Flash News
സംസ്ഥാനത്തെ യുവാക്കളില്‍ കോവിഡ് വേരിയന്റ് ഗുരുതരമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍   ****    രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****   

അധിക പ്രസംഗങ്ങള്‍ (കണ്ടതും കേട്ടതും)

July 17, 2018 , ജോണ്‍ ഇളമത

adhikaprasangam1ഇവിടെ നടക്കുന്ന മലയാളി സമ്മേളനങ്ങളില്‍ നാം കേള്‍ക്കുന്നത് അധികപ്രസംഗങ്ങളുടെ അതിപ്രസരങ്ങളാണ്. നാക്കുകൊണ്ടുള്ള പോക്കറ്റടിക്കപ്പുറത്തേക്കതു നീളുമ്പോള്‍ വിരസവും മനംമടുപ്പിക്കുന്നതുമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. മലയാളി സമൂഹത്തെ പലതായി വിഭജിച്ചാല്‍, മാന്യന്മാര്‍, സാറന്മാര്‍, ബോറന്‍മാര്‍, ഊളന്മാര്‍ എന്നൊക്കെ പോലും തോന്നിപാകാം. മൈക്ക് കിട്ടിയാല്‍ അത് വിഴുങ്ങിക്കളയുന്നവരും, വേര്‍പെടുത്താനാവാത്തവിധം കടുംപേശയാല്‍ ഒട്ടിപോകുന്നവരും ഈ സമൂഹത്തെ ബഹുമാനിക്കാത്തവരല്ലേ! നിയമാനുസൃതമായി സമയം നിശ്ചയിച്ച് പ്രഭാഷണം ചെയ്യാനെത്തുന്ന മുഖ്യധാരാ പ്രഭാഷകരെ അതില്‍പെടുത്താനാവില്ല. അധിക പ്രസംഗ പ്രളയത്തില്‍ സഹജീവികളെ മുക്കിക്കൊല്ലുന്ന പ്രവണത സ്വയം മനസ്സിലാക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരെ മാനസ്സികമായി പീഢിപ്പിക്കുന്ന ഇക്കൂട്ടര്‍ ചെയ്യുന്നത് ഇവര്‍ക്കറിയില്ലായെങ്കില്‍ ഇവരോട് സഹതപിക്കാനെ കഴിയൂ.

image (2)-1മറ്റൊരു കൂട്ടര്‍ ഞാനില്‍ തുടങ്ങി ഞാനില്‍ അവസാനിപ്പിക്കുന്ന സ്വലിംഗ പ്രശംസാ പ്രഭാഷകര്‍ തന്നെ. അവരും മേല്‍ വിവിരിച്ച വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ തന്നെ. പ്രസംഗം ഒരു കലതന്നെ. അതിനെ രൂപസൗന്ദര്യത്തിലും വാക്കുകളുടെ കൈയ്യൊതുക്കത്തിലും ചിട്ടയിലും അലങ്കരിച്ച് പുറത്തേക്ക് കത്തിച്ചുവിടുന്ന പൂത്തിരികളാക്കി വിക്ഷേപിച്ചാല്‍ എത്ര മനോഹരമായിരിക്കും! അവ കാര്യമാത്രപ്രസക്തവും, ആകര്‍ഷണീയവും, ആനന്ദവും മനോല്ലാസവും പകരുന്നതുമെങ്കില്‍ ശ്രോതാക്കള്‍ക്ക് പാല്‍പായസം പോലെയാകും. ഏബ്രഹാം ലിങ്കന്റെ, മാര്‍ട്ടിന്‍ലൂതര്‍ കിംഗ് ജൂണിയറിന്റെ, മണ്ടേലയുടെ, ബില്ലി ഗ്രഹാമിന്റെ തുടങ്ങിയ വിശ്വവിഖ്യാതരുടെ മുതല്‍ ഭാരത്തിലും, ജന്മനാട്ടിലും, സ്വാമി വിവേകാനന്ദന്‍, വി.കെ.കൃഷ്ണമേനോന്‍, വടക്കനച്ചന്‍, സുകുമാര്‍ അഴീക്കോട്, സി.എം. സ്റ്റീഫന്‍ തുടങ്ങിയവരുടെ പ്രസംഗങ്ങളും മണിക്കൂറുകളോളം നേരിട്ടും അല്ലാതെയും ആസ്വദിച്ചിട്ടുള്ളവരല്ലേ നമ്മള്‍! എത്ര കേട്ടാലും കേട്ടാലും മതിവരാത്ത വാഗ്മയവിസ്മയ വിസ്‌ഫോടനത്തിന്റെ മാസ്മരതയില്‍ നാം മയങ്ങിവീണിട്ടില്ലേ!

