കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പ്രമുഖ മലയാളി താരങ്ങളെ ആദരിച്ചു

ks1ന്യൂജേഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സി (കാന്‍ജ്) ന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ താരങ്ങളെ ആദരിച്ചു, മലയാളത്തിന്റെ നിത്യഹരിത നായിക ഷീല, പ്രമുഖ ഗസല്‍ ഗായകന്‍ രമേശ് നാരായണന്‍, നടന്‍ ജഗദീഷ്, ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി, പ്രമുഖ ഗായിക രഞ്ജിനി ജോസ്, പ്രമുഖ ഗായിക മധുശ്രീ, വിനോദ് കോവൂര്‍, അനീഷ് രവി,അനു ജോസഫ്, ഗായകന്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ അടങ്ങുന്ന മലയാള സിനിമാ സീരിയല്‍ പ്രവര്‍ത്തകരെയാണ് കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസിയുടെ നേതൃത്വത്തില്‍ എഡിസണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്,

പ്രസിഡന്റ് ജെയിംസ് ജോര്‍ജ് ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു, ന്യൂ ജേഴ്‌സിയിലെ ഒരു കൂട്ടം സിനിമാ പ്രേമികള്‍ പങ്കെടുത്ത ചടങ്ങില്‍ പങ്കെടുത്ത താരങ്ങള്‍ തങ്ങളുടെ മനസ് തുറന്നു, പഴയ കാലത്തെയും പുതിയ കാലത്തെയും സിനിമാ വിശേഷങ്ങള്‍ പങ്കു വെച്ച വേദിയില്‍ സദസ്സില്‍ നിന്നും ഉള്ള അനേകം ചോദ്യങ്ങള്‍ക്കും ഷീലയും ജഗദീഷും സുരഭിയും അടക്കമുള്ള താരങ്ങള്‍ മറുപടി പറഞ്ഞു,

കാന്‍ജിന്റെ പ്രമുഖ നേതാവ് അനിയന്‍ ജോര്‍ജ് നയിച്ച ചോദ്യോത്തരവേള സിനിമാ പ്രവര്‍ത്തകരുടെയും സദസ്യരുടെയും പങ്കാളിത്തം കൊണ്ട് ശബ്ദമുഖരിതമായി, ചെമ്മീന്‍ മുതലിങ്ങോട്ടുള്ള പഴയ കാല സിനിമകളും പുതു തലമുറയിലെ സിനിമകളും മനസ്സില്‍ സൂക്ഷിക്കുന്ന മലയാളിക്ക് ഒരു മറക്കുവാന്‍ സാധിക്കാത്ത സായാഹ്നമായി പരിപാടി മാറി. കാന്‍ജിന്റെ വകയായുള്ള സ്‌നേഹസമ്മാനങ്ങളും താരങ്ങള്‍ ഏറ്റു വാങ്ങി.

പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ദീപ്തി നായര്‍, ട്രഷറര്‍ ജോസഫ് ഇടിക്കുള, ജോയിന്റ് ട്രഷറര്‍ ബൈജു വര്‍ഗീസ്, വൈസ് പ്രസിഡന്റ് ജയന്‍ എം ജോസഫ്, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, സഞ്ജീവ്കുമാര്‍ കൃഷ്ണന്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ജൂഡി പോള്‍ (യൂത്ത് അഫയേഴ്‌സ്), സ്വപ്ന രാജേഷ് കൂടാതെ ഫോമാ ട്രഷറര്‍ ഷിനു ജോസഫ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ആനി ജോര്‍ജ്, ട്രസ്റ്റി ബോര്‍ഡ് മെംബറും ഫോമാ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ജിബി തോമസ് മോളോപറമ്പില്‍, മാലിനി നായര്‍, റോയ് മാത്യു കൂടാതെ ദിലീപ് വര്‍ഗീസ്, അനിയന്‍ ജോര്‍ജ്, അലക്‌സ് കോശി വിളനിലം, സജി പോള്‍,പിന്റോ കണ്ണമ്പള്ളില്‍, മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് പ്രസിഡന്റ് റോഷന്‍ മാമ്മന്‍,ജെയ്‌സണ്‍ അലക്‌സ്, അലക്‌സ് ജോണ്‍, ജോണ്‍ തോമസ്, രാജന്‍ ചീരന്‍,സജി എബ്രഹാം, ജോണ്‍ ജോര്‍ജ്,ഷോണ്‍ ഡേവിസ്, സണ്ണി വാളിപ്ലാക്കല്‍, സുനിത അനീഷ്, ശര്‍മിള ജോര്‍ജ്, ഷീബ ജെയിംസ്, മഹേഷ് കുമാര്‍,ജിനു അലക്‌സ്,ബാബു ജോസ് തുടങ്ങി അനേകം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ks2 ks3 ks4 ks5 ks6 ks7 ks8 ks9 ks11 ks12 ks13

Print Friendly, PDF & Email

Related News

Leave a Comment