Flash News

നീറ്റ്-നെറ്റ് പരീക്ഷാര്‍ത്ഥികളുടെ താലിമാലയും അടിവസ്ത്രവും വരെ അഴിപ്പിച്ചതായി പരാതി; നിരവധി പേര്‍ പരീക്ഷയെഴുതാതെ മടങ്ങിപ്പോയി

July 8, 2018

netതിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ കടുത്ത നിബന്ധനകള്‍ യുജിസി നെറ്റ് പരീക്ഷയ്ക്കും സിബിഎസ്ഇ ബാധകമാക്കി. പരീക്ഷാ ഹാളില്‍ പ്രവേശിക്കാന്‍ താലിമാല അഴിപ്പിച്ചെന്ന് പരാതി. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ചിലര്‍ പരീക്ഷ എഴുതാതെ മടങ്ങിപ്പോയി. നിബന്ധനയില്‍ പറയാത്ത നിര്‍ദേശം നടപ്പാക്കിയത് പരീക്ഷാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കി.

ഇത്തരം കടുത്ത നിബന്ധനകള്‍ കാരണം കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ നിരവധി കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം ലഭിച്ചില്ല.  അടിവസ്ത്രം വരെ ഊരിമാറ്റേണ്ട സാഹചര്യം പെണ്‍കുട്ടികള്‍ക്കുണ്ടായിട്ടുണ്ട്.

അതേസമയം, നീറ്റ്, നെറ്റ് പരീക്ഷകൾ ഇനിമുതൽ വർഷത്തിൽ രണ്ടെണ്ണം നടത്താന്‍ കേന്ദ്രം തീരുമാനിച്ചു. വിദ്യാർഥികൾക്കു രണ്ടു പരീക്ഷകളും എഴുതാം. ഇതിൽ ഉയർന്ന സ്കോർ പരിഗണിക്കും.  നീറ്റ്, ജെഇഇ, നെറ്റ്, സിമാറ്റ്, ജിപാറ്റ് പരീക്ഷകൾ നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തും. സിലബസ്, ഫീസ് എന്നിവയിൽ മാറ്റമില്ല. തിരഞ്ഞെടുത്ത കംപ്യൂട്ടർ സെന്ററുകളിലായിരിക്കും പരീക്ഷ.

കഴിഞ്ഞ വർഷമാണു പരീക്ഷാ നടത്തിപ്പിനായി അഖിലേന്ത്യാ ഏജൻസിക്കു രൂപം നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. 45 ലക്ഷത്തിലേറെ വിദ്യാർഥികളാണു പുതിയ ഏജൻസിക്കു കീഴിൽ വരിക. യുജിസി നെറ്റ് (2018 ഡിസംബർ), ജെഇഇ മെയിൻ (2019 ജനുവരി, ഏപ്രിൽ), നീറ്റ് (2019 ഫെബ്രുവരി, മേയ്), സിമാറ്റ്, ജിപാറ്റ് (2019 ജനുവരി) പരീക്ഷകളാണ് എൻടിഎ ‌ഏറ്റെടുക്കുക. ഇതുവരെ ഇവ നടത്തി വന്നത് സിബിഎസ്ഇയും എഐസിടിഇയുമാണ്. കംപ്യൂട്ടറിലാണു പരീക്ഷയെങ്കിലും അത് ഓൺലൈൻ ആവില്ലെന്നു വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവഡേക്കർ വിശദീകരിച്ചു.

ഗ്രാമീണ മേഖലകളിലെ വിദ്യാർഥികളുടെ സൗകര്യാർഥം ജില്ലാ, ഉപജില്ലാ തലങ്ങളിലും പരീക്ഷാ കേന്ദ്രങ്ങൾ ഏർപ്പെടുത്തും. കംപ്യൂട്ടർ പരിശീലനം ആവശ്യമുള്ള വിദ്യാർഥികൾക്കു പരിശീലനം ലഭ്യമാക്കാനും സംവിധാനമേർപ്പെടുത്തും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top