ചിക്കാഗോ മലയാളി അസോസിയേഷന്‍ കാര്‍ഡ് ഗെയിംസ് (56 ) വി പി സജീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും

Newsimg1_14839416ചിക്കാഗോ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 14 ശനിയാഴ്ച ഉച്ചക്ക് 12:30 മുതല്‍ മുതല്‍ മൗണ്ട് പ്രോസ്‌പെക്റ്റിലുള്ള സി എം എ ഹാളില്‍ വെച്ച് നടത്തപെടുന്ന ചീട്ടുകളി (56) മത്സരം കുന്നത്തുനാട് എം എല്‍ എ വി പി സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടറി ജിമ്മി കണിയാലി സ്വാഗതവും കമ്മിറ്റി കണ്‍വീനര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ കൃതജ്ഞതയും പറയും.

ചീട്ടു കളി മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് കമ്മിറ്റി അംഗങ്ങളായ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോര്‍ജ് പുതുശ്ശേരില്‍ , മത്തിയാസ് പുല്ലാപ്പള്ളില്‍, ഷിബു മുളയാനിക്കുന്നേല്‍ എന്നിവരോടൊപ്പം, ഭാരവാഹികളായ ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു തുടങ്ങിയവരും മറ്റു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോടൊപ്പം നേതൃത്വം നല്‍കും

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News