ന്യൂജേഴ്സി: ഫൊക്കാന തെരെഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കേ ന്യൂയോര്‍ക്ക് – ന്യൂജേഴ്സി റീജിയണുകളില്‍ നടന്ന ഡെലിഗേറ്റ് മീറ്റില്‍ പങ്കെടുത്ത മുഴുവന്‍ ഡെലിഗേറ്റുമാരും മാധവന് ബി നായര്‍ നയിക്കുന്ന പാനലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ഓറഞ്ച് ബെര്‍ഗിലുള്ള സിറ്റാര്‍ പാലസ് റെസ്റ്ററന്റില്‍ നടന്ന ഡെലിഗേറ്റ് മീറ്റില്‍ പങ്കെടുത്ത സ്ഥാനാര്‍ത്ഥികള്‍ക്കും അവിടെ കൂടിയ 74 ഡെലിഗേറ്റുകളും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥികള്‍ക്കും ഡെലിഗേറ്റുകള്‍ക്കും പുറമെ ഫൊക്കാനയുടെ മുതിര്‍ന്ന നേതാക്കന്മാര് ഉള്‍പ്പെടെ 125ല്‍ പരം പേര് യോഗത്തില്‍ പങ്കെടുത്തു.
മാധവന് നായര്‍ പാനലിന്റെ തെരെഞ്ഞെടുപ്പ് കോര്‍ഡിനേറ്റര്‍ കൂടിയായ കോര്‍ഡിനേറ്റര്‍ സജിമോന്‍ ആന്റണിയുടെ ആമുഖ പ്രസംഗത്തോടെയാണ് മീറ്റ് ദി ക്യാന്‍ഡിഡേറ്റ് പരിപാടി തുടങ്ങിയത്. ഫൊക്കാനയെ നയിക്കാന്‍ കെല്‍പ്പുള്ള കഴിവുറ്റ നേതാവാണ് മാധവന് ബി നായര്‍ എന്നു പറഞ്ഞ സജിമോന്‍ ഒത്തൊരുമയോടെയും ഒരേ മനസോടെയും പ്രവര്‍ത്തിക്കുന്ന ടീം അംഗംങ്ങളെ അനുമോദിക്കുകയും ചെയ്തു. ഫൊക്കാനയുടെ പ്രവര്‍ത്തങ്ങള്‍ക്ക് കരുത്തേകാന്‍ പ്രാപ്തരായ ഒരു നല്ല ടീമിനെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഫൊക്കാനയെ ഒത്തൊരുമയോടെ വീണ്ടും മഹത്തായ ഒരു സംഘടനയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പറഞ്ഞ അദ്ദേഹം ഇതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും വ്യക്തമാക്കി ഇവിടെ മത്സരമല്ല പ്രധാനമെന്നും ഫൊക്കാനയുടെ നന്മയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി,തുടര്‍ന്ന് അദ്ദേഹം ടീമിന്റെ സാരഥി മാധവന് ബി. നായരേ പ്രസംഗിക്കാന്‍ ക്ഷണിച്ചു.
അടുത്ത രണ്ടു വര്‍ഷത്തേക്ക് തന്റെ ടീം നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികള്‍ വിശദീകരിക്കുന്ന തെരെഞ്ഞെടുപ്പ് പ്രകടന പത്രിക അവതരിപ്പിച്ചുകൊണ്ടാണ് മാധവന് നായര്‍ തുടങ്ങിയത്. എല്ലാ സ്ഥാനാര്‍ത്ഥികളുടെയും വിജയം സുനിശ്ചിതമാണെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം തന്റെ മുഴുവന്‍ ടീം അംഗങ്ങളുടെയും കഴിവിലും അല്മാര്ത്ഥതയിലും ടീം വര്‍ക്കിലും പൂര്‍ണ സംതൃപ്തനാണെന്നും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഫൊക്കാനയില്‍ അടുത്ത രണ്ടു വര്‍ഷത്തിനിടെ വലിയമാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നും പറഞ്ഞു. റിട്ടയര്‍മെന്റ് കഴിഞ്ഞ അമേരിക്കയിലെ ഒരു വലിയ മലയാളി സമൂഹത്തില്‍പ്പെട്ട ആരും ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ പൂര്‍വികരായ സഹോദരങ്ങളുടെ പ്രശ്നങ്ങളില്‍ ഫൊക്കാന കാര്യമായ ഇടപെടല്‍ നടത്തുമെന്നുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം നിറഞ്ഞ കരഘോഷത്തോടെയാണ് ഡെലിഗേറ്റുമാരും പ്രത്യേകിച്ച് സീനിയര്‍ നേതാക്കന്മാരും ഏറ്റുവാങ്ങിയത്.
