ഹ്യൂസ്റ്റണ്‍: ജൂലൈ അഞ്ച് മുതല്‍ എട്ട് വരെ ഹ്യൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ഹോട്ടല്‍ ഹില്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്ന മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്സിനോസ്, ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കള, ഭദ്രാസന ട്രഷറാര്‍ ഫിലിപ്പ് തോമസ്, കോണ്‍ഫ്രറന്‍സ് ജനറല്‍ കണ്‍വീനര്‍ റവ.എബ്രഹാം വര്‍ഗീസ്, സെക്രട്ടറി ജോണ്‍ കെ. ഫിലിപ്പ്, ട്രഷറാര്‍ സജു കോര, അക്കൗണ്ടന്റ് എബി ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ലിന് കീരിക്കാട് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
വിവിധ കമ്മറ്റികളുടെ ചുമതലക്കാരായി റവ.ജേക്കബ് പി. തോമസ്, റവ.ഫിലിപ്പ് ഫിലിപ്പ്, റവ.സോനു സ്കറിയ, റവ.ബിജു പി.സൈമണ്‍, റവ.സജി ആല്‍ബി, ഡോ.ഈപ്പന് ഡാനിയേല്‍, ടി.എ.മാത്യു, മാത്യു പി വര്‍ഗീസ്, ഈശോ മാളിയേക്കല്‍, ജോസ് പി. ജോര്‍ജ്, പി.ടി.മാത്യു, പി.എം.ജേക്കബ്, ചാക്കോ യോഹന്നാന്, ജെയിംസ് ജോസഫ്, ഫിലിപ്പ് മാത്യു, സെബാന് സാം, സാം റോജിന്‍ ഉമ്മന്‍, ബിജു ടി. മാത്യു, ജോയ് എന്‍ സാമുവേല്‍, വിനോദ് എബ്രഹാം, എം.ജി.മാത്യു, ജോജി ജോണ്‍, ടി.വി.മാത്യു, ഷോണ്‍ വര്‍ഗീസ്, ശില്പ എബ്രഹാം, മേരി ജോണ്‍, ജോളി ബാബു, സാം തോമസ്, ജോണ്‍ വര്‍ഗീസ്, മറിയാമ്മ തോമസ്, ജോസഫ് വര്‍ഗീസ്, ജോണ്‍ തോമസ്, ഷാജിമോന്‍ ഇടുക്കള, എം.ജി.ഫിലിപ്പ്, ഡോ.എബ്രഹാം എന്നിവര്‍ നേതൃത്വം നല്കുന്നു.
ഭദ്രാസനത്തിന്റെ വിവിധ ഇടവകകളില്‍ നിന്നായി മുന്‍കാലങ്ങളെക്കാള്‍ ആവേശകരമായ പിന്തുണയും, രജിസ്ട്രേഷനും ആണ് 32-മത് ഫാമിലി കോണ്‍ഫ്രറന്‍സിന് ലഭിച്ചത് എന്ന് മീഡിയ കമ്മറ്റി ചെയര്മാന് റവ.വിജു വര്‍ഗീസ്, കണ്‍വീനര്‍ സക്കറിയ കോശി എന്നിവര്‍ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply