Flash News

സോഷ്യല്‍ മീഡിയയില്‍ കൂടി തന്നെ അപമാനിച്ച തരികിട സാബുവിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കുമുന്നില്‍ സമരം ചെയ്യുമെന്ന് ലസിത പാലക്കല്‍

June 25, 2018

lasitha-palakkalനാലു ദിവസത്തിനുള്ളില്‍ തന്നെ അപമാനിച്ച തരികിട സാബുമോന്‍ അബ്ദുള്‍സമദിനെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ സമരം ഇരിക്കുമെന്ന് ബിജെപി നേതാവ് ലസിത പാലക്കല്‍. ഇതിന് മുമ്പായി ഡിജിപിക്ക് നേരിട്ട് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

ചാനലില്‍ വിളിച്ചു ചോദിച്ചാല്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും പ്രതിയെ പിടിക്കാന്‍ രണ്ടു ദിവസം ധാരാളം മതി. എന്നാല്‍ താന്‍ നാലു ദിവസം കൂടി നോക്കിയ ശേഷമെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം ആരംഭിക്കുകയുള്ളുവെന്ന് ലസിത വ്യക്തമാക്കി. കേരളത്തിലെ സ്ത്രീത്വത്തെ സംരക്ഷിക്കാന്‍ ഈ സമരത്തില്‍ എല്ലാ മലയാളികളും പിന്തുണ നല്‍കണമെന്നും അവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

നേരത്തെ സോഷ്യല്‍ മീഡിയയില്‍ കൂടി അപമാനിച്ച സംഭവത്തില്‍ പൊലീസിന്റെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച തരികിട സാബുമോന്‍ അബ്ദുള്‍സമദ് ഏഷ്യാനെറ്റ് ‘ബിഗ് ബോസ്’ ഷോയില്‍ മത്സരാര്‍ഥിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദം ആരംഭിച്ചത്. തന്നെ ലൈംഗികമായി അപമാനിച്ച സംഭവത്തില്‍ ലസിത പരാതി നല്‍കിയിട്ടും ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസില്‍ അറിയിച്ചിരുന്നത്. പൊലീസ് ‘പിടികിട്ടാപ്പുള്ളി’യായി പ്രഖ്യാപിച്ച തരികിട സാബു ബിഗ് ബോസില്‍ മത്സരാര്‍ഥിയായി പ്രത്യക്ഷപ്പെട്ടതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്.

സാബു ചെയ്തതിന് സമാനമായ അധിക്ഷേപം നേരിട്ട അധ്യാപിക ദീപാ നിശാന്തിന്റെയും സിനിമ നിരൂപക അപര്‍ണ പ്രശാന്തിനിയുടെയും പരാതി പൊലീസ് സ്വീകരിക്കുകയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലസിത നല്‍കി പരാതിയില്‍ പൊലീസ് ഉരുണ്ടുകളിക്കുകയാണ് ഉണ്ടായത്. സാബു ബിഗ് ബോസില്‍ പ്രത്യക്ഷപ്പെട്ടതില്‍ പ്രതിഷേധവുമായി ലസിത രംഗത്ത് വന്നിട്ടുണ്ട്.
ഇവനെതിരെ നീങ്ങാന്‍ പോലിസിനും നേതാക്കന്‍മ്മാര്‍ക്കും പേടിയേങ്കില്‍ അടുത്ത ദിവസം മുതല്‍ ഞാന്‍ ഇറങ്ങും നീതിക്കായെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

നേരത്തെ തന്റെ ഫെയ്‌സ്ബുക്ക് അകൗണ്ടിലൂടെയാണ് സാബു ലസിതിക്കെതിരെ അസഭ്യവര്‍ഷം നടത്തിയത്. ഇതിനെതിരെ നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ സ്ത്രീകളടക്കമുളള മിക്കവരോടും സമാനരീതിയിലാണ് സാബു പ്രതികരിച്ചത്.

