- Malayalam Daily News - https://www.malayalamdailynews.com -

ഫൊക്കാനയുടെ കരുത്തുറ്റ നേതാവ് കുരിയപ്പുറത്തിനെ വിജയിപ്പിക്കുക

FOKANA EVP-4

ഞാന്‍ ഇന്നസെന്റ് ഉലഹന്നാന്‍, വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ന്യൂയോര്‍ക്ക് ഹഡ്‌സണ്‍‌വാലി മലയാളി അസ്സോസിയേഷന്റെ മുഖ്യ ഭാരവാഹികളിലൊരാള്‍. 2018 ലെ ഫൊക്കാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഹഡ്‌സണ്‍‌വാലി മലയാളി അസ്സോസിയേഷന്‍ അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്ന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോസഫ് കുരിയപ്പുറത്തിനെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തട്ടെ !

ഒരു മനുഷ്യായുസിന്റെ മുഴുവന്‍ ജീവിത പരിചയവുമായിട്ടാണ് മുപ്പതില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് കുരിയപ്പുറം അമേരിക്കയിലേക്കു കുടിയേറിയത്. എഴുപതുകളില്‍ ചുമട്ടു തൊഴിലാളിയായിരുന്ന കുരിയപ്പുറം കഷ്ടപ്പെട്ട് പഠിച്ച് ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കി, കോളേജ് അധ്യാപനത്തിനു പുറമെ വിവിധ സാമൂഹ്യ, സാമുദായിക, രാഷ്ട്രീയ മേഖലകളില്‍ ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച കറ തീര്‍ന്ന വ്യക്തിത്വത്തിനുടമയും മനുഷ്യസ്‌നേഹിയുമായ കുരിയപ്പുറം അമേരിക്കയിലെ മലയാളി പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും അഭിമാനകരമായ മാതൃകയാണ്.

ന്യൂയോര്‍ക്ക് ഹഡ്‌സണ്‍‌വാലി മലയാളി അസ്സോസിയേഷന്റെ വിവിധ വര്‍ഷങ്ങളിലെ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ കാര്യക്ഷമതയോടുകൂടി നിര്‍വഹിച്ചിട്ടുള്ള കുരിയപ്പുറത്തിന് ദീര്‍ഘകാലം ഫൊക്കാനയില്‍ പ്രവര്‍ത്തിച്ചു പരിചയമുണ്ട്. ഇദ്ദേഹം ബാങ്ക്വറ്റ് ചെയര്‍മാനായിരുന്ന കാലത്താണ് ഫൊക്കാന കണ്‍‌വന്‍ഷനുകളില്‍ മൂന്നു നേരം ഭക്ഷണം എന്ന രീതി താമസസ്ഥലത്തുതന്നെ ലഭ്യമാക്കാന്‍ നടപടിയെടുത്തത്. 2006ലെ പിളര്‍പ്പിനു മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഇലക്ഷന്‍ തിരിമറി പുറത്തുകൊണ്ടുവന്നതും, ഭീഷണികള്‍ക്കു വഴങ്ങാത്ത കുരിയപ്പുറത്തിന്റെ വ്യക്തിത്വ സവിശേഷതയാണ്. ഫൊക്കാനയില്‍ മൂന്നു പ്രാവശ്യം എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, രണ്ടു പ്രാവശ്യം ജോയിന്റ് സെക്രട്ടറി, കോണ്‍സ്റ്റിറ്റ്യൂഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള കുരിയപ്പുറം ഫൊക്കാനയുടെ വ്യക്തി കേന്ദ്രീകൃത ദുര്‍ഭരണത്തിനെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.

സഹജീവികളോട് ഏറെ സ്‌നേഹവും കരുതലുമുള്ള കുരിയപ്പുറത്തിന്റെ ന്യൂയോര്‍ക്കിലെ ഓഫീസ് നൂറുകണക്കിന് മലയാളികള്‍ക്ക് വിവിധ വിഷയങ്ങളില്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കിവരുന്നു. അദ്ദേഹത്തിന്റെ തൊഴില്‍ സംബന്ധമായ പരിശീലനങ്ങളും പിടിപാടുകളും, ഉപയോഗിച്ച് നാനൂറിലധികം മലയാളികള്‍ക്ക് ന്യൂയോര്‍ക്ക് ഭാഗത്ത് ജോലി സമ്പാദിച്ചു കൊടുക്കാന്‍ സാധിച്ചത് മറ്റു നേതാക്കളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

