ടെക്സാസ് : ഫൊക്കാന തെരെഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ എങ്ങും മാധവന് നായര്‍ തരംഗം. ഫൊക്കാനയുടെ ടെക്സാസ് റീജിയണില്‍ നിന്ന് അവസാന നിമിഷം ഊറ്റമായ പിന്തുണയാണ് മാധവന് നായര്‍ പാനലിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ അവസാനഘട്ടത്തിരിക്കെ ഫൊക്കാനയുടെ മുതിര്‍ന്ന നേതാക്കളും മാഗിന്റെ നേതൃത്വവും മാധവന് നായര്‍ ടീമിന് ഉറച്ച പിന്തുണ നല്കി. ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി ആയി മത്സരിക്കുന്ന എബ്രഹാം ഈപ്പന് ( പൊന്നച്ചന്), റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ഡോ. രഞ്ജിത്ത് പിള്ള എന്നിവരാണ് മാധവന് ബി നായര്‍ നയിക്കുന്ന പാനിലില്‍ നിന്ന് മത്സരിക്കുന്നവര്‍.
ഫൊക്കാനയില്‍ പ്രസിഡന്റ് ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍ മാധവന് നായര്‍ ആണെന്ന് ഫൊക്കാനയുടെ മുതിര്‍ന്ന നേതാവും മുന്‍ പ്രസിഡന്റുമായ ജി.കെ. പിള്ള പറഞ്ഞു. നല്ല കഴിവും ചുറുചുറുക്കുമുള്ള ചെറുപ്പക്കാരുടെ സാന്നിധ്യമാണ് ഈ പാനലിന്റെ ശക്തി. കൂടാതെ വനിതകളുടെ സാന്നിധ്യവും നല്ല അനുഭവസമ്പത്തുള്ള നേതാക്കളുടെ സാന്നിധ്യവും കൊണ്ട് ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഭരണസമിതിയായിരിക്കും മാധവന് നായരിന്റേതെന്നും ജി. കെ. പിള്ള അസന്നിഗ്ദ്ധമായി പ്രസ്താവിച്ചു.
മാഗിനെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത് എന്ന് അഭിപ്രായപ്പെട്ട മാഗ് പ്രസിഡന്റ് ജോഷ്വാ ജോര്‍ജ് മാഗിന്റെ പ്രതിനിധിയായ ഏബ്രഹാം ഈപ്പന് ( പൊന്നച്ചന്) ഫൊക്കാന ജനറല്‍ സെക്രെട്ടറി ആയി മത്സരിക്കുന്നത് ഒരു അഭിമാനകരമായകാര്യമാണെന്നും അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ വളരെ ശക്തനായ നേതാവായ പൊന്നച്ചനൊപ്പം മാഗ് ഉറച്ചുനില്‍ക്കുമെന്നും ടെക്സാസ് റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ. രഞ്ജിത്ത് പിള്ളക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും അറിയിച്ചു.
ടെക്സാസിന്റെ അനിഷേധ്യ നേതാവായ പൊന്നച്ചന്റെ വിജയം ഫൊക്കാനക്കു അനിവാര്യമാണെന്നും അദ്ദേഹത്തെ വന്‍ ഭൂരിപക്ഷത്തോടെ ജയിപ്പിക്കുക എന്നത് ടെക്സസിലെ എല്ലാ ഫൊക്കാന അനുഭാവികളുടെയും കടമയാണെന്നും ഫോക്കന നേതാക്കന്മാരായ തോമസ് മാത്യു ആന്‍ഡ്രൂ ജേക്കബ് എന്നിവര്‍ സംയുക്തമായി അഭിപ്രായപ്പെട്ടു. ടെക്സസ്സിന്റെ സാമൂഹികസാംസ്കാരികസാമുദായികരാഷ്ട്രീയ രംഗങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്ന പൊന്നച്ചന് ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനായ നേതാവാണെന്നും അവര്‍ പറഞ്ഞു. ടെക്സാസിലെ മുഴുവന്‍ മലയാളികളുടെയും ഹൃദയവികാരങ്ങളും നാഡിമിടിപ്പുകളും അറിയുന്ന ഫൊക്കാനയുടെ ടെക്സസ് റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ഡോ.രഞ്ജിത്ത് പിള്ളയുടെ വിജയം സുനിശ്ചിതമാണെന്നു പറഞ്ഞ അവര്‍ മാധവന് ബി നായര്‍ നയിക്കുന്ന മുഴുവന്‍ പാനല്‍ അംഗങ്ങളും ജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പ്രസ്താവിച്ചു.
മാധവന് ബി നായര്‍ നയിക്കുന്ന മുഴുവന്‍ പാനല്‍ അംഗംങ്ങള്‍ക്കും മാഗിന്റെ മുഴുവന്‍ പിന്തുണയുമുണ്ടന്ന് മാര്ട്ടിന് ജോണ്‍ പറഞ്ഞു എബ്രഹാം ഈപ്പന്റെയും ഡോ.രഞ്ജിത് പിള്ളയുടെയും വിജയം ഉറപ്പാക്കുകയാണ് മാഗിന്റെ ലക്ഷ്യമെന്ന് അദ്ദഹം വ്യക്തമാക്കി. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന പൊന്നച്ചനും റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ഡോ.രഞ്ജിത്ത് പിള്ളക്കും മാഗിന്റെ എല്ലാ പിന്തുണയുമുണ്ടെന്നും ഇരുവരും ഉള്‍പ്പെട്ട മാധവന് ബി നായര്‍ നയിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കാന്‍ തങ്ങള്‍ പ്രതിഞ്ജാബദ്ധരാണെന്നും ഫൊക്കാന മുന്‍ ടെക്സാസ് റീജിയണല്‍ വൈസ് പ്രസിഡന്റ് റെനി കവലയില്‍. ഫൊക്കാനയുടെ ടെക്സാസ് റീജിയണല്‍ വൈസ് പ്രസിഡന്റും മാഗിന്റെ മുന്‍ പ്രസിഡന്റുമായ പൊന്നു പിള്ള, മാഗ് മുന്‍ പ്രസിഡന്റ് തോമസ് ചെറുകിട എന്നിവരും സംയുക്തമായി പ്രസ്താവിച്ചു.
ടെക്സസില്‍ നിന്നുള്ള ഉറച്ച പിന്തുണ തങ്ങളുടെ ടീമിനെ ആവേശഭരിതരാക്കിയതായി പാനലിന്റെ അമരക്കാരനും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ മാധവന് ബി നായരും ഇലക്ഷന് കോര്‍ഡിനേറ്റര്‍ സജിമോന്‍ ആന്റണിയും പറഞ്ഞു. എല്ലാ മേഖലകളില്‍ നിന്നും ലഭിക്കുന്ന പിന്തുണ വിജയ പ്രതീക്ഷകള്‍ക്ക് മാറ്റു കൂട്ടുന്നതായും അവര്‍ പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

അങ്ങനെ പവനായി ശവമായി… ഫൊക്കാന നായരുടെ കൈയ്യിലാകും. നാമത്തിലെ എല്ലാ നായന്മാരും ചേര്‍ന്ന് അടുത്ത കണ്‍വന്‍ഷനില്‍ ശത്രുസംഹാര പൂജയും, സപ്താഹവുമൊക്കെ നടത്തും. അന്യമതസ്ഥര്‍ നോക്കി നില്ക്കും… പിന്നെ നെഞ്ചത്തടിക്കും… അപ്പോള്‍ അമേരിക്കന്‍ മലയാളികള്‍ അവരെ കല്ലെറിയും….
പണത്തിനു മേലെ പരുന്തും പറക്കുകയില്ല എന്നു പറയുന്നത് ഇതിനെയാണ്. മാധവന് നായരുടെ പണത്തിനു മേലെ പരുന്തല്ല കഴുകന് പോലും പറക്കുകയില്ല.