
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 14 ശനിയാഴ്ച മൗണ്ട് പ്രോസ്പെക്റ്റിലുള്ള സി എം എ ഹാളില്‍ വെച്ച് നടത്തിയ ചീട്ടുകളി മത്സരത്തില്‍ ജോസ് മുല്ലപ്പള്ളി, ജിബി കൊല്ലപ്പള്ളി, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ ടീം വിജയികളായി. സണ്ണി ഇണ്ടിക്കുഴി, സിബി കദളിമറ്റം, പ്രദീപ് തോമസ് എന്നിവര്‍ രണ്ടാം സ്ഥാനത്തെത്തി.
ഒന്നാം സ്ഥാനം നേടിയ ടീമിന് ജോസ് മുല്ലപ്പള്ളി സ്പോണ്സര് ചെയ്ത കുരിയന്‍ മുല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനം നേടിയവര്‍ക്ക് ജിബി കൊല്ലപ്പള്ളി സ്പോണ്സര് ചെയ്ത കെ കെ തോമസ് കൊല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍ റോളിങ്ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനമായി ലഭിച്ചു.
കുന്നത്ത്നാട് എംഎല്‍എ വി പി സജീന്ദ്രന് മത്സരങ്ങള്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തരിച്ച കാരപ്പള്ളില്‍ കുരിയന്‍ സാറിന്റെ സ്മരണയ്ക്ക് മുന്പില് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് തുടങ്ങിയത്. സെക്രട്ടറി ജിമ്മി കണിയാലി സ്വാഗതവും കണ്‍വീനര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ നന്ദിയും പറഞ്ഞു. കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ടിനോ കെ തോമസും സന്നിഹിതനായിരുന്നു.
ചീട്ടു കളി മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് പുതുശ്ശേരില്‍, മത്തിയാസ് പുല്ലാപ്പള്ളില്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്സന് കണ്ണൂക്കാടന്‍, ഷാബു മാത്യു, ജോമോന് തൊടുകയില്‍, സണ്ണി മൂക്കെട്ട്, ടോമി അമ്പേനാട്ട്, മനോജ് അച്ചേട്ട്, സന്തോഷ് നായര്‍, റിന്‍സി കുരിയന്‍, നീണല്‍ മുണ്ടപ്ലാക്കില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.



Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news