മഹാരാജാസ് കോളേജിലെ ആക്രമണം; അഭിമന്യുവിനെ കുത്തിയത് പ്രൊഫഷണല്‍ കൊലയാളികള്‍; ഒളിവില്‍ കഴിയുന്നവര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നത് ക്യാമ്പസ് ഫ്രണ്ടിലെ ചാര വനിതകളാണെന്ന് ഇന്റലിജന്‍സ്

abhimanyu-popular-830x412തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ ആക്രമണത്തില്‍ പങ്കെടുത്തവരെല്ലാം കേരളത്തിനു പുറത്തു പരിശീലനം ലഭിച്ച പ്രഫഷണല്‍  കൊലയാളികളാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഭിമന്യുവിന്റെ കുത്തിയ പ്രതികള്‍ക്ക് പോലീസിന്റെ നീക്കം ചോര്‍ത്തിക്കൊടുക്കുന്നത് ക്യാമ്പസ് ഫ്രണ്ടിലെ ചാര വനിതകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ വനിതകള്‍ അവരുടെതന്നെ പേരിലുള്ള മൊബൈല്‍ ഫോണും സിം കാര്‍ഡും ഉപയോഗിച്ചാണ് അത്യാവശ്യത്തിനുള്ള ഫോണ്‍വിളികള്‍ നടത്തുന്നത്. ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

കേസ് ഏറ്റെടുക്കുന്നതിനു മുന്നോടിയായി എന്‍ഐഎയുടെ ദൗത്യ നിര്‍വഹണ തലവന്‍ ഇന്നലെ കൊച്ചിയിലെത്തി. കൊലയാളികള്‍ നാലുപേരും കൊച്ചിയിലുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഇവര്‍ക്കു കേരളത്തിനു പുറത്തും നിരവധി ഒളിസങ്കേതങ്ങളുള്ളതിനാല്‍ ഹൈദരാബാദ്, ഭോപ്പാല്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും പോലീസ് വലവിരിച്ചിട്ടുണ്ട്. രഹസ്യദൗത്യത്തിനു കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് പോലീസ് മേധാവികളുടെ സഹായത്തിനൊപ്പം എന്‍ഐഎയുടെ സമാന്തര അന്വേഷണവും പുരോഗമിക്കുന്നു.

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ 12 ഒളിത്താവളങ്ങള്‍ പോലീസ് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിട്ടുണ്ടെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ യു.എ.പി.എ. ചുമത്തുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണു പോലീസ് നേതൃത്വം നല്‍കുന്ന സൂചന. അതേസമയം, അഭിമന്യുവിനൊപ്പം കുത്തേറ്റ സുഹൃത്ത് അര്‍ജുനും ഇന്നലെ വെളിപ്പെടുത്തലുമായി രംഗത്തെത്തി. ആദ്യം തന്നെ കുത്തിയശേഷമാണ് അഭിമന്യുവിനെ കുത്തിയതെന്നും അര്‍ജുന്‍ പറഞ്ഞു.

അകമികള്‍ നാലുപേരായിരുന്നു. രണ്ടു ബൈക്കുകളിലാണ് അവരെത്തിയത്. ഞങ്ങള്‍ അപ്പോഴും ചുവരെഴുത്തിലാണു ശ്രദ്ധിച്ചിരുന്നത്. ബൈക്കിനു പിന്നിലിരുന്ന രണ്ടുപേരാണ് ഓടിയടുത്ത് കഠാര പ്രയോഗിച്ചത്. വണ്ണംകൂടി പൊക്കം കുറഞ്ഞയാളാണ് എന്നെ കുത്തിയത്. അഭിമന്യുവിനെ കുത്തിയതു രണ്ടാമത്തെ ബൈക്കില്‍ വന്നയാളാണെന്നു തോന്നുന്നു. രണ്ടുപേരെയും കുത്തിയത് ഒരാളാണെന്നു കരുതുന്നില്ല”- അര്‍ജുന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News