
ഫ്രറ്റേണിറ്റി മൂവ്മെന്റ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിന്നക്കടയില്‍ നടത്തിയ പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡന്റ് എസ്.എം. മുഖ്താര്‍ ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം: അവകാശ പോരാട്ടങ്ങളെ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ചു അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ്.എം. മുഖ്താര്‍. മലപ്പുറം പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മലപ്പുറത്ത് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചിനു നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കുകളേല്‍ക്കുകയും നേതാക്കളടക്കമുള്ളവര്‍ അറസ്റ്റു ചെയ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചു കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിന്നക്കടയില്‍ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യായമായ അവകാശങ്ങുന്നയിക്കുന്ന സമരങ്ങളെ തല്ലിയൊതുക്കാമെന്നത് വ്യാമോഹമാണ്. മലപ്പുറത്ത് മാത്രം പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം +1 അഡ്മിഷന് ലഭിക്കാതെ പുറത്തിരിക്കുന്നത്. കാലങ്ങളായി ഭരിച്ചവരുടെയും നിലവിലെ വിദ്യാഭ്യാസ വകുപ്പിന്റെയും പരാജയം സമരം ചെയ്യുന്നവരെ തല്ലിയൊതുക്കി മറികടക്കാമെന്ന് കരുതരുത്. സമരം ഇനിയും ശക്തമായി തുടരും. വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കാന്‍ നടപടികളെടുക്കേണ്ടതിനു പകരം അധികാര മുഷ്ക് കാട്ടി വിരട്ടാന്‍ നോക്കുന്നത് നന്നല്ല. മാര്‍ച്ചില്‍ നിന്നും പിരിഞ്ഞു പോയതിനു ശേഷം നേതാക്കളെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തതില്‍ ദുരൂഹതയുണ്ട്. ജില്ലാ സെക്രട്ടറി എബിന് ബാലജി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അസ്ലം അലി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഫൈറൂസ് ജലാല്‍, അംജദ് ബിന്‍ ഷെറഫ് എന്നിവര്‍ സംസാരിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply