തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജൂലൈ 5ന് രാവിലെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടും. ഭീതി പടര്‍ത്തിയ നിപ്പ ബാധയ്ക്കെതിരെ കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാള്ടിമോര് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നല്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ആരോഗ്യമന്ത്രി കെ.കെ.ശൈലജയും പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടില്ല. വിദേശത്താണെങ്കിലും അത്യാവശ്യ ചുമതലകള്‍ മുഖ്യമന്ത്രിക്കു നിര്‍വഹിക്കാന്‍ സാധിക്കുമെന്നതിനാലാണു പകരം ചുമതല നല്‍കാത്തതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. അമേരിക്കന്‍ യാത്രയുടെ കാര്യം ഇന്നലെ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചു.
ഫിലാഡല്‍ഫിയയില്‍ ഫൊക്കാന (ഫെഡറേഷന് ഓഫ് മലയാളി അസ്സോസിയെഷന്സ് ഇന്‍ നോര്‍ത്ത് അമേരിക്ക) യുടെ കണ്‍വന്‍ഷനിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇ.കെ നയനാര്‍ക്ക് ശേഷം ഫൊക്കാനയുടെ വേദിയില്‍ എത്തുന്ന കമ്മ്യുണിസ്റ്റ് നേതാവ് കൂടിയാകും പിണറായി വിജയന്.
ഇതിനു പുറമെ അമേരിക്കന്‍ നഗരങ്ങളിലെ വിവിധ മലയാളി സംഘടനകളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യും. പിണറായിക്കൊപ്പം ഭാര്യ കമലയും പോകുന്നുണ്ട്. പരിപാടികളില്‍ പങ്കെടുത്ത ശേഷം ജൂലൈ 18ന് മുഖ്യമന്ത്രി തിരിച്ചെത്തും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply