Flash News

ഡി.സി റീജിയണിലെ മൂന്ന് അസോസിയേഷനുകളുടെയും പിന്തുണ മാധവന്‍ ബി നായര്‍ പാനലിന്

July 4, 2018 , ഫ്രാന്‍സിസ് തടത്തില്‍

dc

വാഷിംഗ്ടണ്‍ ഡി.സി: ഫൊക്കാനയുടെ വാഷിംഗ്ടണ്‍ ഡി.സി റീജിയണിലെ മൂന്ന് അസോസിയേഷനുകളുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ട് മാധവന്‍ നായര്‍ നയിക്കുന്ന പാനല്‍ വിജയതീരത്തേക്ക് അടുക്കുന്നു. വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്ന് മൂന്ന് അസോസിയേഷനുകളുടെയും പൂര്‍ണ പിന്തുണ മാധവന്‍ ബി നായര്‍ നയിക്കുന്ന പാനല്‍ ഉറപ്പാക്കി കഴിഞ്ഞു.

മാധവന്‍ ബി നായര്‍ പാനലില്‍ അസ്സോസിയേറ്റ് സെക്രട്ടറിയായി വിപിന്‍ രാജ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി ബെന്‍ പോള്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി രഞ്ജു ജോര്‍ജ്, നാഷണല്‍ കമ്മിറ്റി അംഗമായി (യൂത്ത്) സ്റ്റാന്‍ലി എത്തുനിക്കല്‍ എന്നിവരാണ് വാഷിംഗ്ടണ്‍ ഡി,സി. റീജിയണലില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍. ഈ മേഖലയിലെ മൂന്ന് സംഘടനകളും ഈ യുവ പ്രതിനിധികളെ നെഞ്ചിലേറ്റിക്കഴിഞ്ഞു. ഫൊക്കാനയുടെ ഭാവി വാഗ്ദാനങ്ങളാണ് ഈ യുവ നേതാക്കന്മാരെന്ന് ഫൊക്കാനയുടെ മുന്‍ ജനറല്‍ സെക്രട്ടറി ഷാഹി പ്രഭാകരന്‍ അഭിപ്രായപ്പെട്ടു. വരും തലമുറയുടെ മനസറിയുന്ന ഫൊക്കാനക്കു പുതിയ ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതാക്കള്‍ എന്നാണ് ഈ നാലു നേതാക്കന്മാരെക്കുറിച്ചും ഷാഹി കാണുന്ന സാധ്യതകള്‍.

വിപിന്‍ രാജ് എന്ന യുവ നേതാവ് മിത ഭാഷിണിയാണെങ്കില്‍ക്കൂടി എല്ലാവരെയും കോര്‍ത്തിണക്കിക്കൊണ്ടുപോകാനും വിഭാഗീയതകള്‍ ഇല്ലതാക്കി സൗഹൃദത്തിന്റെ ഭാഷയില്‍ ഇടപെടാനുമുള്ള വിപിനിന്റെ കഴിവ് അപരമാണെന്നും അദ്ദേഹം പറഞ്ഞു. എതിരാളികളോടുപോലും സ്‌നേഹത്തോടും സൗഹാര്‍ദ്ദത്തോടും വീട്ടുവീഴ്ചയോടും കൂടെ പെരുമാറുന്ന വിപിണ്ട് രാജിനെ ജയിപ്പിക്കേണ്ടത് ഈ റീജിയണലിന്റെ മാത്രം കടമയല്ല ഫൊക്കാനയുടെ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിപിന്‍ രാജിനെ അറിയുന്നവര്‍ ഫൊക്കാനയില്‍ ചുരുക്കമാണെന്നും 2004 മുതല്‍ യുവ പ്രതിനിധിയായി നാഷണല്‍ കമ്മിറ്റിയില്‍ എത്തിയ വിപിന്‍ ഇരു പാനലിലും പെട്ട നേതാക്കന്‍മാരുടെ പ്രിയങ്കരനാണെന്നും കൈരളി ഓഫ് ബാള്‍ട്ടിമോര്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി, കേരള അസോസിഐഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ എന്നി അസോസിയേഷനുകളിലെ സജീവ അംഗം കൂടിയായ ഷാഹി പ്രഭാകരന്‍ വ്യക്തമാക്കി. ഫൊക്കാനയുടെ നാലു തവണ ദേശീയ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച ബെന്‍ പോള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി എത്തേണ്ടത് ഫൊക്കാനക്കു അനിവാര്യമാണെന്നും അദ്ദഹത്തിന്റെ അനുഭവ സമ്പത്തും അല്‍മാര്‍ത്ഥതയും സംഘടനക്കും മാധവന്‍ ബി നായര്‍ ടീമിനും ഗുണം ചെയ്യുമെന്നും പറഞ്ഞ അദ്ധഹം രഞ്ജു ജോര്‍ജ് , സ്റ്റാന്‍ലി എന്നിവരും ടീമിന് മുതല്‍ക്കൂട്ടാകുമെന്നും പറഞ്ഞു.