സത്യസന്ധതയും ആത്മാര്‍ത്ഥതയും കൈമുതലായുള്ള, പ്രലോഭനങ്ങള്‍ക്കു വഴങ്ങാതെ നീതിയുടെ ജനപക്ഷത്തു നിന്നുകൊണ്ട് അനീതിക്കെതിരായി നിരന്തരം ശബ്ദിക്കുന്ന, മലയാണ്മയെ മറക്കാത്ത, ഫൊക്കാനയെ സ്‌നേഹിക്കുന്ന സാദാ അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായ നേതാവാണ് ജോസഫ് കുരിയപ്പുറം. അദ്ദേഹത്തിന്റെ സേവനം അമേരിക്കന്‍ മലയാളികള്‍ക്ക് എന്നും ആവശ്യമുണ്ട്. മുപ്പതില്‍പരം വര്‍ഷങ്ങളായി, കൊക്കൊ കോള, പെപ്‌സികോള, ജനറല്‍ ഇലക്ട്രിക്കല്‍സ് തുടങ്ങിയ കോര്‍പ്പറേറ്റുകളില്‍ വിവിധ മാനേജ്‌മെന്റ് തസ്തികളില്‍ ജോലി ചെയ്തു പരിചയമുള്ള കുരിയപ്പുറത്തിന്റെ മാനേജ്‌മെന്റ് വൈദഗ്ദ്യം ഫൊക്കാനക്ക് ആവശ്യമുണ്ട്. ഫൊക്കാനയ്ക്കു നഷ്ടപ്പെട്ട സാഹോദര്യത്തിന്റെ കുളിര്‍മ, നന്‍മയുടെ നറുമലരുകള്‍, അംഗസംഘടനകളുടെ പരസ്പരം വിശ്വാസം, സുതാര്യമായ ഭരണ നടപടികള്‍ തുടങ്ങി നാമോരുരുത്തരും സ്വപ്‌നം കാണുന്ന തരത്തിലുള്ള ഫൊക്കാന പണിതുയര്‍ത്തുവാന്‍ കുരിയപ്പുറത്തിന്റെ അചഞ്ചലമായ നേതൃത്വ ഗുണങ്ങള്‍ ആവശ്യമുണ്ട്.

സുതാര്യത ഇഷ്ടപ്പെടാത്തവര്‍, വര്‍ഗീയവാദികളോട് സന്ധി ചെയ്തവര്‍, ദിശാബോധം നഷ്ടപ്പെട്ടവര്‍, തുടങ്ങിയവരാണ് കുരിയപ്പുറത്തിന്റെ കടന്നുവരവിനെ ചോദ്യം ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മഹാവിപത്തുപോലെ ഫൊക്കാനയില്‍ വന്നുചേര്‍ന്ന പിളര്‍പ്പിനെ അതിജീവിച്ച് വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ചതും കുരിയപ്പുറത്തിന്റെ കൂടെ ഇടപെടലിലൂടെയാണ്. പാലും നൂറും കൊടുത്ത് വളര്‍ത്തി വലുതാക്കിയ ഈ മഹത്തായ സംഘടന മറ്റൊരു പിളര്‍പ്പിലേക്ക് നയിക്കപ്പെടാതിരിക്കണമെങ്കില്‍ അദ്ദേഹത്തെപ്പോലെയുള്ള നിഷ്പക്ഷമതികളായ നേതാക്കളാണ് മുന്നോട്ടു വരേണ്ടത്. സംഘടനയുടെ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നവരോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത കുരിയപ്പുറത്തിനെ വിജയിപ്പിക്കേണ്ടത് നന്മകള്‍ കാംക്ഷിക്കുന്ന എല്ലാ മലയാളികളുടേയും കര്‍ത്തവ്യമാണ്.

അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫൊക്കാനയില്‍ മാറ്റം ആഗ്രഹിക്കുന്ന ഓരോരുത്തരും 2018 ജൂലൈ 6ാം തിയ്യതി ഫിലാഡല്‍ഫിയായില്‍ നടക്കുന്ന ഫൊക്കാന ഇലക്ഷനില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ലീലാ മാരേട്ടിന്റെ പാനലില്‍ മത്സരിക്കുന്ന ജോസഫ് കുരിയപ്പുറത്തിന് നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗപ്പെടുത്തി അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം,
അഡ്വ. ഇന്നസെന്റ് ഇലഹന്നാന്‍ (ന്യൂയോര്‍ക്ക്)


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]