Flash News

തുരങ്കത്തിലകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്താന്‍ നീന്തല്‍ പരിശീലനം നല്‍കുന്നു

July 5, 2018

TAILAND-2തായ്‌ലന്‍ഡില്‍ തുരങ്കത്തിലകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്താന്‍ അവരെ നീന്തല്‍ പരിശീലനം നല്‍കിത്തുടങ്ങി. ഗുഹാമുഖത്തെ വെള്ളം താഴാന്‍ 3,4 മാസ സമയം എങ്കിലും എടുക്കും എന്ന സാഹചര്യത്തിലാണ് കുട്ടികളെ നീന്തല്‍ പഠിപ്പിച്ച് പുറത്തെത്തിക്കുവാനുള്ള ശ്രമം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇവര്‍ക്കുള്ള നീന്തല്‍ വസ്ത്രങ്ങളുമായി 30 നീന്തല്‍ വിദഗ്ധര്‍, സൈനികര്‍, ഗുഹാവിദഗ്ധന്‍ എന്നിവരടങ്ങിയ സംഘം ഗുഹയ്ക്കുള്ളിലേക്കു പുറപ്പെട്ടിട്ടുണ്ട്.

ഗുഹയ്ക്കുള്ളില്‍ ആഴത്തില്‍ വെള്ളവും ചെളിയും നിറഞ്ഞിരിക്കുന്ന ഈ സാഹചര്യത്തില്‍. ഗുഹാമുഖത്തുനിന്നു നാലുകിലോമീറ്റര്‍ ഉള്ളില്‍ പാറക്കെട്ടില്‍ കഴിയുന്ന 13 പേരെയും രക്ഷിച്ചു പുറത്തുകൊണ്ടുവരണമെങ്കില്‍ എല്ലാവരും മുങ്ങാംകുഴിയിടാനും നീന്താനും അറിഞ്ഞിരിക്കണം.ഇടുങ്ങിയതും കൊടുംവളവുകള്‍ നിറഞ്ഞതുമായ ഗുഹാപാത നീന്തിക്കടക്കുവാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ വെള്ളം താഴുന്നതു വരെ കാത്തിരിക്കേണ്ടി വരും.

പക്ഷേ അതിനു മുന്‍പേ കുട്ടികളെ പുറത്തെത്തിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍. കുട്ടികള്‍ ആരോഗ്യവാന്മാരായി തുടരുകയും നീന്തല്‍ പഠിക്കുകയും ചെയ്താല്‍ ഓരോരുത്തരെയായി പുറത്തെത്തിക്കാനാണു സാധ്യത. ചിലര്‍ക്കു നീന്തലറിയാം. അവരെയാകും ആദ്യം കൊണ്ടുവരിക. കഴിഞ്ഞ ചൊവ്വാഴ്ച വരെ ഗുഹയ്ക്കുള്ളില്‍നിന്നു 12 കോടി ലീറ്റര്‍ വെള്ളം മോട്ടോര്‍ ഉപയോഗിച്ചു പമ്പു ചെയ്തു പുറത്തുകളഞ്ഞിരുന്നു. പക്ഷേ വീണ്ടും മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം പൂര്‍ണമായും പമ്പു ചെയ്തു കളയുക പ്രായോഗികമല്ലെന്നാണു രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍ അപ്പോള്‍ നീന്തല്‍ പഠിപ്പിക്കുക മാത്രമാണ് കുട്ടികളെ എളുപ്പം പുറത്തു കൊണ്ടുവരാനുള്ള വഴി.

കഴിഞ്ഞ 23നാണ് ഫുട്‌ബോള്‍ പരിശീലനത്തിനുപോയ കുട്ടികള്‍ ഗുഹയ്ക്കുള്ളിലകപ്പെട്ടത്. തുടര്‍ന്ന് 24ാം തീയതി മുതല്‍ ഇവരെ പുറത്തെത്തിക്കുവാനുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top