Flash News

ഹ്യൂസ്റ്റണില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; റോഡുകള്‍ ഭാഗികമായി അടച്ചു; ഗതാഗതം താറുമാറായി

July 4, 2018

Heavy-Rainsഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും ഇന്നലെ രാത്രി മുതല്‍ പെയ്തു തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നതിന്നാന്‍ ജനജീവിതം താറുമാറായി. പ്രധാന നഗരങ്ങളായ ഗാല്‍വസ്റ്റണ്‍, കേയ്റ്റി, ഹൂസ്റ്റണ്‍, ലിബര്‍റ്റി, തുടങ്ങിയ പ്രധാന നഗരങ്ങളിലെ റോഡുഗതാഗതം ഏതാണ്ട് ഭാഗികമായി നിലച്ചിരിക്കുകയാണ്. ഹൂസ്റ്റണിലെ പ്രധാനപ്പെട്ട രണ്ടു വിമാനത്താവളങ്ങളിലേയും പല സര്‍വീസുകളും റദ്ദാക്കി. വിഷജന്തുക്കള്‍ വെള്ളത്തിലൂടെ ഒഴുകി വരുന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍ സ്വാതന്ത്ര്യ ദിന ആഘോഷത്തോടനുബന്ധിച്ച് ഇന്നലെ രാത്രിയില്‍ നടത്തിയ കരിമരുന്ന് പ്രയോഗം മഴയില്‍ കുതിര്‍ന്നുപോയി. ഇപ്പോഴും മഴ പെയ്തു കൊണ്ടേയിരിക്കുന്നു. രാത്രി 8 മണി വരെ തുടരും എന്നാണ് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പ്. നാശനഷ്ടങ്ങള്‍ ഇതുവരെ കണക്കാക്കപ്പെട്ടിട്ടില്ല. ഫോര്‍ട്ട് ബെന്റ് കൗണ്ടി, ഹാരിസ് കൗണ്ടി എന്നിവിടങ്ങളിലും മഴക്കെടുതിയുടെ പിടിയിലാണ്.

Newsimg1_69552788


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top