Flash News

കേന്ദ്ര സര്‍ക്കാരിന്റെ തറവില പ്രഖ്യാപനം കര്‍ഷകരെ കബളിപ്പിക്കുന്നത്: ഇന്‍ഫാം

July 5, 2018 , ഇന്‍ഫാം

Ltrhd 2018കൊച്ചി: കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുവാനായി ചില കാര്‍ഷികോല്പന്നങ്ങളുടെ തറവില ഉല്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നുവെന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം കര്‍ഷകരെ കബളിപ്പിക്കുന്നതാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഉല്പാദനച്ചെലവ് യാതൊരു നീതികരണവുമില്ലാത്തതും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ്. ഇത്രയും കുറഞ്ഞ ചിലവില്‍ എങ്ങനെ ഉല്പാദനം നടത്താമെന്ന് സര്‍ക്കാരും ഉദ്യോഗസ്ഥരും കര്‍ഷകര്‍ക്കു കാണിച്ചുതരുവാന്‍ ബാധ്യസ്ഥരാണ്.

മനുഷ്യാധ്വാനം, ഉഴുതുചെലവ്, പാട്ടത്തുക, വിത്ത്, വളം, ജലസേചനം, നിലമൊരുക്കല്‍, മൂലധനത്തിനുള്ള പലിശ, ഡീസല്‍, ഇലക്ട്രിസിറ്റി ഇതരചെലവുകളടക്കം 100 കിലോ അരിയുടെ ഉല്പാദനച്ചെലവ് 1166 രൂപ മാത്രമാണെന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ കണക്ക് തെറ്റാണ്. കാര്‍ഷികമേഖലയുമായി യാതൊരു ബന്ധമില്ലാത്തവരുടെ ഇത്തരം കണക്കുകള്‍ കര്‍ഷകര്‍ക്ക് അപമാനം വരുത്തുന്നു.

നാലുവര്‍ഷക്കാലമായി അധികാരത്തിലിരുന്നവരുടെ കര്‍ഷകദ്രോഹം രാജ്യത്തുടനീളം നടന്ന ആത്മഹത്യകളും രക്തച്ചൊരിച്ചിലുകളുമായി ഇന്നും നിലനില്‍ക്കുന്നു. വരാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകസ്‌നേഹത്തിന്റെ പിന്നിലെ കാപഠ്യം കര്‍ഷകര്‍ തിരിച്ചറിയണം. നിലവിലുള്ള തറവിലയ്ക്കുപോലും നെല്ലുസംഭരിക്കാനോ സമയബന്ധിതമായി സംഭരിച്ച നെല്ലിന്റെ പണം നല്‍കാനോ സാധിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാടും എതിര്‍ക്കപ്പെടേണ്ടതാണ്. മെത്രാന്‍ കായലില്‍ വിത്തെറിഞ്ഞിട്ട് എന്തു നേട്ടമുണ്ടായെന്നും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ മുടക്കിയ തുക എത്രയെന്നും വെളിപ്പെടുത്തുവാന്‍ സംസ്ഥാന കൃഷിവകുപ്പ് തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top