Flash News

ഷോളി കുമ്പിളുവേലി വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബ് പ്രസിഡന്റായി സ്ഥാനമേറ്റു

July 19, 2018 , സ്വന്തം ലേഖകന്‍

inductionന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍  വൈസ്‌മെന്‍  ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി ഷോളി കുമ്പിളുവേലി സ്ഥാനമേറ്റു. ജൂലൈ 15-ാം തിയ്യതി ഞായറാഴ്ച വൈറ്റ്‌ പ്ലെയിന്‍സിലുള്ള റോയല്‍ പാലസ് റസ്റ്റോറന്റില്‍ കൂടിയ പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇപ്പോഴത്തെ പ്രസിഡന്റ് ജോസഫ് കാഞ്ഞമലയിൽ നിന്ന് ഷോളി കുമ്പിളുവേലി സ്ഥാനമേറ്റു. റീജനല്‍ സെക്രട്ടറി കോരസന്‍ വര്‍ഗീസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്വപ്ന മലയിലില്‍ നിന്നും ഷാറ്റി കാത്തി വൈസ്‌മെനറ്റ്സ് സ്ഥാനവും സ്വീകരിച്ചു. പുതിയ സെക്രട്ടറിയായി ജിം ജോര്‍ജ്, ട്രഷറര്‍ ആയി മാണി ജോര്‍ജ്, വൈസ് പ്രസിഡന്റായി ഷാജി സഖറിയാ, ജോ. സെക്രട്ടറിയായി കെ.കെ. ജോണ്‍സണ്‍, ജോ. ട്രഷറര്‍ ആയി ബെന്നി മുട്ടപ്പള്ളി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ജോസ് ഞാറകുന്നേല്‍, ഷൈജു കളത്തില്‍, ജോസ് മലയില്‍, ജോഷി തെള്ളിയാങ്കല്‍, സണ്ണി മാത്യു, ടോണി പാലക്കല്‍, ജോസഫ് മാത്യു, വൈസ്‌മെനറ്റ്സ് സെക്രട്ടറിയായി സോണാ ഷിനു, ട്രഷറര്‍ ആയി ജെസി കണ്ണാടന്‍ എന്നിവരും യഥാക്രമം സ്ഥാനമേറ്റു.

ജോസഫ് കാഞ്ഞമലയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തി വന്ന എല്ലാ ചാരിറ്റി പ്രവര്‍ത്തനങ്ങളും തുടര്‍ന്നും നടത്തുമെന്ന് മറുപടി പ്രസംഗത്തില്‍ ഷോളി കുമ്പിളുവേലി പറഞ്ഞു. കൂടാതെ ക്ലബ് അംഗങ്ങള്‍ ഒരുമിച്ചുള്ള ക്യാംപിംഗ്, ക്രൂസ് , വെക്കേഷന്‍, കുട്ടികള്‍ക്കായി പ്രത്യേക പരിപാടികള്‍, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ തുടങ്ങി നിരവധി പുതിയ പ്രവര്‍ത്തനങ്ങളും ഉണ്ടാകുമെന്നും ഷോളി അറിയിച്ചു. വൈസ്‌മെൻ ക്ലബില്‍ പുതിയതായി അംഗത്വമെടുത്തവര്‍ക്ക് വൈസ്മെന്‍ ഇന്ത്യ റീജനല്‍ ഡയറക്ടര്‍ ജോര്‍ജ് കെ. ജോണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് ഷോളി കുമ്പിളുവേലി വൈസ്മെന്‍ പിന്‍ പുതിയ അംഗങ്ങള്‍ക്ക് സമ്മാനിച്ചു.

ജോസഫ് കാഞ്ഞമലയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റീജനല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ്, ജോര്‍ജ് കെ. ജോണ്‍, റവ. ഫാ. ജോസ് കണ്ടത്തിക്കുടി, ഷാജി സഖറിയാ, എഡ്വിന്‍ കാത്തി, വിവിധ വൈസ്മെന്‍ ക്ലബുകളെ പ്രതിനിധീകരിച്ച് ഡോ. അലക്സ് മാത്യു, ലൂക്കോസ് വര്‍ഗീസ്, ഡാന്‍ മോഹന്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജെ. മാത്യൂസ്, ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി അനിയന്‍ ജോർജ്, ഫോമ ട്രഷറര്‍ ഷിനു ജോസഫ്, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്സന്‍ ലൈസി അലക്സ്, മാധ്യമ പ്രവര്‍ത്തകരായ ജോസ് കാടാപുറം, മൊയ്തീന്‍ പുത്തന്‍ചിറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ട്രഷറര്‍ മാണി ജോര്‍ജ് കൃതജ്ഞത രേഖപ്പെടുത്തി. കെ.കെ. ജോൺസണ്‍, ലിസാ ജോളി എന്നിവര്‍ എംസിമാരായി പരിപാടികള്‍ നിയന്ത്രിച്ചു.

induction3 Induction4 Induction5 Induction6 Induction7induction1 induction2 Induction6 (2)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top