മാധവന്‍ ബി നായര്‍ ഒരു നല്ല മനുഷ്യസ്‌നേഹിയാണെന്നു പറഞ്ഞ ഷാഹി അദ്ദേഹം പൊളിറ്റിക്സ് കളിക്കാനാറിയാത്ത നല്ല മനുഷ്യനാണെന്നും പറഞ്ഞു. സംഘടനയുടെ കെട്ടുറപ്പിനുവേണ്ടി വിട്ടുവീഴ്ചക്ക് തയാറാകുന്ന അദ്ദേഹം പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപെടാന്‍ എന്തുകൊണ്ടും യോഗ്യനാണെന്നും പറഞ്ഞു.

WhatsApp Image 2018-07-03 at 2.44.44 PMവാഷിംഗ്ടണ്‍ ഡിസി മേഖലയുടെ ഹൃദയത്തുടിപ്പുകള്‍ അറിയുന്ന നാല് നേതാക്കളെയാണ് ഇത്തവണ ഫൊക്കാനയുടെ നേതൃത്വത്തിലേക്കു പറഞ്ഞയക്കുന്നതെന്നു കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ പ്രസിഡന്റ് സാജു തോമസും മുന്‍ പ്രസിഡന്റ് ഹരി നമ്പ്യാരും പറഞ്ഞു. വിപിന്‍ രാജ് യുവ നേതാവായി കടന്ന് വന്ന് മുഖ്യധാരയില്‍ എത്തിക്കഴിഞ്ഞ നേതാവാണെങ്കില്‍ ബെന്‍ പോള്‍ ഡി.സി യുടെ ഫൊക്കാനയിലെ സ്ഥിരം സാന്നിധ്യമാണ്. രഞ്ജുവും സ്‌റാന്‍ലിയും നാളയുടെ വാഗ്ദാനങ്ങളുമാണ്. ഇവരുടെ വിജയത്തില്‍ കുറഞ്ഞു മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

മാധവന്‍ ബി നായര്‍ നയിക്കുന്ന പാനലില്‍ അംഗമായിട്ടുള്ള എല്ലാവര്ക്കും കേരള കള്‍ച്ചറല്‍ സൊസൈറ്റിയുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായ് പ്രസിഡന്റ് സേബ ഫാത്തിമ ,മുന്‍ പ്രസിഡന്റ് സന്ദീപ് പണിക്കര്‍ എന്നിവര്‍ പറഞ്ഞു.വിപിന്‍ രാജ്, ബെന്‍ പോള്‍, രഞ്ജു , സ്റ്റാന്‍ലി എന്നിവരുടെ വിജയന്‍ ഉറപ്പാക്കാന്‍ എല്ലാ ഡെലിഗേറ്റുമാരും അവര്‍ക്കു വോട്ട് രേഖപ്പെടുത്തണമെന്നും ഇരുവരും ആഹ്വാനം ചെയ്തു.

വിപിന്‍ രാജ് ബെന്‍പോള്‍ എന്നിവര്‍ ബാള്‍ട്ടിമോര്‍- വാഷിംഗ്ടണ്‍ ഡിസി മേഖലയിലെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തികളാണെന്നും രഞ്ജു , സ്റ്റാന്‍ലി എന്നി യുവ പ്രതിഭകള്‍ അവരും തലമുറയുടെ വാഗ്ദാനങ്ങളാണെന്നും ഫൊക്കാന വാഷിംഗ്ടണ്‍ ഡി. സി. മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസഫ് പോത്തന്‍ ചൂണ്ടിക്കാട്ടി.

വാഷിംഗ്ടണ്‍- ബാള്‍ട്ടിമോര്‍ മേഖലയിലെ എല്ലാ സംഘടനകളും പെട്ട മലയാളികളുടെ പ്രിയപ്പെട്ട നേതാക്കന്മാരാണ് ഇക്കുറി മത്സര രംഗത്തുള്ളതെന്ന് ഫൊക്കാന വാഷിംഗ്ടണ്‍ ഡി. സി റീജിയന്റെ അഭിമാനമായി കാണുന്നതായി കൈരളി ഓഫ് ബാള്‍ട്ടിമോര്‍ പ്രസിഡന്റ് ജോണ്‍സന്‍ കുടംകുളത്തില്‍ , മുന്‍ പ്രസിഡന്റ് ജോയ് കൂടാലി എന്നിവര്‍ അഭിപ്രായപ്പെട്ടു. മാധവന്‍ നായര്‍ നയിക്കുന്ന പാനലിനു എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യന്നതായും ഇരുവരും സംയുക്തമായി പ്രസ്താവിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top