ആലീസ് വധക്കേസ്; പ്രതിക്ക് വധശിക്ഷ

court11കൊല്ലം : കൊല്ലം കുണ്ടറ ആലീസ് വധക്കേസില്‍ പ്രതി ഗിരീഷ് കുമാറിന് വധശിക്ഷ. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുണ്ടറ മുളവന കോട്ടപ്പുറം എംവി സദനില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസിനെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയും ആഭരണങ്ങള്‍ കവരുകയും ചെയ്തുവെന്നാണ് കേസ്.

ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിന്റെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശേഷം ഇവരെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയുമായിരുന്നു. മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങി ഏതാനും ആഴ്ചകള്‍ക്കകമാണ് ഗിരീഷ് ഈ കൊല നടത്തിയത്.

ജയിലിലെ സഹതടവുകാരില്‍ നിന്നാണ് ഗള്‍ഫുകാരനായ ഭര്‍ത്താവിനെയും ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിനെയും കുറിച്ച് ഗിരീഷ് അറിഞ്ഞത്. ഗിരീഷ് ഇവിടെയെത്തിയപ്പോള്‍ കുളികഴിഞ്ഞെത്തിയ ആലീസിനെ ഉപദ്രവിക്കുകയും ആഭരണവും മറ്റും കവര്‍ന്ന ശേഷം അവരെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ആലീസ് ശബ്ദം വച്ച് ആളുകളെ കൂട്ടുമെന്നായപ്പോഴാണ് ഗിരീഷ് ആലീസിനെ വധിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment