Flash News

ഗുഹയില്‍ കുടുങ്ങിയ എട്ടു കുട്ടികളെ രക്ഷപ്പെടുത്തി; ഇനിയും രക്ഷപ്പെടുത്താനുള്ളവരെ സുരക്ഷിത താവളമായ ചേംബര്‍ മൂന്നില്‍ എത്തിച്ചു

July 9, 2018 , .

thailand-cave-rescue-02-ap-mt-180707_hpMain_16x9_608തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിക്കിടന്ന എട്ട് കുട്ടികളെ പുറത്തെത്തിച്ചു. ബാക്കിയുള്ളവരെ ചേംബര്‍ 3 എന്നറിയപ്പെടുന്ന സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായാണു വിവരം. ഇവിടെ നിന്നു രണ്ടു കിലോമീറ്റര്‍ മാത്രമാണു ഗുഹാമുഖത്തേക്കുള്ളത്.

രക്ഷപ്പെടുത്തിയ എട്ട് കുട്ടികളും പൂര്‍ണ ആരോഗ്യവാന്മാരാണെങ്കിലും ഇവരെ കാണാന്‍ മാതാപിതാക്കളെ ഇതുവരെ അനുവദിച്ചിട്ടില്ല. മെഡിക്കല്‍ പരിശോധനാഫലം വരുന്നതു വരെ കാത്തിരിക്കേണ്ടതുണ്ട്. ഇന്നു രാത്രിയോടെ മാതാപിതാക്കള്‍ക്കു കുട്ടികളെ കാണാനാകുമെന്നാണു കരുതുന്നത്. എന്നാല്‍ അണുബാധയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളെ സ്പര്‍ശിക്കാന്‍ ബന്ധുക്കളെ അനുവദിക്കില്ല. ചിയാങ് റായിയിലെ പ്രചനുക്‌റോ ആശുപത്രിയിലാണ് ഇപ്പോള്‍ കുട്ടികളുള്ളത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നാല് കുട്ടികളെ പുറത്തെത്തിച്ചത്. ആരോഗ്യനില മോശമായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിച്ചത്. കഴിഞ്ഞ ദിവസം പ്രതീക്ഷിച്ചതിലും രണ്ടുമണിക്കൂര്‍ നേരത്തെ കുട്ടികളെ പുറത്തെത്തിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാന്‍ മഴ തടസ്സമായി.

നീന്തല്‍ വസ്ത്രങ്ങളും ഓക്‌സിജന്‍ മാസ്‌കും ധരിപ്പിച്ച് ഗുഹയില്‍ നിറഞ്ഞിരിക്കുന്ന വെള്ളത്തിനടിയില്‍കൂടി കുട്ടികളെ പുറത്തെത്തിക്കുകാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.

ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്തുമണിയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്നുള്ള 13 മുങ്ങല്‍വിദഗ്ധരും തായ്‌ലാന്‍ഡ് നേവിയിലെ അഞ്ച് മുങ്ങല്‍വിദഗ്ധരുമടക്കം 18 പേരാണ് രക്ഷാസംഘത്തിലുള്ളത്. നാല് സംഘങ്ങളായി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്. ആദ്യത്തെ സംഘത്തില്‍ നാല് കുട്ടികളും മറ്റു സംഘത്തില്‍ മൂന്നുവീധം കുട്ടികളുമാണ് ഉണ്ടാകുക. കോച്ച് അവസാന സംഘത്തിലാണ് ഉണ്ടാകുക.

കുട്ടികളുള്ള സ്ഥലം മുതല്‍ ഗുഹാമുഖം വരെ ഒരു കയര്‍ വെള്ളത്തിനടിയിലൂടെ ഇടും. നീന്തല്‍ വസ്ത്രങ്ങളും മാസ്‌കും ധരിച്ച കുട്ടികളെ വെള്ളത്തിനടിയിലൂടെ ഈ കയറിന്റ പുറത്തേക്ക് നയിക്കുന്ന രക്ഷാപ്രവര്‍ത്തനമാണ് തുടരുന്നത്. നീന്തലറിയാത്ത കുട്ടികള്‍ക്ക് ഈ കയറില്‍ പിടിച്ച് വെള്ളത്തിലൂടെ നടക്കാന്‍ സാധിക്കും. ഒരുകുട്ടിയെ പുറത്തെത്തിക്കാന്‍ രണ്ട് മുങ്ങല്‍ വിദഗ്ധരാണ് സഹായിക്കുന്നത്.

ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ജൂണ്‍ 23ന് വൈകിട്ട് ഫുട്‌ബോള്‍ പരിശീലനത്തിനു ശേഷം ഉത്തര തായ്‌ലന്‍ഡിലെ ചിയാങ് റായ് മേഖലയിലുള്ള താം ലുവാങ് ഗുഹയ്ക്കുള്ളില്‍ കയറിയതാണ് കൗമാരക്കാരായ 12 കുട്ടികളും അവരുടെ 25 വയസ്സുള്ള കോച്ചും. ഇവര്‍ ഉള്ളില്‍ കയറിയ ഉടന്‍ മഴ പെയ്തതിനെത്തുടര്‍ന്ന് അകത്തു കുടുങ്ങുകയായിരുന്നു. പത്താം ദിവസമാണ് ഗുഹയുടെ നാലു കിലോമീറ്റര്‍ ഉള്ളില്‍ ഇവരെ കണ്ടെത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top