പേമാരിയില്‍ വീടു തകര്‍ന്ന അമ്മയേയും മകളേയും രക്ഷപ്പെടുത്താനെത്തിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു….!!

moneyതൃശൂര്‍: തോരാത്ത പേമാരിയില്‍ കേരളത്തിലുടനീളം വീടുകളും റോഡുകളും വെള്ളത്തില്‍ മുങ്ങി ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവര്‍ക്ക് താങ്ങും തണലുമായി നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളുമാണ് രംഗത്തിറങ്ങിയിരിക്കുന്നത്. തല ചായ്ക്കാന്‍ പോലും ഇടമില്ലാതെ ഉഴലുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ജില്ലകള്‍ തോറും ഷെല്‍ട്ടറുകളും മറ്റും തുറന്നിട്ടുണ്ടെങ്കിലും ചിലര്‍ക്ക് ആ സഹായമെത്താന്‍ വൈകുന്നതും അധികൃതര്‍ക്ക് തലവേദന സൃഷിടിക്കുന്നുണ്ട്. അത്തരത്തിലൊരു സംഭവമാണ് തൃശൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാറ്റിലും മഴയിലും ഒരു വീട് തകര്‍ന്നെന്നും ആ വീട്ടില്‍ അമ്മയും മകളും മാത്രമാണ് താമസമെന്നും ആരും സഹായിക്കാനില്ലെന്നും ആരോ തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ ഡാനിയേലിനെ ഫോണ്‍ ചെയ്ത് അറിയിച്ചു. അദ്ദേഹം ആ സ്ഥലത്തേക്ക് ചെന്നപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. വീടിന്റെ ഒരു ഭാഗം പാടേ തകര്‍ന്നിരിക്കുന്നു. പാട്ടുരായ്ക്കല്‍ ഡിവിഷനിലെ വിയ്യൂര്‍ റോസ ബസാറിലാണ് വീട്. കല്യാണിക്കുട്ടി(75), അമ്പിളി(50) എന്നിവരാണ് താമസക്കാര്‍.

ജോണ്‍ ഡാനിയേല്‍ നാട്ടുകാരില്‍ പലരോടും കാര്യങ്ങള്‍ തിരക്കി. ഒരു അമ്മയും മകളുമാണ് അവിടെ താമസമെന്നും അയല്‍വാസികളുമായി വലിയ അടുപ്പമൊന്നുമില്ലാത്തവരാണ് അവരെന്നുമാണ് അദ്ദേഹത്തിന് കിട്ടിയ വിവരം. രാവിലെ നഗരം ചുറ്റി ഭിക്ഷ യാചിക്കും. വൈകുന്നേരത്തോടെ വീട്ടിലെത്തും. ഇതാണ് അവരുടെ ജീവിതമെന്നും അറിയാന്‍ കഴിഞ്ഞു. വീടിന്റെ ഒരുഭാഗം തകര്‍ന്നതിനാല്‍ ഇവരെ എത്രയും വേഗം മറ്റൊരിടത്തേയ്ക്കു മാറ്റാന്‍ കൗണ്‍സിലറും നാട്ടുകാരും തീരുമാനിച്ചു. വീട്ടുസാമഗ്രികള്‍ ഒതുക്കി വയ്ക്കാനായി നാട്ടുകാര്‍ വീടിനകത്തു കയറി. അങ്ങനെ, ഓരോന്നും പെറുക്കിയെടുത്തു വയ്ക്കുന്നതിനിടെയാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച കണ്ടത്. പത്തു രൂപയുടെ നോട്ടുകളും രണ്ടിന്റേയും അഞ്ചിന്റേയും ചില്ലറകളും പലിയടത്തായി കിടക്കുന്നു. പായയുടെ താഴെയും കണ്ടു നോട്ടുകള്‍.

പിന്നെ, വീടു മുഴുവന്‍ പരിശോധിച്ചപ്പോള്‍ പണം ചാക്കില്‍ കുഴിച്ചിട്ട നിലയിലും കണ്ടെത്തി. രാവിലെ പതിനൊന്നു മണിക്കു തുടങ്ങിയ നോട്ടും ചില്ലറയും എണ്ണല്‍ അവസാനിച്ചത് രാത്രിയാണ്. ഒന്നര ലക്ഷം രൂപയാണ് വീടനകത്തു നിന്ന് കിട്ടിയത്. ശോചനീയാവസ്ഥയിലായിരുന്നിട്ടും വീടിന്റെ അറ്റകുറ്റപ്പണി ഇവര്‍ നടത്തിയിരുന്നില്ല. പണമില്ലാത്തത് കൊണ്ടാകും വീടിന്റെ അറ്റകുറ്റപ്പണി നടത്താതിരുന്നതെന്ന കരുതിയ നാട്ടുകാര്‍ക്ക് തെറ്റി. കുറച്ചുക്കൂടി പണമായ ശേഷം വീട് പണിയാനായിരുന്നു ഇവരുടെ പദ്ധതി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment