സഹോദരന് വൃക്ക നല്‍കാന്‍ യുവാവ് ആത്മഹത്യ ചെയ്തത് വൃഥാവിലയായി

g29വഡോദര: ഗുജറാത്തിലെ വഡോദരയില്‍ രണ്ട് വൃക്കകളും തകരാറിലായ ജ്യേഷ്ഠനു വൃക്ക നല്‍കാന്‍ അനിയന്‍ ആത്മഹത്യ ചെയ്തു. നൈതിക് കുമാര്‍ തണ്ഡല്‍ എന്ന 19കാരനാണ് സ്വന്തം സഹോദരന്റെ ജീവന്‍രക്ഷിക്കാനായി ആത്മഹത്യ ചെയ്തത്. തന്റെ മരണ ശേഷം വൃക്ക ചേട്ടന് നല്‍കാമെന്ന ഉദ്ദേശത്തോടെയായിരുന്നു യുവാവ് ജീവനൊടുക്കിയത്. പക്ഷേ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നൈതികിന്റെ ജീവത്യാഗം വെറുതെയായി. മരിച്ച് 36 മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തിയെന്നതിനാല്‍ മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു.

ബാബറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ആയിരുന്നു നൈതിക്. സഹപാഠികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കതക് തകര്‍ത്ത് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കാണുന്നത്. ഇതിനൊപ്പം ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വൃക്കകള്‍ ജ്യേഷ്ഠന് നല്‍കുന്നതോടൊപ്പം മറ്റ് അവയവങ്ങള്‍ അര്‍ഹരായവര്‍ക്ക് നല്‍കണമെന്നും കുറിപ്പില്‍ എഴുതിയിരുന്നു. എന്നാല്‍ മരിച്ച് 36 മണിക്കൂറുകള്‍ക്ക് ശേഷം മൃതദേഹം കണ്ടെത്തിയെന്നതിനാല്‍ നൈതികിന്റെ ജീവത്യാഗം വെറുതെയായി.

ഇയാളുടെ 24കാരനായ സഹോദരന്‍ രണ്ട് വൃക്കകളും തകരാറിലായി ഏറെ നാളായി ചികിത്സയിലാണ്.

Print Friendly, PDF & Email

Leave a Comment