലാക്കണം. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം മാനസിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നെന്നും ഷാഹിദ പറഞ്ഞു.ജസ്‌നയുടെ കുടുംബാംഗങ്ങളെ കൊല്ലമുളയിലെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷമാണ് ഷാഹിദ കമാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജസ്‌നയുടെ പിതാവിനോടും സഹോദരിയോടും ഷാഹിദ വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞു.

തുടക്കത്തില്‍ അന്വേഷണത്തിന് പൊലീസ് വേണ്ടത്ര കരുതല്‍ നല്‍കിയില്ല. അന്വേഷണത്തിന് ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും ഷാഹിദ പറഞ്ഞു.

പൊലീസ് അന്വേഷണത്തില്‍ ഫലമില്ലാതെ വന്നപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് ജസ്നയുടെ പിതാവ് പറഞ്ഞു. വീട്ടിലും താന്‍ നിര്‍മിക്കുന്ന കെട്ടിടത്തിലും എന്തിനാണ് പരിശോധന നടത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജസ്‌ന മടങ്ങിയെത്തുമ്പോള്‍ തന്നെ കുറ്റപ്പെടുത്തുന്നവര്‍ക്കു മറുപടി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മലപ്പുറത്ത് കണ്ട പെണ്‍കുട്ടി ജസ്‌നയല്ലെന്ന് പത്തനംതിട്ട പൊലീസ് സംഘം ഉറപ്പിച്ചു. തങ്ങള്‍ കണ്ടത് ജസ്‌നയെ അല്ലെന്ന് കോട്ടക്കുന്ന് പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനും സമീപവാസിയും പൊലീസിന് മൊഴി നല്‍കി.

ജസ്‌നയെപ്പോലുള്ള പെണ്‍കുട്ടിയെ കണ്ടെന്ന് സൂചിപ്പിച്ച കോട്ടക്കുന്ന് പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരന്റേയും സമീപവാസിയായ ജസ്ഫറിന്റെയും മൊഴി രേഖപ്പെടുത്തി. ജസ്‌നയുടെ ഫോട്ടോ കാണിച്ചായിരുന്നു കാര്യങ്ങള്‍ ചോദിച്ചത്. ചുരുണ്ട മുടിയുള്ള പെണ്‍കുട്ടിയേയും സുഹൃത്തുക്കളേയും മെയ് മൂന്നിന് പാര്‍ക്കില്‍ കണ്ടിരുന്നെന്നും എന്നാല്‍ അത് ഫോട്ടോയില്‍ കാണുന്ന ജസ്‌നയല്ലെന്നുമാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. ജസ്ഫറും സുഹൃത്തുക്കളും പാര്‍ക്കില്‍ വെച്ചെടുത്ത സെല്‍ഫിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞ പെണ്കുട്ടി ജസ്‌നയല്ലെന്നും സ്ഥിരീകരിച്ചു.

ജസ്‌നയുടെ നാടായ പത്തനംതിട്ട വെച്ചൂച്ചിറയിലെ എസ്‌ഐ സി ദിനേശനും സംഘവുമാണ് മലപ്പുറത്തെത്തിയത്.

കഴിഞ്ഞ 15 ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നതിനാല്‍ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതില്‍ പൊലീസിന് പ്രതീക്ഷയില്ല. ജസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്ന പോസ്റ്റര്‍ കോട്ടക്കുന്ന് പാര്‍ക്കില്‍ പതിപ്പിച്ച് പൊലീസ് സംഘം പത്തനംതിട്ടയിലേക്ക് മടങ്ങും.

ജസ്‌നയുടെ തിരോധാനം: മകന്‍ നിരപരാധിയാണെന്ന് സുഹൃത്തിന്റെ പിതാവ്; സമൂഹത്തില്‍ ഒറ്റപ്പെട്ടെന്നും മുണ്ടക്കയം സ്വദേശി

ജസ്‌നയുടെ തിരോധാനത്തില്‍ തന്റെ മകന്‍ നിരപരാധിയാണെന്ന് സുഹൃത്തിന്റെ പിതാവ്. കാണാതായ ദിവസം ജസ്‌നയുടെ സന്ദേശം മകന് ലഭിച്ചിരുന്നു. തന്റെ മകനുമായി ജസ്‌നയ്ക്ക് സൗഹൃദം ഉണ്ടായിരുന്നു. തന്നെയും മകനെയും പതിനഞ്ചിലേറെ തവണ പൊലീസ് ചോദ്യം ചെയ്തു. പൊലീസ് ഇടപെടല്‍ മാനസിക ബുദ്ധിമുട്ടുണ്ടാക്കി. സമൂഹത്തില്‍ ഒറ്റപ്പെട്ടെന്നും മുണ്ടക്കയം സ്വദേശി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News