Flash News

പരസ്പരം മനസ്സിലാക്കിയ ഞങ്ങള്‍ ഇനി വിവാഹത്തിലേക്കും കടന്നേക്കാം; പോപ് ഗായകന്‍ നിക് ജോനാസുമായി പ്രണയത്തിലാണെന്ന് പ്രിയങ്ക ചോപ്ര

July 14, 2018

PRIYANKA-NICKq-830x412പരസ്പരം മനസ്സിലാക്കിയ ഞങ്ങള്‍ ഇനി ഒരുപക്ഷെ വിവാഹത്തിലേക്കും കടന്നേക്കാമെന്ന് അമേരിക്കന്‍ പോപ് ഗായകന്‍ നിക് ജോനാസുമായി പ്രണയത്തിലാണെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ്/ഹോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് ഏറെ പ്രചാരമുണ്ട്. ഇതിനിടെയാണു വിവാഹത്തെക്കുറിച്ചുള്ള കാഴചപ്പാടുകള്‍ നടി പങ്കുവച്ചത്. ഹാംപ്ടണ്‍സില്‍ നടന്ന സാക്‌സ് എക്‌സ് വോഗിന്റെ പരിപാടിയിലാണ് പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും പ്രിയങ്ക സംസാരിച്ചത്.

‘വിവാഹം എന്ന ആശയത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഒരു സമയത്ത് ഞാന്‍ വിവാഹിതയാകും. വിവാഹം നിങ്ങളെ കൂടുതല്‍ ഫെമിനിസ്റ്റാക്കുമോ അല്ലയോ എന്നൊന്നും എനിക്കറിയില്ല. ഞങ്ങളെ ജഡ്ജ് ചെയ്യാതെ ഞങ്ങളെ ഞങ്ങളുടേതായ തിരഞ്ഞെടുപ്പുകള്‍ക്ക് അനുവദിക്കൂവെന്നാണ് ഫെമിനിസത്തിലൂടെ സ്ത്രീകള്‍ ആവശ്യപ്പെടുന്നത്. വിവാഹ ജീവിതം താന്‍ ഇഷ്ടപ്പെടുന്നു’- പ്രിയങ്ക നിലപാട് വ്യക്തമാക്കി.

pc-nick-jonasതാനൊരു സൂപ്പര്‍ റൊമാന്റിക് ആണെന്നാണ് പ്രിയങ്ക സ്വയം വിശേഷിപ്പിച്ചത്. സന്തോഷവതിയായിരിക്കുന്ന സമയത്താണ് താന്‍ ഏറ്റവും സുന്ദരിയെന്നും പ്രിയങ്ക പറഞ്ഞു. ഇതിനിടെ പ്രിയങ്കയും നികും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആ യാത്ര തങ്ങളെ കൂടുതല്‍ പരസ്പരം അടുപ്പിച്ചു എന്നാണ് താരം പറയുന്നത്. ‘ഞങ്ങള്‍ക്ക് പരസ്പരം കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞു. നികിന് ഇന്ത്യന്‍ ട്രിപ്പ് വ്യത്യസ്തമായൊരു അനുഭവം ആയിരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഗായകന്‍ നിക് ജൊനാസിന് പ്രിയങ്കയേക്കാള്‍ പത്ത് വയസ് കുറവാണ്. നിക്കിന് 25 വയസും പ്രിയങ്കയ്ക്ക് 35 വയസുമാണ്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top