Flash News

ഡി.സി. ഫൗണ്ടേഷന്‍ സാഹിത്യോത്സവത്തില്‍ രാജ്യദ്രോഹ-പെണ്‍‌വാണിഭ കേസുകളിലെ പ്രതികള്‍ അതിഥികള്‍; കേന്ദ്രം വാഗ്ദാനം ചെയ്ത ധനസഹായം റദ്ദാക്കി

July 12, 2018 , .

dc-and-modi-kannanthamകേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തിയ ഡി.സി. ഫൗണ്ടേഷന്‍ സാഹിത്യോത്സവത്തില്‍ രാജ്യദ്രോഹ കേസിലും പെണ്‍വാണിഭ കേസിലും ഉള്‍പ്പെട്ട പ്രതികള്‍ അതിഥികളായി പങ്കെടുത്തെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ ജനുവരി ഒന്‍പത് മുതല്‍ 11 വരെ കോഴിക്കോട് നടന്ന ഫെസ്റ്റിവലിന് അനുവദിച്ച തുകയാണ് കേന്ദ്രം നല്‍കില്ലെന്ന വ്യക്തമാക്കിയത്. ഈ പരിപാടിക്കെതിരെ കേരളത്തിലെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും പ്രധാനമന്ത്രിക്കും രേഖാമൂലം പരാതി നല്‍കിയിരുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത നദീര്‍, രാജ്യദ്രോഹ കേസില്‍ ആരോപണവിധേയനായ കനയ്യകുമാര്‍. പീഡന കേസിലെ പ്രതി രാഹുല്‍ പശുപാലന്‍ എന്നിവര്‍ സാഹിത്യോത്സവത്തില്‍ അതിഥികളായെന്ന് രേഖാമൂലം കേന്ദ്ര സര്‍ക്കാരിന് ബിജെപി നേതാക്കള്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്രം നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായതോടെയാണ് ഫണ്ട് അനുവദിക്കുകയില്ലെന്ന് ഡി.സി. ഫൗണ്ടേഷന്‍ കേന്ദ്രം അറിയിച്ചത്.

ഫെസ്റ്റിവലിന് കേന്ദ്ര ടൂറിസം വകുപ്പ് 20 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ദേശവിരുദ്ധ പ്രചാരണത്തിനുള്ള വേദിയായി സാഹിത്യോത്സവം മാറിയെന്ന് വിലയിരുത്തിയാണ് ടൂറിസം വകുപ്പിന്റെ പിന്മാറ്റം. ഫണ്ട് നല്‍കേണ്ടെന്ന് ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍ദ്ദേശം നല്‍കിയിരുന്നു.

പരിപാടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കേരളത്തിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും അധ്യക്ഷന്‍ അമിത് ഷായ്ക്കും പരാതി അയച്ചു. ഇതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് ടൂറിസം വകുപ്പിനോട് വിശദീകരണം ചോദിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സാഹിത്യോത്സവത്തിന് പണം നല്‍കിയതെന്നും വ്യക്തമായി. ഇടത് ചിന്തകര്‍ മാത്രം പരിപാടിയില്‍ പങ്കെടുത്താല്‍ മതിയെന്ന് ഫെസ്റ്റിവല്‍ ഡയറക്ടറായ സച്ചിദാനന്ദന്‍ പറഞ്ഞതും വിവാദത്തിന് ഇടയാക്കിയിരുന്നു. ആര്‍എസ്എസ്, ബിജെപി നേതാക്കളെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്നായിരുന്നു അദേഹം പറഞ്ഞത്.

സാഹിത്യോത്സവം ഇടത് മേളയാക്കരുതെന്നും എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള വേദിയാകണമെന്നും പരിപാടിയില്‍ പങ്കെടുത്ത് സച്ചിദാനന്ദന് മന്ത്രി കണ്ണന്താനം മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇത്തരം വേര്‍തിരിവുകള്‍ ബൗദ്ധിക വഞ്ചനയാണന്നും സച്ചിദാനന്ദനെ പോലുള്ള എഴുത്തുകാര്‍ വിശാലമായി ചിന്തിക്കണം. സച്ചിദാനന്ദന്റെ പ്രസ്താവന ജനാധിപത്യ വിരുദ്ധമാണെന്ന് കണ്ണന്താനം കുറ്റപ്പെടുത്തിയിരുന്നു.

കെ.എസ്. ഭഗവാന്‍, അരുന്ധതി റോയ്, പ്രകാശ് രാജ്, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ടീസ്റ്റ സെതല്‍വാദ്, സുനില്‍ പി ഇളയിടം, സിപിഎം സഹയാത്രികരായ എം.മുകുന്ദന്‍, എന്‍.എസ്. മാധവന്‍, കെ.ആര്‍. മീര, സാറാ ജോസഫ്, സക്കറിയ തുടങ്ങിയവരായിരുന്നു പ്രധാന പ്രാസംഗികര്‍. ലൗ ജിഹാദിനെ ന്യായീകരിക്കാന്‍ സംഘടിപ്പിച്ച ഒരു സെഷനില്‍ ന്യൂനപക്ഷങ്ങള്‍ മതപരിവര്‍ത്തനം ആയുധമാക്കണമെന്ന പ്രകോപനപരമായ പ്രസംഗവും കെ.ഇ.എന്‍ നടത്തിയിരുന്നു. ബിജെപി വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സാഹിത്യോല്‍സവത്തില്‍ കണ്ണന്താനം ഫണ്ട് അനുവദിച്ചതിനെതിരെ ബിജെപി പ്രദേശിക നേതൃത്വം അന്നു തന്നെ രംഗത്തെത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top