കുടുംബാംഗങ്ങളെ കാണാന്‍ ന്യൂജേഴ്‌സിയില്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വംശജന്‍ കോടീശ്വരനായി !!

imageന്യൂജെഴ്സി: പ്രദീപ് കുമാര്‍ ന്യൂജഴ്‌സിയില്‍ സന്ദര്‍ശനത്തിനെത്തിയത് കുടുംബാംഗങ്ങളെ കാണാനും സൗഹൃദം പുതുക്കുന്നതിനുമാണ്. ഒരു മില്യന്‍ ഡോളറിന്റെ ലോട്ടറി അടിക്കുമെന്നു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ബെര്‍ഗന്‍കൗണ്ടി ബെര്‍ഗന്‍ഫീല്‍ഡ് വാഷിംഗ്ടണ്‍ അവന്യുവിലുള്ള സെവന്‍ ഇലവനില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ കയറിയപ്പോള്‍ ഒരു ലോട്ടറി ടിക്കറ്റ് എടുത്തു.

സെവന്‍ ഇലവന്‍ കടയുടമ പ്രദീപ് കുമാറിന്റെ മുന്നില്‍ വച്ചു തന്നെ ടിക്കറ്റ് നമ്പര്‍ ഉരച്ചു നോക്കി. ഈ ദിവസത്തെ ഭാഗ്യവാന്‍ ആരാണെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് പരിശോധിച്ചത്. നമ്പറിനു മുകളില്‍ പൊതിഞ്ഞിരുന്നതു തുടച്ചു മാറ്റിയപ്പോള്‍ തെളിഞ്ഞു വന്നത് 100000 മില്യന്‍ ഡോളറിന്റെ സമ്മാനം. ജാക്ക്‌പോട്ട് പ്രൈസ് കിട്ടിയതറിഞ്ഞു കുമാറിനു തന്റെ സന്തോഷം അടക്കാനായില്ല.

സമ്മാന ടിക്കറ്റുമായി ട്രെന്റനിലുള്ള ലോട്ടറി ആസ്ഥാനത്തെത്തി സമ്മാന നമ്പര്‍ പരിശോധിച്ചു ഉറപ്പു വരുത്തി. പണം ലഭിക്കുന്നതിനാവശ്യമായ രേഖകള്‍ പൂര്‍ത്തിയാക്കുന്നതിനു ചില ദിവസങ്ങള്‍ കൂടി വേണം. എന്തായാലും സമ്മാന തുക ഉപയോഗിച്ചു ഒരു പുതിയ വീടുവാങ്ങണമെന്നാണ് കുമാര്‍ ആഗ്രഹിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment