എന്‍ എസ് എസ് ദേശീയ സംഗമം മികച്ച കലാ പ്രകടന വേദിയാകും

Newsimg1_25993804ഷിക്കാഗോ: ഷിക്കാഗോയില്‍ നടക്കുന്ന എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സംഗമം മികച്ച കലാ പ്രകടനത്തിനുള്ള വേദിയാകും. നൃത്തവും പാട്ടും തമാശയും എല്ലാം ചേരുന്ന കലാവിരുന്നാണ് ഒരുക്കുകയെന്ന് പ്രസിഡന്റ് എം.എന്‍.സി നായര്‍, ചെയര്‍മാന്‍ ജയന്‍ മുളങ്ങാട്, കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍മാന്‍ ശിവന്‍ മുഹമ്മ എന്നിവര്‍ അറിയിച്ചു. ഡോ സുനന്ദ നായരുടെ നൃത്തം, ‘ബഡായിബംഗ്ലാവ്’ ഫെയിം സുനീഷ് വാരനാടിന്റെ കോമഡി സ്ക്കിറ്റ്്, ശബരിനാഥ് സംവിധാനം ചെയ്യുന്ന ‘ഭാരത കേസരി’ നാടകം, ജോസിയുടെ ഓടക്കുഴല്‍ കച്ചേരി, അമേരിക്കയിലെ മലയാളി പാട്ടുകാരുടെ ഗാനമേള, സമൂഹ തിരുവാതിര, ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്, മിസ് മഹാലക്ഷ്മി സൗന്ദര്യ മത്സരം, കുട്ടികള്‍ക്കായി പ്രശ്‌നോത്തരി തുടങ്ങി വ്യത്യസ്ഥങ്ങളായ പരിപാടികളാണ് ആഗസ്റ്റ് 10, 11, 12 തീയതികളില്‍ നടക്കുന്ന എന്‍ എസ് എസ് സംഗമത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. നടന്‍ സുരേഷ് ഗോപി, സംഗീതജ്ഞന്‍ ഉണ്ണികൃഷ്ന്‍ എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് താരക്കൊഴുപ്പേകും അമേരിക്കയിലെ വിവിധ കരയോഗാംങ്ങള്‍ അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികളും ഉണ്ടാകും.

അമേരിക്കയിലെ മലയാളി നായര്‍ കുടുബങ്ങളെ ഏകോപിപ്പിക്കുന്നതിനായി 2010 ല്‍ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് തുടങ്ങിയ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ കണ്‍വന്‍ഷന്‍ 2012 ല്‍ ഡാളസിലാണ് നടന്നത്. 2014 ല്‍ വാഷിംഗ്ടണിലും 2016ല്‍ ഹൂസ്റ്റണിലും ദേശീയ കണ്‍വന്‍ഷന്‍ നടന്നു. ഷിക്കാഗോ കണ്‍വന്‍ഷന്‍ ഹില്‍ട്ടണ്‍ ഓക് ബ്രൂക് റിസോര്‍ട്ടിലാണ് നടക്കുക.

Print Friendly, PDF & Email

Related News

Leave a Comment