പിന്നെ കേട്ടത് പ്രവാസി മലയാളി എഴുത്തുകാര്‍ക്ക് പദസമ്പത്ത് (വൊക്കാബുലറി) അമ്പതിനടുത്തന്നെത്രെ! ഇത് മോശമായ അപവാദം. ഇവിടുത്തെ മലയാളികളെ പ്രവാസികളെന്നു വിശേഷിപ്പിക്കുന്നവര്‍ അതേപ്പറ്റി ഒരു പഠനം നടത്തുന്നത് നന്നായിരിക്കും. വടക്കേ അമേരിക്കയിലെ മലയാളികള്‍ പ്രവാസികളല്ല, കുടിയേറ്റക്കാരാണ്. ആരാണ് പ്രവാസികള്‍? ജന്മനാടിനെ സ്വപ്‌നം കണ്ടുകൊണ്ടിരിക്കുന്നവരല്ലേ, ഗൃഹാതുരത്വം പേറി നടക്കുന്നവരല്ലേ! മറിച്ച് ഇവിടെ എത്തപ്പെട്ടവര്‍ കുടിയേറ്റക്കാരാണ്. അവര്‍ ജന്മനാടിനെ നോക്കിയിരിക്കാത്തവരും, തിരികെ പോകാത്തവരും, ഗൃഹാതുരത്വം മാഞ്ഞുപോയവരും തന്നെ, ഏതാണ്ട് നൂറുശതമാനത്തിനടുത്തുവരെ.

പദസമ്പത്തിനെപ്പറ്റി പറയുമ്പോഴോ, ഇവിടത്തെ എഴുത്തുകാരെപ്പറ്റി പറയുമ്പോഴോ അടച്ച് അഭിപ്രായവും, നിരൂപണവും തട്ടിവിടുന്നവര്‍ ഓര്‍ക്കേണം! വൈക്കം മുഹമ്മദ് ബഷീറിന് സാമാന്യ വിദ്യാഭ്യാസമേ ഉണ്ടായിരൂന്നുള്ളൂ. അദ്ദേഹം ഡിക്ഷനറി വായിച്ചെഴുതിയ വിശ്വസാഹിത്യകാരനല്ല. ഡിക്ഷണറിയില്‍ പുതിയ വാക്കുകള്‍ സൃഷ്ടിച്ച് ഭാഷയെ ധന്യമാക്കിയ പ്രതിഭയാണ്.  സാഹിത്യം ഉപാസനയാണ്, ദൈവവരദാനമാണ്, അതിന് ഡിഗ്രി ആവശ്യമില്ല. അല്ലെങ്കില്‍ തന്നെ നോവലും, കഥകളുമൊക്കെ എഴുതുന്നവര്‍ ബിംബങ്ങളും, സ്വയാവിഷ്കൃത ഭാഷാശൈലികളും സൃഷ്ടിക്കുന്നവര്‍ തന്നെ. അവര്‍ ഡിക്‌ഷണറികളുടെ അടിമകളല്ല, ഡിക്‌ഷ്ണറിയുടെ പരിപോഷകര്‍ കൂടിതന്നെ എന്നതില്‍ രണ്ടു തരമില്ല. വായിച്ചു വളര്‍ന്നവര്‍ക്ക് വായനാശീലമുള്ളവര്‍ക്ക്, ആര്‍ക്കും തന്നെ എഴുത്തുകാരാകാം, സര്‍ഗ്ഗശക്തിയും, ദൈവീകമായ വരദാനവുമുണ്ടെങ്കില്‍!!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top