Flash News

സ്വന്തം വരുമാനം കൂട്ടാന്‍ ആന്‍‌ഡ്രോയിഡ് ആപ്പ് മാര്‍ക്കറ്റ് പ്ലെയ്സ് ഉപയോഗിച്ചു; ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ 500 കോടി ഡോളര്‍ പിഴ ചുമത്തി

July 18, 2018

Google-logoവിശ്വാസ ലംഘനം നടത്തിയതിന് യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് 500 കോടി ഡോളര്‍ (3428 കോടി രൂപ) പിഴ ചുമത്തി. ഗൂഗിള്‍ സ്വന്തം പരസ്യങ്ങള്‍ ആന്‍ഡ്രോയ്ഡിലെ പ്രധാന ആപ്പുകളില്‍ കാണിച്ചു പരസ്യവരുമാനം സ്വന്തമാക്കുന്നുവെന്നതാണ് മുഖ്യ ആരോപണം.

ഒരു വര്‍ഷം മുന്‍പും യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിനു പിഴയിട്ടിരുന്നു. ഏകദേശം മൂന്നു ബില്ല്യന്‍ ഡോളറായിരുന്നു പിഴ. ഗൂഗിളിന്റെ സ്വന്തം ഷോപ്പിങ് സര്‍വീസുകള്‍ക്കു മുന്‍ഗണന നല്‍കി എന്നതായിരുന്നു കാരണം. 90 ദിവസത്തിനുള്ളില്‍ പിഴ ഒടുക്കിയില്ലെങ്കില്‍ പിഴതുക ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ കോമ്പിറ്റീഷന്‍ കമ്മീഷണര്‍ മാര്‍ഗ്രെതെ വെസ്റ്റ്‌ഗെര്‍ ആണ് പിഴ ചുമത്തുന്ന കാര്യം പരസ്യപ്പെടുത്തിയത്.

ആന്‍ഡ്രോയ്ഡ് ആപ്പ് മാര്‍ക്കെറ്റ് പ്ലേസുകളിലൂടെ നല്‍കിയ തങ്ങളുടെ പരസ്യങ്ങള്‍ വഴി മറ്റ് കമ്പനികളുടെ വളര്‍ച്ച ഏകപക്ഷീയമായി തടഞ്ഞു എന്നതാണ് ഗൂഗിള്‍ ചെയ്തിരിക്കുന്ന കുറ്റം. എതിരാളികളെ വളരാന്‍ ഗൂഗിള്‍ അനുവദിക്കുന്നില്ലെന്നും, വിപണിയില്‍ ഗൂഗിള്‍ ഏകപക്ഷീയമായ നേട്ടം ഇതുവഴി ഉണ്ടാക്കുന്നുമെന്നും കമ്മീഷന്‍ കണ്ടെത്തി. ഈ ആരോപണങ്ങള്‍ എല്ലാം നേരത്തെ ഗൂഗിള്‍ തള്ളിയിരുന്നു.

എന്നാല്‍ ഗൂഗിള്‍ തങ്ങളുടെ സ്ഥാനം ഊട്ടി ഉറപ്പിക്കാന്‍ നിയമലംഘനം നടത്തിയെന്നാണ് യൂറോപ്യന്‍ യൂണിയന്റെ കണ്ടെത്തല്‍. 2011 മുതല്‍ ഗൂഗിള്‍ നിയമങ്ങള്‍ ലംഘിക്കുകയാണെന്നും യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട് വഴി ലഭിക്കുന്ന പരസ്യങ്ങള്‍ ഗൂഗിളിന്റെ വരുമാനത്തിലെ മുഖ്യഘടകം ആണെന്നും, സെര്‍ച്ച് ആപ്പ് ഉപയോഗിക്കാന്‍ ഗൂഗിള്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നുവെന്നും യൂറോപ്യന്‍ യൂണിയന്‍ കണ്ടെത്തിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top