സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ല; അങ്ങനെ തീരുമാനിക്കുന്നത് മനുഷ്യാവകാശ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സുപ്രീം കോടതി

swavarganuragamന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലെന്നും അങ്ങനെ തീരുമാനിക്കുന്നത് മനുഷ്യാവകാശ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സുപ്രീം കോടതി. ഭരണഘടനാവിരുദ്ധവും മനുഷ്യവകാശം ഹനിക്കുന്നതുമായ നിയമം റദ്ദാക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും സുപ്രീംകോടതി. സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കുന്ന ഭരണഘടനയിലെ 377ാം വകുപ്പിന്റെ സാധുത സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് കോടതി കാത്തുനില്‍ക്കില്ല. അത്തരം ബാദ്ധ്യതകളൊന്നും തന്നെ കോടതിക്കില്ലന്നെും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ആര്‍.എഫ്.നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ കൂടിയടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍, ട്രസ്റ്റ് ഗോഡ് മിനിസ്ട്രിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.രാധാകൃഷ്ണന്‍ വകുപ്പ് റദ്ദാക്കുന്നതിനെ എതിര്‍ത്തു. സ്വവര്‍ഗാനുരാഗികള്‍ എയ്ഡ്‌സ് പോലുള്ള രോഗങ്ങള്‍ പരത്തുന്നെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വാദത്തോട് ജസ്റ്റിസ് ചന്ദ്രചൂഡ് വിയോജിച്ചു. അഭിഭാഷകന്‍ ആവശ്യപ്പെടുന്നത് ലൈംഗിക ബന്ധം നിരോധിക്കണമെന്നാണോയെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. സ്വവര്‍ഗാനുരാഗത്തെ പൊതുസമൂഹം അംഗീകരിക്കുകയാണെങ്കില്‍ അത് ആരോഗ്യ മേഖലയില്‍ ബോധവത്കരണത്തിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എതിര്‍ ലിംഗത്തിലുള്ളവര്‍ക്കും ലൈംഗിക രോഗങ്ങള്‍ വരുന്നില്ലേയെന്ന് ജ.ഇന്ദു മല്‍ഹോത്ര രാധാകൃഷ്ണനോട് ചോദിച്ചു. എന്നാല്‍ ശതമാന കണക്ക് എടുക്കുമ്പോള്‍ സ്വവര്‍ഗാനുരാഗികളിലാണ് ഇത് കൂടുതലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു അവയവത്തിന് അതിന്റേതായ ധര്‍മങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്നും ദുരുപയോഗം ഉണ്ടായാല്‍ അത് മാന്യതയ്ക്ക് നിരക്കാത്തതാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment