വിദ്യാഭ്യാസ വിവേചനം ചോദ്യം ചെയ്യുന്നവരെ അടിച്ചമര്‍ത്തുന്നത് ഭരണകൂട ധാര്‍ഷ്ഠ്യം: വസീം ആര്‍ എസ്

IMG_8427മലപ്പുറത്തെ വിദ്യാഭ്യാസ വിവേചന ഭീകരത അവസാനിപ്പിക്കുക, ഗവണ്മെന്റ്, എയ്ഡഡ് മേഖലകളില്‍ പുതിയ ബാച്ചുകള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും സംസ്ഥാന വൈസ് പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം അടക്കം നിരവധി നേതാക്കളെ അകാരണമായി അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും സംഗമവും സംഘടിപ്പിച്ചു.

മലപ്പുറം ജില്ലയില്‍ മാത്രം ഇരുപത്തിയേഴായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശനം ലഭിക്കാതെ പുറത്താവുന്നത്. വിദ്യാഭ്യാസ മന്ത്രിക്കും ജില്ലയിലെ എം എല്‍ എമാര്‍ക്കും നിവേദനങ്ങള്‍ നല്‍കിയിട്ടും പ്രശ്നം പരിഹരിക്കാത്ത സാഹചര്യത്തിലാണ് മലപ്പുറം ജില്ലാ കമ്മിറ്റി മാര്‍ച്ച് നടത്തിയത്. പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി വസീം ആര്‍ എസ് ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാര്‍ മലബാറിലെ വിദ്യാഭ്യാസ വിവേചനം കണ്ടില്ലെന്ന് നടിക്കുകയാണ്. മാത്രമലല്ല, വിദ്യഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ പോലീസിനെക്കൊണ്ട് അടിച്ചമര്‍ത്തുന്ന രീതിയാണ് തുടരുന്നെതെന്നും അദ്ദേഹം പറഞ്ഞു.

IMG_8477നിരന്തരമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന അനീതിയുടെ പേരാണ് മലബാറിലെ വിദ്യാഭ്യാസ പ്രശ്നം എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കേന്ദ്ര കമ്മിറ്റിയംഗം സാന്ദ്രാ ജോസഫ് പറഞ്ഞു. കൈയ്യും കെട്ടി നോക്കിനില്‍ക്കാനല്ല, വിദ്യാഭ്യാസ മന്ത്രിയെയും ഭരണക്കാരെയും തെരുവില്‍ ചോദ്യം ചെയ്യാനാണ് ഫ്രറ്റേണിറ്റി തീരുമാനിച്ചതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എസ് നിസാര്‍ പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ മാത്രം വിവിധ പിന്നോക്ക സാമൂഹിക വിഭാഗങ്ങളില്‍ വരുന്ന പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കണ്ടറി പ്രവേശനം സാധ്യമാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും തന്റെ മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂര്‍ സ്വാഗതവും, സെക്രട്ടറി ലബീബ് കായക്കൊടി നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സൂര്യ പ്രഭ, മുസ്ലിഹ് പെരിങ്ങോളം, അബ്ദുല്‍ വാഹിദ്, ഹാദിയ സി ടി എന്നിവര്‍ നേതൃത്വം നല്‍കി.

IMG_8481

Print Friendly, PDF & Email

Related News

Leave a Comment