പ്രസ്തുത പോസ്റ്റില്‍ കമന്റുകള്‍ രേഖപ്പെടുത്തിയവരെല്ലാം സാബുവിന്റെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തുകയാണ്. പോസ്റ്റിനെതിരേ വിമര്‍ശിക്കുന്നവരെയെല്ലാം അസഭ്യം കൊണ്ടു നേരിടുകയാണ് സാബു. ലസിതക്കെതിരെയുള്ള സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്.

നേരത്തെ വീട്ടമ്മയായ സ്ത്രീയെ അസഭ്യം പറഞ്ഞു കൊണ്ട് തരികിട സാബു രംഗത്ത് എത്തിയിരുന്നു. ഹൈദരാബാദില്‍ ഉദ്യോഗസ്ഥയായ വീട്ടമ്മയെയാണ് തികച്ചും അസഭ്യവും, അശ്ലീലവുമായ ഭാഷയില്‍ അധിക്ഷേപിച്ചു കൊണ്ട് സാബു അബ്ദുസബദ് എന്ന ഫേസ് ബുക്ക് അക്കൗണ്ടിലൂടെ സാബു ഫോട്ടോ സഹിതം പോസ്റ്റ് ഇട്ടിരുന്നത്.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സാബുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതു സംബന്ധിച്ച, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റു കൂടിയായ വീട്ടമ്മയുടെ ഫേസ് ബുക്ക് പോസ്റ്റിലെ പരാമര്‍ശമാണ് സാബുവിനെ അന്ന് പ്രകോപിപ്പിച്ചത്.

സാബുവിനെ അറസ്റ്റ് ചെയ്യുന്നിടം വരെ സമരം പ്രഖ്യാപിച്ച് ലസിത ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ്

തുടരെ തുടരെ വരുന്ന സംഭവ വികാസങ്ങള്‍ വളരെ ദുഃഖകരം ആണ്. ഒരു ജിഹാദി സ്ത്രീകളെയും സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്ന ചിലരെയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നു. അതേ വ്യക്തിക്കെതിരെ സ്ത്രീകള്‍ പരാതി നല്‍കിയാല്‍ ആള് പിടികിട്ടാപ്പുള്ളി ആണെന്ന് പോലീസ് പറഞ്ഞു കൈ ഒഴിയുന്നു. ഇതേ വ്യക്തി പിന്നീട് കേരളത്തിലെ ഒരു ചാനലില്‍ പ്രത്യക്ഷപ്പെടുന്നു. പോലീസും ഭരണ വര്‍ഗ്ഗവും കണ്ട ഭാവം നടിക്കുന്നില്ല…

സ്ത്രീകളെ അപമാനിക്കുകയും സമൂഹത്തെ മൊത്തം വെല്ലുവിളിച്ചു കൊണ്ട് സ്വച്ഛന്ദ വിഹാരം നടത്തുകയും ചെയ്യുന്ന ദഷ്ട ശക്തികളെ വാഴാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നാട് ഭരിക്കുമ്പോള്‍ ആര്‍ക്കും രക്ഷയില്ല…

അവസാനമായി ഞാന്‍ കേരളത്തിലെ DGP ക്ക് നേരിട്ടു പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചാനലില്‍ വിളിച്ചു ചോദിച്ചാല്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും പ്രതിയെ പിടിക്കാന്‍ 2 ദിവസം ധാരാളം.4 ദിവസം കൂടി നോക്കി പോലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ മാസം തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഭവനത്തിനു മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇതെന്റെ വ്യക്തിപരമായ അഭിപ്രായം ആണ്

കേരളത്തിലെ സ്ത്രീത്വത്തെ സംരക്ഷിക്കാന്‍ ഈ സമരത്തില്‍ എല്ലാ നല്ലവരായ മലയാളികളുടെയും പിന്തുണ എനിക്കുണ്ടാവണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top