Flash News

ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ര്‍ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ വി. ​തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ള്‍ ജൂലൈ 3, 4 തിയ്യതികളില്‍

June 26, 2018

Untitledന്യൂയോര്‍ക്ക്: ഭാരതീയ സഭയുടെ സ്ഥാപകനും പിതാവുമായ മാര്‍ തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ജൂലൈ 3, 4 (ചൊവ്വ, ബുധന്‍) തീയതികളില്‍ ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഭക്ത്യാഢംബരപൂര്‍വം ആഘോഷിക്കുന്നു.

തിരുനാളിനു മുന്നോടിയായി ജൂണ്‍ 25 മുതല്‍ ജൂലൈ 3 വരെ എല്ലാ ദിവസവും വൈകുന്നേരം ഏഴിന് തോമാശ്ലീഹായോടുള്ള നൊവേനയും വി. കുര്‍ബാനയും ഉണ്ടായിരിക്കും. ജൂലൈ ഒന്ന് ഞായറാഴ്ച രാവിലെ 10ന് തിരുനാളിന് കൊടിയേറും. തുടര്‍ന്ന് ആഘോഷമായ വി. കുര്‍ബാന.

ദുക്റാന ദിവസമായ ജൂലൈ മൂന്ന് ചൊവാഴ്ച വൈകുന്നേരം 4.30ന് വേസ്പര, 5ന് റാസ കുര്‍ബാന, ഷിക്കാഗോ രൂപതാ ചാന്‍സലര്‍ റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരില്‍ റാസ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികനായിരിക്കും. ഏഴിന് വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ പ്രസുദേന്തി നൈറ്റ്, തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ നാല് ബുധനാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന ബ്രോങ്ക്സ് ഇടവകാംഗവും ഷിക്കാഗോ രൂപതയിലെ ആദ്യ വൈദികനുമായ റവ. ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ തിരുനാള്‍ കുര്‍ബാനയില്‍ മുഖ്യ കാര്‍മികനായിരിക്കും. വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ സഹകാര്‍മികരുമായിരിക്കും.

കുര്‍ബാനയ്ക്കുശേഷം താളമേളങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടുകൂടി വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നെള്ളിച്ചുകൊണ്ട് ബ്രോങ്ക്സ് തെരുവുകളിലൂടെ പ്രദഷിണവും ഉണ്ടായിരിക്കും. വി. തോമാശ്ലീഹായുടെ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ബ്രോങ്ക്സ് ദേവാലയത്തിലേക്ക് വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയും അസി. വികാരി ഫാ. റോയിസൻ മേനോലിക്കലും സ്വാഗതം ചെയ്യുന്നു. യോങ്കേഴ്സ് സെയ്ന്റ് മേരീസ് വാര്‍ഡാണ് ഇക്കൊല്ലത്തെ തിരുന്നാള്‍ ഏറ്റുകഴിക്കുന്നത്.

ഷോളി കുമ്പിളുവേലി

3M2A6781


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top