സര്‍ഗ്ഗസന്ധ്യ 2018 താരസന്ധ്യ സ്റ്റാറ്റന്‍ഐലന്റില്‍ ജൂലൈ 8-ന്

Newsimg1_97928821മലയാള സിനിമയില്‍ 1962- 82 കാലഘട്ടത്തില്‍ നാനൂറിലേറെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കാലം നായികയായി അഭിനയിച്ച് ലോക റിക്കാര്‍ഡ് നേടിയ ചലച്ചിത്ര ദേശീയ അവാര്‍ഡ് ജേതാവ് പ്രശസ്ത നടി ഷീലയും, കോളജ് പ്രൊഫസറായി ജീവിതം ആരംഭിച്ച് അഭിനേതാവ്, തിരക്കഥാകൃത്ത്, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ പ്രശസ്ത നടന്‍ ജഗദീഷും നേതൃത്വം നല്‍കുന്ന ഒരുപറ്റം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന താരനിശ സര്‍ഗ്ഗസന്ധ്യ 2018 ജൂലൈ 8-ന് അരങ്ങേറും.

സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 8-നൈ്വകുന്നേരം 5 മണിക്ക് ന്യൂഡോര്‍പ് ഹൈസ്കൂളിലാണ് താരസന്ധ്യ അരങ്ങേറുന്നത് (465 ന്യൂഡോര്‍പ് ലെയിന്‍, സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്- 10306). നിരവധി കലാപ്രകടനങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് കാഴ്ചവെച്ച ത്രിവേണി മൂവീസാണ് പരിപാടിയുടെ സംഘാടകര്‍.

ടിക്കറ്റ് വിതരണോദ്ഘാടനം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. പൗലോസ് ആദായി കോര്‍എപ്പിസ്‌കോപ്പ, ഇടവകാംഗം ജോര്‍ജ് പീറ്ററിനു നല്കി ഉദ്ഘാടനം ചെയ്തു.

ചലച്ചിത്ര -സീരിയല്‍ താരവും അവാര്‍ഡ് ജേതാവുമായ സുരഭി ലക്ഷ്മി, എം.ഐ.ടി മൂസ, മറിമായം എന്നീ സീരിയലുകളിലൂടെ ഏവര്‍ക്കും പ്രിയങ്കരനായ വിനോദ് കോവൂര്‍, പ്രമുഖ നായിക നീതു, കാര്യം നിസാരം എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെ പ്രശസ്തരായ അനീഷ് രവി, അനു ജോസ്, പ്രമുഖ ഗായികയും ചലച്ചിത്രതാരവും അവതാരികയുമായ രഞ്ജിനി ജോസ്, ഗായകന്‍ സുനില്‍കുമാര്‍ എന്നിവര്‍ താരനിശയില്‍ അണിചേരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. പൗലോസ് ആദായി കോര്‍എപ്പിസ്‌കോപ്പ (വികാരി) 718 648 8172, ഡോ. സ്കറിയ ഉമ്മന്‍ (സെക്രട്ടറി) 908 875 3563, ജേക്കബ് മാത്യു (ട്രഷറര്‍) 917 742 2102, ജോജി മാത്യു (ഫിനാന്‍സ് കോര്‍ഡിനേറ്റര്‍) 347 308 3096, സണ്ണി കോന്നിയൂര്‍ (കോര്‍ഡിനേറ്റര്‍) 917 514 1396.

Print Friendly, PDF & Email

Leave a Comment