ഇനി ആഡംബര വാഹനം വേണ്ട, ഇരുചക്ര വാഹനം മതി; ആന്ധ്രപ്രദേശില്‍ ഉമ്മന്‍‌ചാണ്ടിയുടെ തന്ത്രം ഏറ്റുതുടങ്ങി; പാര്‍ട്ടി വിട്ടുപോയ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നു തുടങ്ങി

oommen-chandy-andhra-830x412ആന്ധ്രയുടെ ചുമതലയേല്‍പ്പിച്ചതിനു പിന്നാാലെ പാര്‍ട്ടി വിട്ട പ്രമുഖ നേതാക്കളെ തിരികെയെത്തിക്കാനുള്ള തന്ത്രങ്ങളുമായി ഉമ്മന്‍ ചാണ്ടി. നാലു വര്‍ഷം മുമ്പ് പാര്‍ട്ടി വിട്ട ആന്ധ്രാ മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയെ കോണ്‍ഗ്രസിലേക്കു തിരികെയെത്തിച്ചതിനു പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധിയാണു പ്രവര്‍ത്തിച്ചതെങ്കില്‍ വെഎസ്ആര്‍ കോണ്‍ഗ്രസിന്റെ തലവന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ പാര്‍ട്ടിയിലെത്തിക്കാനുള്ള ചരടുവലികളും തുടങ്ങി. മടങ്ങിയെത്താന്‍ ഇദ്ദേഹവും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കേരള നേതൃത്വത്തില്‍ നിരവധി രാഷ്ട്രീയ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിട്ടുള്ള ഉമ്മന്‍ ചാണ്ടിയെ, ആന്ധ്രയുടെ ചുമതലയേല്‍പ്പിച്ചതില്‍ രാഹുലിനു പിഴവു പറ്റിയിട്ടില്ലെന്നതിന്റെ ലക്ഷണങ്ങളാണ് അവിടെനിന്നും ലഭിക്കുന്നത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബാര്‍ കോഴയും സോളാര്‍ കേസുമടക്കം സര്‍ക്കാരിനെ ഉലച്ചപ്പോഴും രണ്ടാംവട്ടം ഭരണമെന്ന നിലയിലേക്കു കാര്യങ്ങള്‍ അടുപ്പിച്ചത് ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങളായിരുന്നു. രാഷ്ട്രീയമായി ഏറെച്ചിന്തിക്കുന്ന കേരളത്തിന്റെയത്ര ബുദ്ധിമുട്ട് ആന്ധ്രയില്‍ ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിവരില്ലെന്നാണ് അദ്ദേഹത്തിന്റെ ഇതുവരെയുള്ള നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്.

oommen2െവെ.എസ്.ആര്‍. കോണ്‍ഗ്രസ് മുഴുവനായും കോണ്‍ഗ്രസില്‍ ലയിക്കുന്നതിനുളള ചര്‍ച്ചകളാണു പുരോഗമിക്കുന്നത്. കിരണ്‍ കുമാര്‍ റെഡ്ഡിയെയും ജഗന്‍ മോഹന്‍ റെഡ്ഡിയെയും തിരികെ കോണ്‍ഗ്രസില്‍ എത്തിക്കുക എന്ന ദൗത്യവുമായാണ് എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയെ ആന്ധ്രയിലേക്ക് നിയോഗിച്ചത്. ആദ്യഘട്ടം വിജയിച്ചതോടെ, കിരണ്‍കുമാര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ ചടങ്ങില്‍ രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയെ അഭിനന്ദിക്കുകയും ചെയ്തു. കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്ന ഉറച്ച നിലപടിലായിരുന്നു ജഗന്‍മോഹന്‍. ജഗന്‍ മോഹനു ഭരണത്തില്‍ പ്രാമുഖ്യം ലഭിക്കുന്ന പാക്കേജാണ് ഉമ്മന്‍ ചാണ്ടി മുന്നോട്ടുവച്ചിരിക്കുന്നത്.

പാര്‍ട്ടി നേതൃത്വത്തിലും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്തും. ഉമ്മന്‍ ചാണ്ടി നേതൃത്വം ഏറ്റെടുത്ത് ഒരു മാസത്തിനുളളില്‍ തന്നെ പാര്‍ട്ടി വിട്ട പ്രധാനികളെ തിരികെ എത്തിക്കാന്‍ കഴിഞ്ഞത് ആന്ധ്രാ കോണ്‍ഗ്രസില്‍ പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിന്റെ ആഡംബര വാഹനങ്ങളിലെ രാഷ്ട്രീയം ഒഴിവാക്കണമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ആദ്യ നിര്‍ദേശം.

ഓട്ടോറിക്ഷകളിലും ബൈക്കുകളിലുമൊക്കെയാണ് രാഷ്ട്രീയ യോഗങ്ങളിലും നേതാക്കളെ കാണാനും എത്തിയിരുന്നത്. ഇതു പ്രവര്‍ത്തകര്‍ക്ക് ഏറെ ഇഷ്ടമാവുകയും ചെയ്തു. ജഗന്‍ മോഹന്‍ റെഡ്ഡി കൂടി മടങ്ങിയെത്തിയാല്‍ ആന്ധ്രയില്‍ ഭരണം തിരികെ പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. ഈ കാര്യത്തില്‍ തീരുമാനം എടുക്കുന്നത് വരെ തെലുഗു ദേശം നേതാവ് ചന്ദ്രബാബു നായിഡുവുമായുളള ചര്‍ച്ചകള്‍ നീട്ടിവയ്ക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം.

oommen

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News