Flash News

മമ്മൂട്ടി – സുഹാസിനി ‘യാത്ര’യില്‍ ഒന്നിക്കുന്നു

June 26, 2018

mammootty suhasini yatra movie

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയില്‍ സുഹാസിനിയും.നീണ്ട ഇടവേളക്കുശേഷമാണ് മമ്മൂട്ടിയും സുഹാസിനിയും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്.

കഥ ഇതുവരെ, കൂടെവിടെ, എന്‍റെ ഉപാസന, രാക്കുയിലിന്‍ രാഗസദസ്സില്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇവരുടെ ഹിറ്റ് സിനിമകള്‍ ആണ്. വൈഎസ് ആറിന്‍റെ ജീവിതകഥ പറയുന്ന യാത്ര എന്ന തെലുങ്ക് ചിത്രത്തിലാണ് സുഹാസിനി മമ്മൂട്ടിക്കൊപ്പം വേഷമിടുന്നത്. യാത്രയില്‍ ഇരുവരും നായികാനായകന്മാരല്ല. മറിച്ച് വളരെ പ്രധാനപ്പെട്ട വേഷമാണ് സുഹാസിനിക്ക് ചിത്രത്തിലെന്നാണ് വാര്‍ത്തകള്‍. ഹൈദരാബാദില്‍ യാത്രയുടെ ചിത്രീകരണം നടക്കുകയാണ്.

ആന്ധ്രപ്രദേശിന്‍റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. മാഹി രാഘവാണ് ചിത്രത്തിന്‍റെ സംവിധായകന്‍. വൈഎസ്ആറിന്‍റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് ടോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. മമ്മൂട്ടി ചിത്രീകരണത്തിനായി ലോക്കേഷനില്‍ എത്തിയപ്പോള്‍ വന്‍ സ്വീകരമാണ് അണിയറ പ്രവര്‍ത്തകര്‍ ഒരിക്കിയിരുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top