Flash News

CSI മലയാളം കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് ചര്‍ച്ചിന് മലയാളി എക്യൂമെനിക്കല്‍ ചര്‍ച്ച് ക്രിക്കറ്റ് ചാംപ്യന്‍ഷിപ് കിരീടം

July 3, 2018

Church tournamentന്യൂയോര്‍ക്ക് : തുടര്‍ച്ചയായ മൂന്നാം വര്‍ഷത്തെ മലയാളി എക്യൂമെനിക്കല്‍ ക്രിക്കറ്റ് ചാംപ്യന്‍ഷിപ് (MECCC) വിജയകരമായി നടത്തപ്പെട്ടു.

ന്യൂയോര്‍ക്ക് െ്രെടസ്‌റ്റേറ്റ് ഏരിയയില്‍ നിന്നുള്ള 8 മലയാളി ചര്‍ച്ച് ക്രിക്കറ്റ് ടീമുകള്‍ പങ്കെടുത്ത ഈ ടൂര്‍ണമെന്റ് ന്യൂയോര്‍ക്ക് ക്വീന്‍സ്ഇല്‍ ഉള്ള Cunningham പാര്‍ക്കില്‍, ജൂണ്‍ 30 നാണു അരങ്ങേറിയത്

ക്രിക്കറ്റ് കളി ആസ്വദിക്കുന്നതിനോടൊപ്പം ചികിത്സാ സഹായം തേടുന്ന ഒരുപറ്റം കുട്ടികള്‍ക്കു വേണ്ടി കൈത്താങ്ങായി സാന്ത്വനം നല്കുവാനും ഈ ക്രിക്കറ്റ് പരമ്പര മാതൃകയാവുകയാണ്. അമേരിക്കയില്‍ ന്യൂയോര്‍ക്കില്‍ ഒരു പറ്റം മലയാളി ചെറുപ്പക്കാര്‍ Cricket for a Cause എന്ന ആശയത്തില്‍ രൂപം കൊടുത്ത ഈ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പ്രധാന ഉദ്ദേശം ചാരിറ്റിയാണ്.

പലവിധ അസുഖങ്ങളാല്‍ കഷ്ടത അനുഭവിക്കുന്ന കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും ആശ്രയം നല്‍കുന്ന Ronald McDonald House of Long Island, A Non-profit organization (Located in the Cohen Children’s Medical Center of New York campus) ഇന്, ഈ ടൂര്‍ണമെന്റില്‍ നിന്നും ലഭിച്ച തുക സംഭാവനയായി നല്‍കി

ആവേശകരമായ മത്സര പരമ്പരകളുടെ ഒടുവില്‍, സെയിന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ചിനെ പരാജയപ്പെടുത്തി, ഇടക മലയാളം കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് ചര്‍ച് വിജയകിരീടം ചൂടി. ടൂര്‍ണമെന്റില്‍ ആദ്യാവസാനം വരെ ആള്‍റൗണ്ടര്‍ പ്രകടനം കാഴ്ചവെച്ച ആല്‍ബിന്‍ ആന്റോ (ഇടക മലയാളം കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് ചര്‍ച് Player),man of the match, most number of sixes, best batsman and best bowler എന്നീ ട്രോഫികള്‍ക്കു അര്‍ഹനായി

മലയാള സിനിമാ നടനും, TV AnchorDw ആയ മിഥുന്‍ വിജയികള്‍ക്ക് ട്രോഫിയും മെഡലുകളും സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പ് ട്രോഫിയും മെഡലുകളും എൃ. ജോസ് തറക്കല്‍ (St. Stephen Knanaya Church, Hempstead) സമ്മാനിച്ചു. സമ്മാനദാനചടങ്ങുകളുടെ ഭാഗമാകാന്‍ സാധിച്ചതിലുള്ള സന്തോഷവും, അണിയറ പ്രവര്‍ത്തകര്‍ക്കുള്ള അഭിനന്ദനങ്ങളും, തുടര്‍ന്നുള്ള സഹകരണവും Fr. ജോസ് തറക്കലും മിഥുനും പ്രത്യേകം അറിയിച്ചു. മിഥുനെയും Fr. ജോസ് തറക്കലിനെയും സാന്നിധ്യത്തില്‍ MECCC കമ്മറ്റി മെംബേര്‍സ്, McDonald House of Long Island ഉള്ള തുകയുടെ ചെക്ക് അവരുടെ റെപ്രെസെന്റിന് കൈമാറി.

ഒരു ചര്‍ച്ച് എക്യൂമെനിക്കല്‍ കൂട്ടായ്മ്മക്കും കൂടി ഈ പരമ്പര സാക്ഷ്യം വഹിക്കും എന്നാണ് ഈ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കിയ ജിന്‍സ് ജോസഫ് അറിയിച്ചത് . ജിന്‍സിനോടൊപ്പം ഈ പരമ്പര പ്രാവര്‍ത്തികമാക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചത് രജി ജോര്‍ജ്,മനു ജോര്‍ജ്, ജോഷ് ജോസഫ്, ജോപിസ് അലക്‌സ്, റോജിസ് ഫിലിപ്പ്, ഗോകുല്‍ രാജ്, മെജോ മാത്യു, ജെറി ജോര്‍ജ് എന്നീ ചെറുപ്പക്കാരാണ്. ഈ പരമ്പരയുടെ നടത്തിപ്പിന് ആവശ്യമായ ചെലവുകള്‍ സ്‌പോണ്‍സര്‍ ചെയ്തത് JAYTOM Reatly, Primerica, TLJ Events, Optimum Rehab, RIYA Travels, US cricketers Univesal movies, CB Vijaya Photography and Lucid Sevens Productions എന്നിവരാണ്. ഇവരോടൊപ്പം പേര്‍സണല്‍ സ്‌പോണ്‍സേര്‍സ് ആയ സബിന്‍ ജേക്കബും, ബാലഗോപാലും പങ്കാളികള്‍ ആയി. ഇവരോടൊപ്പം ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകളോടുമുള്ള പ്രേത്യേക നന്ദിയും കടപ്പാടും ഈ അവസരത്തില്‍ ങഋഇഇഇ കമ്മിറ്റി അറിയിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

വരും വര്‍ഷങ്ങളില്‍ ഈ ക്രിക്കറ്റ് പരമ്പരക്ക് കൂടുതല്‍ പ്രോത്സാഹനവും സഹകരണവും ലഭിക്കുമെന്നാണ് പ്രത്യാശയെന്നും സംഘാടകര്‍ അറിയിച്ചു.

റോജിസ് ഫിലിപ്പ്‌


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top