മേയര്‍ സജി ജോര്‍ജ്, കൗണ്‍സില്‍ അംഗം ബിജു മാത്യു എന്നിവര്‍ക്ക് മാര്‍ത്തോമാ ഫാമിലി കോണ്‍ഫറന്‍സില്‍ സ്വീകരണം നല്‍കി

IMG_0597ഹ്യൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഹ്യൂസ്റ്റണില്‍ നടന്ന 32-ാമതു ഫാമിലി കോണ്‍ഫറന്‍സില്‍ സണ്ണിവെയ്‌ല്‍ സിറ്റി മേയര്‍ സജി ജോര്‍ജ്ജിനും, കോപ്പേല്‍ സിറ്റി കൗണ്‍സില്‍ മെംബര്‍ ബിജു മാത്യുവിനും ഊഷ്മള സ്വീകരണം നല്‍കി.

ജൂലൈ 7ന് നടന്ന സമാപന സമ്മേളനത്തില്‍ മാര്‍ത്തോമാ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ സജി ജോര്‍ജിനും, ഭദ്രാസന എപ്പിസ്‌കോപ്പ ഐസക്ക് മാര്‍ ഫീലക്സിനോസ് ബിജു മാത്യുവിനും ഫലകം നല്‍കി ആദരിച്ചു.

സജിയുടേയും ബിജുവിന്റേയും തിരഞ്ഞെടുപ്പു വിജയം മാര്‍ത്തോമാ സഭക്ക് മാത്രമല്ല മുഴുവന്‍ മലയാളി സമൂഹത്തിനും അഭിമാനമാണെന്ന് മെത്രാ പോലീത്ത പറഞ്ഞു. ഡാളസ് സെന്റ് പോള്‍സ് ഇടവകാംഗമായ സജി, ഡാളസ് മാര്‍ത്തോമാ ചര്‍ച്ച് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഇടവകാംഗമായ ബിജു എന്നിവരുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും വിജയങ്ങളും നേരുന്നതായി ഭദ്രാസന എപ്പിസ്‌ക്കോപ്പ പറഞ്ഞു.

എട്ടുവര്‍ഷമായി സണ്ണിവെയ്‌ല്‍ സിറ്റി കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന സജി ജോര്‍ജ്ജും, രണ്ടര ദശാബ്ദമായി പൊതു പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന ബിജു മാത്യുവും ആദ്യമായാണ് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നത്. ജനോപകാര പ്രവര്‍ത്തനങ്ങള്‍ നിസ്വാര്‍ത്ഥമായി നിറവേറ്റുവാന്‍ സര്‍വ്വശക്തനായ ദൈവം ആവശ്യമായ കൃപയും ജ്ഞാനവും നല്‍കുന്നതിന് എല്ലാവരുടേയും പ്രാര്‍ത്ഥന ആവശ്യമാണെന്ന് തിരുമേനി ഓര്‍മ്മപ്പെടുത്തി. ലഭിച്ച ഊഷ്മള സ്വീകരണത്തിന് സജി ജോര്‍ജ്ജും, ബിജു മാത്യുവും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

IMG_0599 IMG_0596 IMG_0598IMG_0602

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News