
“വിനായകന്: നീതി നിഷേധത്തിന്റെ ഒരാണ്ട് ” എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി തൃശൂരില്‍ സംഘടിപ്പിച്ച ‘പ്രതിഷേധ നില്പ് ‘ സംസ്ഥാന വൈസ് പ്രസി. കെ.വി സഫീര്‍ ഷാ ഉദ്ഘാടനം ചെയ്യുന്നു
• വിനായകന്റെ കൊലപാതകത്തിനുത്തരവാദികളായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഫ്രറ്റേണിറ്റി “പ്രതിഷേധ നില്പ്”
തൃശൂര്‍: കേരള പോലീസ് ദലിത് പിന്നോക്ക വിഭാഗങ്ങളോട് തികഞ്ഞ വിവേചനമാണ് പുലര്‍ത്തുന്നതെന്നും അതിന്റെ ഉദാഹരമാണ് വിനായകന്റെ കൊലപാതകമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി സഫീര്‍ ഷാ. വിനായകന്റെ മരണത്തിലേക്ക് നയിച്ചത് പോലീസ് കസ്റ്റഡിയിലെ ശാരീരികവും മാനസികവുമായ പീഡനമാണെന്ന് വ്യക്തമാണ്. എന്നിട്ടും സംഭവം നടന്ന് ഒരു വര്‍ഷം പിന്നിന്നിട്ടും പാവറട്ടി സ്റ്റേഷനിലെ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ നിഗൂഢതയുണ്ട്. കേസ് തേച്ചു മായ്ച്ചു കളയാനുള്ള ശ്രമങ്ങള്‍ ഉന്നത തലത്തില്‍ നടക്കുന്നുണ്ടോ എന്ന സംശയം ഇത് ബലപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. “വിനായകന്: നീതിനിഷേധത്തിന്റെ ഒരാണ്ട്” എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി കോര്പറേഷന് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച “പ്രതിഷേധ നില്പ് ” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട് അധ്യക്ഷത വഹിച്ചു.
വിനായകന്റെ കൊലപാതകത്തിനുത്തരവാദികളായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിഷേധ നില്പ് ആവശ്യപ്പെട്ടു. വിനായകന്റെ പിതാവ് ടി.കെ വാസു, എം.കെ അസ്ലം, സുഹൈബ് അലി എന്നിവര്‍ സംസാരിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply