Flash News

മാര്‍ത്തോമാ ശ്ലീഹാ കത്തീഡ്രലില്‍ സീറോ മലബാര്‍ നൈറ്റ് നടത്തപ്പെട്ടു

July 10, 2018 , ബ്രിജിറ്റ് ജോര്‍ജ്

Newsimg2_40148227ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ തിരുന്നാളിന് മുന്നോടിയായി സീറോ മലബാര്‍ നൈറ്റ് കൊണ്ടാടി. ജൂലൈ 6 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് ആഘോഷമായ റാസ കുര്‍ബാന ഭക്ത്യാദരപൂര്‍വ്വം നടന്നു. സെന്റ് തോമസ് രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മ്മികനും ഫാ. പോള്‍ ചാലിശ്ശേരി, ഫാ. ജോര്‍ജ് മാളിയേക്കല്‍, വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, അസി. വികാരി ഫാ. നിക്കോളാസ്, ഫാ. സജി മറ്റം തുടങ്ങിയ വൈദികര്‍ സഹകാര്‍മ്മികരുമായി വി. ബലിയര്‍പ്പിച്ചു. ഫാ. രാജീവ് വലിയവീട്ടില്‍ വചന സന്ദേശം നല്‍കി. അല്മായസുസ്രൂഷികളുടെ നേതൃത്വത്തിലുള്ള പ്രാര്‍ഥനകളും പോളി വത്തിക്കളത്തിന്റെ നേതൃത്വത്തില്‍ ഗായകസംഘം ആലപിച്ച ഗാനങ്ങളും തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കി.

തുടര്‍ന്ന് പാരിഷ് ഹാളില്‍ പ്രാര്‍ത്ഥനാഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഓക്‌സിലിയറി ബിഷപ്പ് മാര്‍ ജോയി ആളപാട്ടിനും മറ്റു വൈദികര്‍ക്കും കള്‍ച്ചറല്‍ അക്കാഡമി അധികൃതര്‍ക്കുമൊപ്പം ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

കള്‍ച്ചറല്‍ അക്കാഡമി യുവജനോത്സവത്തില്‍ കലാതിലകമായ അനീറ്റ പുതുക്കുളം, കലാപ്രതിഭ പീറ്റര്‍ വടക്കുംചേരി റൈസിംഗ് സ്റ്റാര്‍ നിവേദിതാ ജോസ്, ഡാന്‍സിങ് സ്റ്റാര്‍ ഷാനെറ്റ് ഇല്ലിക്കല്‍, മ്യൂസിക്കല്‍ സ്റ്റാര്‍ ജെസ്ലിന്‍ ജിന്‍സണ്‍, ആര്‍ട്ടിസ്റ്റിക് സ്റ്റാര്‍ എയ്ഡന്‍ അനീഷ് എന്നിവരെ മാര്‍. ജേക്കബ് അങ്ങാടിയത്ത് നിറഞ്ഞ സദസ്സിനു മുമ്പാകെ ട്രോഫികള്‍ നല്‍കി അഭിനന്ദിച്ചു. അതിനുശേഷം ഷിബു അഗസ്റ്റിന്‍ പ്രസിഡന്റായിരിക്കുന്ന എസ്. എം. സി. സി യുടെ നേതൃത്വത്തില്‍ അര്‍ഹരായ ഏതാനും കുട്ടികള്‍ക്ക് വിദ്യാഭാസ അവാര്‍ഡുകള്‍ നല്‍കി. അലന്‍ കുഞ്ചെറിയ, ഗുഡ്വിന്‍ ഫ്രാന്‍സിസ്, ഷെറിന്‍ വള്ളിക്കളം, സാന്‍ഡ്ര റോയി എന്നിവരാണ് ഈ അവാര്‍ഡ് ജേതാക്കള്‍.

ഇടവകാംഗങ്ങള്‍ ഒത്തൊരുമിച്ചു നടത്തുന്ന 2018 ലെ തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോസ് ചാമക്കാല ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് ഓപ്പണിങ് ഡാന്‍സ്, ജെസ്സമ്മ കുര്യനും സംഘവും കാഴ്ചവച്ച മ്യൂസിക് മെലഡി, യൂത്ത് ഫോറം ചെയിന്‍ ഡാന്‍സ്, ഇരുപതില്പരം ചെറുപ്പക്കാര്‍ കാഴ്ച്ചവെച്ച ചെണ്ടമേളം, ക്രിസ്ത്യന്‍ തിരുവാതിര, ബ്രിസ്‌റ്റോ ആലപിച്ച അടിപൊളി ഗാനങ്ങള്‍ തുടങ്ങി വിവിധയിനം കലാപരിപാടികള്‍ അരങ്ങുതകര്‍ത്തു.

ഇടവകയിലെ എല്ലാ കലാകാരന്മാരും ചേര്‍ന്നൊരുക്കിയ ഈ കലാവിരുന്നിന് ലിന്‍സി വടക്കുംചേരിയുടെ നേതൃത്വത്തിലുള്ള കള്‍ച്ചറല്‍ അക്കാദമി നേതൃത്വം നല്‍കി. റാണി കാപ്പന്‍, ലിസ റോയ്, ഷെന്നി പോള്‍, റ്റീനാ വര്‍ക്കി കൈക്കാരന്മാരായ പോള്‍ വടകര, ജോര്‍ജ് അമ്പലത്തുങ്കല്‍, ലൂക്ക് ചിറയില്‍ സിബി പാറേക്കാട്ട് ജോ കണിക്കുന്നേല്‍ എന്നിവരും മറ്റനേകം വോളണ്ടിയേഴ്‌സും നേതൃത്വം നല്‍കി. ഏകദേശം 10 മണിയോടെ പരിപാടികള്‍ ശുഭപര്യവസാനിച്ചു.

Newsimg3_63721278 Newsimg4_52919341 Newsimg5_56660481 Newsimg6_97813870cultural awards


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top