ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം 2018 തിരുവോണ നാളില്‍

getPhotoചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന ഈ വര്‍ഷത്തെ ഓണാഘോഷം തിരുവോണ നാളായ ഓഗസ്റ്റ് 25 നു തന്നെ നടത്തുമെന്ന് പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും ട്രെഷറര്‍ ഫിലിപ്പ് പുത്തെന്‍പുരയും അറിയിച്ചു അറിയിച്ചു.

ഓഗസ്റ്റ് 25 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ പാര്‍ക്ക് റിഡ്ജിലെ മെയ്ന്‍ ഈസ്റ്റ് ഹൈസ്കൂളില്‍ വെച്ചാണ് ഓണാഘോഷങ്ങള്‍ നടത്തുന്നത് . നാലുമണിമുതല്‍ 6 മണി വരെ ആയിരിക്കും ഓണസദ്യ. തുടര്‍ന്ന് സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടക്കും സമ്മേളനത്തെ തുടര്‍ന്ന് രണ്ടര മണിക്കൂര്‍ നേരത്തേക്ക് ഉന്നത നിലവാരം പുലര്‍ത്തുന്ന കലാ സദ്യ യും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment