നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും

perumbavoor-1 (1)കൊച്ചി: പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശികളായ വിജയന്‍, ജിനീഷ്(22), കിരണ്‍(21), ഉണ്ണി(20), ജെറിന്‍(22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിബിന്‍, സുജിത് എന്നിവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിബിനെ വിദേശത്തേക്ക് യാത്രയാക്കുന്നതിനായി നെടുമ്പാശേരിയിലേക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്. ജിബിന്റെ സഹോദരനാണ് ജെറിന്‍. മറ്റുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്.

അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയില്‍ കരിക്കോട്ടായിരുന്നു അപകടം. ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായിട്ടാണ് കാര്‍ കൂട്ടിയിടിച്ചത്. ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. തടിലോറിയെ മറികടന്ന് എത്തിയ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ പൂര്‍ണമായും ബസിനുള്ളിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് കുറുകെയായി. കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ് റോഡില്‍ നിന്ന് മാറ്റിയത്.

പെരുമ്പാവൂര്‍ വാഹനാപകടത്തിന് കാരണം കാറിന്റെ അമിതവേഗം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം കാറിന്റെ അമിതവേഗമാണെന്ന് പ്രാഥമിക നിഗമനം. കാര്‍ അമിതവേഗത്തില്‍ വന്ന് ബസില്‍ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാറിലുണ്ടായിരുന്ന ഇടുക്കി ഏലപ്പാറ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ജിനീഷ്(22), വിജയന്‍(22), കിരണ്‍(21), ഉണ്ണി(20), ജെറിന്‍(22) എന്നിവരാണു മരിച്ചത്. പരുക്കേറ്റ ജിബിന്‍, അപ്പു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെറിനെ ഒമാനിലേക്ക് യാത്രയാക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

പെരുമ്പാവൂര്‍ എംസി റോഡിലെ കാരിക്കോട് കവലയിലാണ് ദുരന്തമുണ്ടായത്. നെടുമ്പാശേരിയിലേക്കു പോകുകയായിരുന്ന കാറും എതിരെ വന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പെരുമ്പാവൂരിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

ഒരു തടിലോറിയെ മറികടന്ന് എത്തിയ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.  കാര്‍ പൂര്‍ണമായും ബസിനുള്ളിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് കുറുകെയായി. കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ് റോഡില്‍ നിന്ന് മാറ്റിയത്.

https://youtu.be/QewcF6ygsSE

Print Friendly, PDF & Email

Related News

Leave a Comment