ടീമിന്റെ മുദ്രാവാക്യം സൂചിപ്പിക്കുന്നപോലെ ചുറുചുറുക്കും യുവത്വവും , പരിചയ സമ്പന്നതയുടെയും സമന്വയമായ ഈ പാനലിലെ മുഴുവന്‍ പേരും വിജയിക്കുമെന്നും അങ്ങനെ ഫൊക്കാനയെ വീണ്ടും മഹത്തരമായ ഒരു സംഘടനയായി ഒത്തൊരുമിച്ചു മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നും മാധവന് ബി നായര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പ്രതികൂല കാലാവസ്ഥയിലും മയിലുകള്‍ താണ്ടി ഡ്രൈവ് ചെയ്തു വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്നുവരെ എത്തിയ സ്ഥാനാര്‍ത്ഥികളെ അവരുടെ സാരഥി മാധവന് ബി. നായര്‍ അനുമോദിച്ചു.ഇത്രയേറെ ഡെലിഗേറ്റുമാരും നേതാക്കന്മാരും യോഗത്തില്‍ പങ്കെടുത്തത് തന്റെ ടീമിനെ ആവേശഭരിതരാക്കി എന്നു പറഞ്ഞ മാധവന് നായര്‍ വരാനിരിക്കുന്ന തെഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ പരിച്ഛേദമായ ഈ ഡെലിഗേറ്റുമാരുടെ സാന്നിധ്യം നല്കുന്ന സൂചന തങ്ങളുടെ ടീമിന്റെ വമ്പിച്ച വിജയമായിരിക്കുമെന്നും സൂചിപ്പിച്ചു.
വ്യക്തമായ പ്രവര്ത്തനലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഫൊക്കാന തെരെഞ്ഞെടുപ്പിനെപ്പോലും കാണുന്നതെന്നും ഈ ടീമില്‍ നിന്ന് ഒട്ടേറെ പുതുമകളും നല്ലതുമായ ഒട്ടേറെ കാര്യങ്ങള്‍ പ്രതീക്ഷിക്കാമെന്നും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന് പറഞ്ഞു, ഡെലിഗേറ്റുമാരുടെ നിറഞ്ഞ സദസ്സ് മൊത്തം ടീമിനെയും ആവേശം കൊള്ളിക്കുന്നതായി പറഞ്ഞ ഉണ്ണിത്താന് ഫൊക്കാനയുടെ പ്രവര്‍ത്തങ്ങള്‍ ജനമധ്യത്തിലെത്തിക്കാന്‍ തന്റെ തൂലിക ഇനിയും ശക്തമായി ചലിക്കുമെന്നും ഫൊക്കാനയുടെ പി.ആര്. ഒ കൂടിയായ അദ്ദേഹം വ്യക്തമാക്കി.
