ചിക്കാഗോ: ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ കോളേജ് വിഭാഗത്തില്‍ ‘നോ മേഴ്സിയും’ ഹൈസ്കൂള്‍ വിഭാഗത്തില്‍ ‘വുള്‍ഫ് പാക്’ ഉം വിജയികളായി. രാവിലെ 9 മണിക്ക് മൗണ്ട് പ്രോസ്പെക്ടറിലുള്ള റെക് പ്ലെക്സ് പാര്‍ക്ക് ഡിസ്ട്രിക്ടില്‍ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം ഉല്‍ഘാടനം ചെയ്ത ടൂര്‍ണമെന്റില്‍ ധാരാളം ടീമുകള്‍ പങ്കെടുത്തു.
എല്ലാ മത്സരങ്ങളു വളരെ ഉന്നത നിലവാരം പുലര്‍ത്തിയവയായിരുന്നു. കോളേജ് വിഭാഗം ഫൈനല്‍ മത്സരത്തില്‍ നോ മേഴ്സി ബ്രൗണ്‍ പ്ലേഗ് ടീമിനെയാണ് പരാജയപ്പെടുത്തിയത്. വിജയികള്‍ക്ക് അഗസ്റ്റിന് കരിംകുറ്റിയില്‍ സ്പോണ്സര് ചെയ്ത ജേക്കബ് വര്‍ഗീസ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിച്ചു. രണ്ടാം സ്ഥാനം ലഭിച്ചവര്‍ക്ക് ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ സ്പോണ്സര് ചെയ്ത ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിച്ചു. കോളേജ് വിഭാഗത്തില്‍ എല്ലാവരുടെയും വ്യക്തിഗത ട്രോഫികള്‍ സ്പോണ്സര് ചെയ്തത് ടോം സണ്ണി ആയിരുന്നു
ഹൈസ്കൂള്‍ വിഭാഗത്തിലും ഇഞ്ചോടിഞ്ചു പോരാടിയ മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് വുള്‍ഫ് പാക്ക് ടീം NLMB ടീമിനെ പരാജയപ്പെടുത്തിയത്. വിജയികള്‍ക്ക് വിനു മാമ്മൂട്ടില്‍ സ്പോണ്സര് ചെയ്ത വിനു മാമ്മൂട്ടില്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിച്ചു. രണ്ടാം സ്ഥാനം ലഭിച്ചവര്‍ക്ക് ഷിബു മുളയാനിക്കുന്നേല്‍ സ്പോണ്സര് ചെയ്ത അന്നമ്മ ജോസഫ് മുളയാനിക്കുന്നേല്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ എല്ലാവരുടെയും വ്യക്തിഗത ട്രോഫികള്‍ സ്പോണ്സര് ചെയ്തത് ടോം സണ്ണി ആയിരുന്നു.
40 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി നടത്തിയ സീനിയേഴ്സ് ബാസ്കറ്റ് ബോള്‍ മത്സരത്തില്‍ ജോര്‍ജ് പ്ലാമൂട്ടില്‍ നേതൃത്വം നല്കിയ ടീം വിജയിച്ചപ്പോള്‍ മനോജ് അച്ചേട്ട് നയിച്ച ടീം രണ്ടാം സ്ഥാനത്തു എത്തി. വിജയികള്‍ക്ക് മനോജ് അച്ചേട്ട് സ്പോണ്സര് ചെയ്ത ചാക്കോ അച്ചേട്ട് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിച്ചു. രണ്ടാം സ്ഥാനം ലഭിച്ചവര്‍ക്ക് ജിതേഷ് ചുങ്കത്ത് സ്പോണ്സര് ചെയ്ത സി എല്‍ ജോസഫ് ചുങ്കത്ത് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിച്ചു. സീനിയേഴ്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചവരുടെ വ്യക്തിഗത ട്രോഫികള്‍ ജോണ്സന് കണ്ണൂക്കാടനും രണ്ടാം സ്ഥാനം ലഭിച്ചവരുടെ വ്യക്തിഗത ട്രോഫികള്‍ അച്ചന്കുഞ്ഞു മാത്യുവും സ്പോണ്സര് ചെയ്തു.
ബാസ്കറ്റ് ബോള്‍ കമ്മിറ്റി അംഗങ്ങളായി അച്ചന് കുഞ്ഞു മാത്യു (കോഓര്‍ഡിനേറ്റര്‍) , ജോണ്സന് കണ്ണൂക്കാടന്‍, മനു നൈനാന് എന്നിവരും യൂത്ത് കണ്‍വീനര്‍മാരായി ജോജോ ജോര്‍ജ്, ടോം സണ്ണി, അബി അലക്സാണ്ടര്‍, കാല്വിന് കവലക്കല്‍ എന്നിവരുമാണ് മത്സരങ്ങളുടെയും രജിസ്ട്രേഷന്റേയും കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരുന്നത്.
തികച്ചും പ്രൊഫഷണലായി നടത്തിയ മത്സരങ്ങള്‍ നിയന്ത്രിച്ചത് പ്രൊഫഷണല്‍ റഫറിമാരായിരുന്നു. ചിക്കാഗോ മലയാളി സമൂഹത്തിലെ വളരെയധികം കാണികള്‍ ഈ മത്സരങ്ങള്‍ കാണുവാനും പ്രോത്സാഹിപ്പിക്കുവാനും എത്തിയിരുന്നു.
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഫിലിപ്പ് പുത്തന്‍പുരയില്‍, ഷാബു മാത്യു, ജേക്കബ് പുറയംപള്ളില്‍, സണ്ണി മൂക്കെട്ട്, ടോമി അമ്പേനാട്ട് , ബിജി സി മാണി തുടങ്ങിയവര്‍ നേതൃത്വം നല്കി. ഈ മത്സരങ്ങള്‍ വിജയകരമായി നടത്തുവാന്‍ സഹകരിച്ച എല്ലാ സ്പോണ്‍സര്‍മാര്‍ക്കും, മറ്റു എല്ലാവര്ക്കും അച്ചന്കുഞ്ഞു മാത്യു നന്ദി പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply