Flash News

സെല്‍‌ഫിയെടുത്തും തമാശ പറഞ്ഞും സുരേഷ് ഗോപി അഭിമന്യുവിന്റെ നാട്ടില്‍; എതിര്‍പ്പുകളും വിവാദവുമായി സിപി‌എം

July 7, 2018

suresh-gopi_InPixioഎറണാകുളം മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഫൈ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ നാട്ടിലെത്തിയ സുരേഷ് ഗോപി എംപിയുടെ സെല്‍ഫി പ്രകടനം വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്. ഇടുക്കിയിലെ കര്‍ഷക കുടിയേറ്റ ഗ്രാമമായ വട്ടവടയില്‍ വികസന പദ്ധതികളും കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ എംപി വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് വിവാദത്തിന് പിന്നിലുള്ള കാരണമെന്നാണ് ചിലര്‍ പറയുന്നത്.

വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി വന്നുപോയതിനു പിന്നാലെയാണ് സുരേഷ് ഗോപി വട്ടവടയില്‍ അഭിമന്യുവിന്റെ വീട്ടിലെത്തിയത്. അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനം നടക്കാനിരിക്കെ കേരളത്തിലെ പ്രശ്നങ്ങള്‍ രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരാനുള്ള ലക്ഷ്യവും ഈ സന്ദര്‍ശനത്തിനുണ്ട്. രാജ്‌നാഥ് സിങ്ങിന്റെ നിര്‍ദേശാനുസരണമാണ് സുരേഷ് ഗോപി വട്ടവടയില്‍ എത്തിയെതെന്നും റിപ്പോര്‍ട്ട് ഉണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദമുഖം അഭിമന്യുവിന്റെ കൊലപാതകത്തിലൂടെ എല്ലാം അംഗങ്ങളെയും ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്നാണ് ബിജെപി കരുതുന്നത്.

വട്ടവടയില്‍ എത്തിയ സുരേഷ് ഗോപിയുടെ മുന്നില്‍ പ്രദേശവാസികള്‍ പരാതികളുടെ കെട്ടഴിക്കുകയാണ് ഉണ്ടായത്. വട്ടവട സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ എംപി ജോയ്സ് ജോര്‍ജ്ജിന് നാലു വര്‍ഷം പിന്നിട്ടിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലന്നും പ്രദേശ വാസികള്‍ പറഞ്ഞു. രാഷ്ട്രീയ എതിര്‍പ്പുകളില്ലെങ്കില്‍ സ്‌കൂള്‍ നവീകരിക്കാന്‍ എംപിയെന്ന നിലയില്‍ സഹായം നല്‍കാന്‍ തയാറാണെന്ന് സുരേഷ് ഗോപി ഇവര്‍ക്ക് ഉറപ്പു നല്‍കി.

അതിനു പിന്നാലെയാണ് വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെടുന്ന പ്രാദേശിക കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണാന്‍ തയാറാണെന്നും ഒരു കോടി രൂപ എംപിവികസന ഫണ്ടില്‍നിന്ന് നല്‍കാമെന്നും സുരേഷ് ഗോപി പ്രസ്താവിച്ചത്. ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിയുകയാണെങ്കില്‍ അതിന് കൊല്ലപ്പെട്ട അഭിമന്യൂ ജലവിതരണ പദ്ധതിയെന്നായിരിക്കും പേരായിരിക്കും നല്‍കുകയെന്നും അദേഹം വ്യക്തമാക്കി.

വട്ടവടയിലെ കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച ശേഷം ശോച്യാവസ്ഥ പരിഹരിക്കാന്‍ ഫണ്ട് അനുവദിച്ച ശേഷം പുറത്തെത്തി നാട്ടുകാരുമായി ചേര്‍ന്ന് എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
സെല്‍ഫിയെടുക്കലിനെതിരെ സിപിഎം നേതാക്കള്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. ദേശാഭിമാനി എഡിറ്റര്‍ സുരേഷ് ഗോപിയെ ‘പൂമാന്‍’ എന്നു വിളിച്ചതും വിവാദമായിട്ടുണ്ട്.

പിഎം മനോജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ദുരന്തം എന്താണെന്ന് എപ്പൊഴെങ്കിലും സംശയിച്ചവർ ഇത് കണ്ടറിഞ്ഞില്ലെങ്കിൽ കൊണ്ടറിയും. അഭിമന്യുവിന്റെ നാട്ടിൽ ചെന്നാണ് ഈ പുമാന്റെ സെൽഫി ആഘോഷം.

ബിജെപി എംപി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആദ്യം രംഗത്ത് വന്നത് സിപിഎം നേതാവ് വി ശിവന്‍കുട്ടിയാണ്.

അദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇതെന്ത് രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഹേ, ഒരു നാടാകെ മുസ്ലിം വര്‍ഗ്ഗീയവാദികള്‍ കൊന്നെറിഞ്ഞ അഭിമന്യുവിനെ ഓര്‍ത്ത് വിലപിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും അഭിമന്യുവിന്റെ രക്തസാക്ഷിത്വം നല്‍കിയ ആഘാതം താങ്ങാനാകാതെ പലരും പൊട്ടിക്കരയുന്ന കാഴ്ചകള്‍ നവമാധ്യമങ്ങള്‍, മാധ്യമങ്ങള്‍ മുതലായവയില്‍ കാണുകയാണ്.

അപ്പോഴാണ് ബിജെപി നേതാവും, രാജ്യസഭാ അംഗവുമായ ശ്രീ സുരേഷ്‌ഗോപിയുടെ ഇത്തരം കോപ്രായങ്ങള്‍ കാണാനിടയായത്. എങ്ങനെയാണ് ഇങ്ങനെ പൊട്ടിച്ചിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നത്. സെല്‍ഫി എടുക്കാന്‍ കഴിയുന്ന തരത്തിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ താഴേക്കു പോയത് താങ്കള്‍ ബിജെപി അംഗമായതിന് ശേഷമാകും എന്നാണ് ഞാന്‍ കരുതുന്നത്. എന്ത് കൊണ്ടെന്നാല്‍ അത്രയേറെ ജീര്‍ണ്ണമായ രാഷ്ട്രീയമാണ് ബിജെപി രാജ്യത്ത് ഉയര്‍ത്തുന്നത്. അതിലെ അംഗമായ താങ്കളില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും ഈ നാട് പ്രതീക്ഷിക്കുന്നില്ല. ജനങ്ങള്‍ പ്രതികരിക്കും മുന്‍പ് അവിടം വിട്ടാല്‍ നിങ്ങള്‍ക്ക് നല്ലത്. ഇത്രയേറെ അധപതിച്ച രാഷ്ട്രീയം നല്ലതല്ല ഒരാള്‍ക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top