Flash News
സംസ്ഥാനത്തെ യുവാക്കളില്‍ കോവിഡ് വേരിയന്റ് ഗുരുതരമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍   ****    രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****   

ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ വി: തോമ്മാശ്ലീഹായുടെ തിരുനാളിന് വെള്ളിയാഴ്ച്ച കൊടിയേറ്റം

June 28, 2018 , ജോസ് മാളേയ്ക്കല്‍

getNewsImages (2)ഫിലാഡല്‍ഫിയ: ഭാരത അപ്പസ്‌തോലനും ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ഓര്‍മ്മതിരുനാളിനു സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 29 വെള്ളിയാഴ്ച്ച വൈæന്നേരം ആറരക്ക് കൊടിയേറുന്നു. ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ തിêനാള്‍കൊടി ഉയര്‍ത്തി പത്തുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമിടും. തക്കല രൂപതാബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി, രൂപം വെഞ്ചരിപ്പ്, ലദീഞ്ഞ് എന്നിവയും വെള്ളിയാഴ്ച്ച ഉണ്ടാവും. സി. എം. ഐ സഭ വടക്കെ അമേരിക്ക, കാനഡ എന്നിവയുടെ ഡലിഗേറ്റ് സുപ്പീരിയര്‍ റവ. ഫാ. ഡേവി കാവുങ്കല്‍ സി. എം. ഐ തിരുനാള്‍ സന്ദേശം നല്‍കും.

ജുലൈ 6 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് നൊവേന, ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി, തിരുനാള്‍ സന്ദേശം. സീറോമലബാര്‍ മിഷന്‍ മുന്‍ ഡയറക്ടര്‍ റവ. ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി മുഖ്യകാര്‍മ്മികനും, റവ. ഫാ. സജി മുക്കൂട്ട് (സെ. ജൂഡ് സീറോമലങ്കര പള്ളി വികാരി), റവ. ഫാ. ജോസ് അയിനിക്കല്‍, റവ. ഫാ. ജേക്കബ് ജോണ്‍, റവ. ഫാ. ജോസഫ് സുന്ദരം, റവ. ഫാ. ഡിജോ കോയിക്കര എന്നിവര്‍ സഹകാര്‍മ്മികരും.

വൈകുന്നേരം 6:30 മുതല്‍ സാന്തോം നൈറ്റ്. ഇടവകയിലെ കലാപ്രതിഭകള്‍ അവതരിപ്പിçന്ന വിവിധ കലാപരിപാടികള്‍ പ്രേക്ഷകര്‍ക്ക് നല്ല കലാവിêന്നാകും. ജുലൈ 7 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ചിക്കാഗോ രൂപതയിലെ നവവൈദികരായ റവ. ഫാ. കെവിന്‍ മുണ്ടക്കല്‍, റവ. ഫാ. രാജീവ് വലിയവീട്ടില്‍ എന്നിവêടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി. റവ. ഫാ. തോമസ് മലയില്‍ സഹകാര്‍മ്മികനാവും. ലദീഞ്ഞിനുശേഷം പെêനാള്‍ കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ തോമാശ്ലീഹായുടെയും, മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. 6 മണിമുതല്‍ ന്യൂയോര്‍ക്ക് സരിഗ ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന സംഗീത സായാഹ്നം ശ്രുതിമധുരം. ഗാനമേള, കോമഡി, മാജിക് ഷോ എന്നിവ.

പ്രധാന തിരുനാള്‍ ദിവസമായ ജുലൈ 8 ഞായറാഴ്ച്ച 10 മണിക്ക് ഡാലസ്/കൊപ്പേല്‍ സെ. അല്‍ഫോന്‍സാ പള്ളി വികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ മുഖ്യകാര്‍മ്മികനായി ആഘോഷമായ തിരുനാള്‍ കുര്‍ബാന. സെ. ന്യൂമാന്‍ ക്‌നാനായ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, റവ. ഫാ. സനില്‍ മയില്‍കുന്നേല്‍ സഹകാര്‍മ്മികര്‍.

ലദീഞ്ഞിനുശേഷം കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച്ച, സ്‌നേഹവിരുന്ന്. അന്നേദിവസം യുവജനങ്ങള്‍ ഒകുക്കുന്ന കാര്‍ണിവല്‍ തിരുനാളിനു മാറ്റുകൂട്ടും.

മരിച്ചവരുടെ ഓര്‍മ്മദിനമായ ജുലൈ 9 തിങ്കളാഴ്ച്ച വൈകുന്നേരം 6:30 ന് ദിവ്യബലി, ഒപ്പീസ്. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ കൊടിയിറക്കുന്നതോടെ പത്തുദിവസത്തെ തിêനാളാഘോഷങ്ങള്‍ക്ക് തിരശീലവീഴും.

ജൂണ്‍ 29 മുതല്‍ ജുലൈ 9 വരെ (ശനിയാഴ്ച്ച ഒഴികെ) എല്ലാദിവസങ്ങളിലും വൈകുന്നേരം 7 മണിക്ക് കുടുംബവാര്‍ഡുകളുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും മധ്യസ്ഥപ്രാര്‍ത്ഥനയും നടക്കും.

ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ട്രസ്റ്റിമാരായ മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, ഷാജി മിറ്റത്താനി, ജോസ് തോമസ്, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുനാള്‍ പ്രസുദേന്തിമാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍ എന്നിവര്‍ പെരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top