ലൈസി അലക്സാണ് താന്‍ ഉള്‍പ്പെട്ട പാനല്‍ അംഗങ്ങളെ ഔദ്യോഗികമായി പരിചയപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥികളായ മാധവന് ബി നായര്‍-പ്രസിഡന്റ്, സജിമോന്‍ ആന്റണി- ട്രഷറര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്-എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ,വിപിന്‍ രാജ് -അസ്സോസിയേറ്റ് സെക്രട്ടറി, ഷീല ജോസഫ് അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി, ലൈസി അലക്സ്-വിമന്‍സ് ഫോറം പ്രസിഡന്റ്, ബെന്‍ പോള്‍, അലോഷ് അലക്സ്,-ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെംബേര്‍സ്, എല്‍ദോ പോള്‍ (ന്യൂജേഴ്സി/പെന്‍സില്‍വാനിയ),രഞ്ജു ജോര്‍ജ്( ഡി.സി.)-റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍, ജോയി ഇട്ടന്‍, ദേവസി പാലാട്ടി,അലക്സ് എബ്രഹാം,സജി പോത്തന്,സ്റ്റാന്‍ലി എത്തുനിക്കല്‍, ടീന കല്ലകാവുങ്കല്‍ എന്നിവര്‍ ഡെലിഗേറ്റുകളെ അഭിസംബോധന ചെയ്തു.
തുടര്‍ന്ന് നടന്ന ഡെലിഗേറ്റുമാരുടെ കൂട്ടായ്മയില്‍ ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് അവതാരകന് ആയിരുന്നു. ന്യൂജേഴ്സി,ന്യൂയോര്‍ക്ക് മേഖലകളില്‍ നിന്ന് വന്ന എല്ലാ ഡെലിഗേറ്റുമാരെയും സ്വാഗതം ചെയ്ത അദ്ദേഹം ഫൊക്കാനയുടെ സീനിയര്‍ നേതാക്കന്മാരെയും ഡെലിഗേറ്റ് പ്രതിനിധികളെയും പ്രസംഗിക്കാന്‍ ക്ഷണിച്ചു. പോള്‍ കറുകപ്പള്ളില്‍, ടി.എസ് ചാക്കോ, ഇട്ടന്‍ ജോര്‍ജ് പടിയേടത്ത്,മത്തായി പി ദാസ്, കൊച്ചുമ്മന്‍ ജേക്കബ്,ജോണ്‍ എം കുഴിഞ്ഞാലില്‍ (ബേബി ),കെ.ജി. ജനാര്ദ്ധനന്) , എന്‍. പി തോമസ്, വര്‍ഗീസ് ഉലഹന്നാന്,മത്തായി ചാക്കോ, റോയ് ആന്റണി, അലക്സ് തോമസ്, ഫ്രാന്‍സിസ് തടത്തില്‍, ലിന്റോ മാത്യു, ഷിജിമോന്‍ മാത്യു, മഞ്ച് സെക്രട്ടറി രഞ്ജിത്ത് പിള്ള, ട്രഷറര്‍ പിന്റോ കണ്ണംപള്ളി, ജോയിന്റ് സെക്രട്ടറി ആന്റണി കല്ലകാവുങ്കല്‍, മനോജ് വട്ടപ്പിള്ളില്‍, , അന്‍സൂദ് ആനന്ദന്, തുമ്പി അന്‍സൂദ്,ടി,എം, സാമുവേല്‍, സാമുവേല്‍ മത്തായി, കേരള സുല്റ്റ്ല് ഫോറം പ്രസിഡന്റ് കോശി കുരുവിള, സെക്രട്ടറി ഫ്രാന്‍സിസ് കാരക്കാട്ട് അജിത്ത് ഹരികുമാര്‍, ജോയ് ചാക്കപ്പന്, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് പ്രസിഡന്റ് ആന്റോ വര്‍ക്കി,ലിജോ ജോണ്‍, ജെയിംസ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഡെലിഗേറ്റുമാരും സ്ഥാനാര്‍ത്ഥികളും ഒരുമിച്ച് ഡിന്നര്‍ കഴിച്ച ശേഷമാണു സ്നേഹസൗഹൃദ കൂട്ടായ്മ സമാപിച്ചത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

ഹാ കഷ്ടമേ…. ഇവരെയൊക്കെ എങ്ങനെ വിശ്വസിക്കും? മതസംഘടനകള്‍ സാംസ്ക്കാരിക സംഘടനകളെ ഹൈജാക്ക് ചെയ്യുന്നു, അവരുടേ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘ്നം സൃഷ്ടിക്കുന്നു, മത സംഘടനകള്‍ സാംസ്ക്കാരിക സംഘടനാ പരിപാടികള്‍ നടത്തുന്നു, പള്ളിയില്‍ ഓണമാഘോഷിക്കുന്നു എന്നൊക്കെ മുറവിളികൂട്ടിയവരാണ് ഈ ഫോട്ടോയില്‍ കാണുന്ന ഭൂരിഭാഗം പേരും. അങ്ങനെയുള്ളവര്‍ ഒരു വര്‍ഗീയ നേതാവിന്റെ പുറകെ കൊടിയും പിടിച്ച് കീജെയ് വിളിക്കുന്നതു കാണുമ്പോള്‍ ലജ്ജ തോന്നുന്നു. നിങ്ങള്‍ ചെയ്യുന്നത് പൊതുജനങ്ങളെ വഞ്ചിക്കുകയാണ്. നാം എന്നത് മതസംഘടന മാത്രമല്ല ഇപ്പോഴത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും നാമവും ഫൊക്കാനയുടെ അംഗത്വത്തില്‍ നിന്ന് സ്വയം രാജിവെച്ചത് വെറും രണ്ടു വര്‍ഷം മുന്‍പാണ്. അന്ന് പുറത്തുപോയവരെ പിന്നീട് തിരിച്ചെടുത്തിട്ടില്ല….അത് നിങ്ങള്‍ക്കും അറിയാം… എന്നിട്ടും ഈ കുതിരക്കച്ചവടം എന്തിന്. അന്ന് മാധവന് നായര്‍ എഴുതിക്കൊടുത്ത രാജിക്കത്തിന്റെ ഉള്ളടക്കം ഇപ്രകാരം……
Resignation & Withdrawal
I, Madhavan B Nair, President/Chairman of NAMAM hereby withdraw NAMAM’s membership from FOKANA as of today. Further I am withdrawing my nomination as President of FOKANA . I understand that the delegates of NAMAM has no input to vote in the Fokana general election
10/15/16
Bensalem, PA
നിങ്ങള്‍ക്കൊക്കെ ഇംഗ്ലീഷ് നല്ല വശമുണ്ടല്ലോ അല്ലെ…. ഈ രാജിക്കത്തില്‍ എന്താണ് എഴുതിയിരിക്കുന്നത്? അത് സത്യമാണെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് പൗലോച്ചന്റെ പശുവിനെ മാധവന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടിയിടുകയല്ലേ……..!! ലജ്ജാകരം എന്നല്ലാതെ എന്തു പറയാന്‍
ഫൊക്കാന സജീവ പ്രവര്ത്തകന്
ലീലയും ഈ ഗ്രൂപ്പില്‍ ചേരണം. ഫൊക്കാനയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണത്. ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഗുണം സംഘടനയ്ക്കാണ്. പരസ്പരം വിഴുപ്പലക്കാതെ, വിട്ടുവീഴ്ച ചെയ്ത് മുന്നോട്ടു നീങ്ങുന്നത് ഇരുകൂട്ടര്ക്കുമെന്നല്ല ഫൊക്കാനയുടെ സല്‍പേരിന് കളങ്കം ചാര്‍ത്തുകയില്ല. നേതാക്കളുടെ പ്രസ്താവന മുഖവിലയ്ക്കെടുക്കണം. അണികള്‍ ആവേശത്തോടെ പലതും വിളിച്ചുപറയും. അത് തമ്മില്‍ത്തല്ലിക്കാനാണ്.
ഒരു അഭ്യുദയകാംക്ഷി